പ്രണയകാലം അവസാനഭാഗം !

Posted by

ഹരിയോട് എനിക്ക് ദേഷ്യം തോന്നിയത് എന്റെ കല്യാണം കഴിഞ്ഞ ശേഷമാ..ഹരി വിചാരിച്ചിരുന്നെങ്കി എനിക്ക് ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സന്തോഷം ഉണ്ടാകുമായിരുന്നു.” അനുപമ പറഞ്ഞു നിർത്തി..

ഹരി അനുപമയെ തന്നെ നോക്കി കണ്ണ് മിഴിച്ചു ഇരിക്കുവാണ് .

ഇപ്പൊ എന്താ അനുവിന് ഇങ്ങനെ ഒകെ തോന്നാൻ “

ഒന്നുമില്ല..ലൈഫ് തന്നെ മടുത്തു തുടങ്ങി ഹരി…നോ ഹാപ്പിനെസ്സ് ഒൺലി അഡ്ജസ്റ്മെന്റ്സ് ..അതും എന്റെ സൈഡിൽ നിന്ന് മാത്രം…” അനുപമ ഒരു ചിരി വരുത്തി ചിരിച്ചു . അനുപമ സോഫയിൽ നിന്നും എണീറ്റ് ഹരിയുടെ അടുത്ത് കിടക്കുന്ന സീറ്റിലേക്ക് ഇരുന്നു . ഹരി അനുപമയെ അത്ഭുതത്തോടെ നോക്കി കണ്ടു.

ഹരി ..എന്നെ ഒന്ന് സഹായിക്കാമോ …” അനുപമ കണ്ണുകൾ വിടർത്തി ഹരിയുടെ കണ്ണിൽ കണ്ണിൽ നോക്കി…

എന്ത് സഹായം “ ഹരി അനുവിനെ പന്തിയല്ലാത്ത പോലെ നോക്കി..

ഹരിയോട് അങ്ങനെ ചോദിക്കുന്നത് തെറ്റാണോ എന്ന് എനിക്ക് അറിയില്ല ..ഞാൻ ചോദിച്ചത് കൊണ്ട് ഹരി എന്നോട് തെറ്റരുത് ..വാക്ക് തരണം …” അനുപമ കൊച്ചു കുട്ടികളെ പോലെ കൈ നീട്ടി…

ഹരിക്കു കൗതുകമായി..പഴയ അനുവിന്റെ കുസൃതി പോലെ അയാൾക്ക്‌ തോന്നി . അയാൾ കൈ നീട്ടി അനുപമയുടെ കയ്യിൽ തൊട്ടു..

സത്യം..അനു പറഞ്ഞോ “ അയാൾ അനുവിനെ നോക്കി പറഞ്ഞു..

എന്നെ പഴയ അനു ആയി കണ്ടൂടെ ഹരിക്കു…” അനുപമ പറഞ്ഞപ്പോൾ ഹരി ഒരു നിമിഷം ഒന്ന് ഞെട്ടി…
ഞാൻ പോകുന്ന വരെ മാത്രം…” അനു ഹരിയുടെ കയ്യിലെ പിടുത്തം ഒന്നമർത്തി അയാളെ നോക്കി.ഹരി അസ്വസ്ഥനാകുന്ന പോലെ അനുപമക്ക് തോന്നി..

ഇത് ശരിയല്ല അനു “ ഹരി അനുപമയുടെ കൈ വിടുവിച്ചു.അനുപമ യിലെ വിശ്വാസം വരാതെ നോക്കി..എന്നിട്ട് ഒരു മങ്ങിയ ചിരി ചിരിച്ചു..

അതെ,,ഹരിക്കു എന്നും ഹരിയുടെ ശരികൾ ആണല്ലോ “ അനുപമയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു..
അത് കണ്ടപ്പോൾ ഹരിക്കും വിഷമം ആയി.

“.അനു എന്താ ഇത്..കണ്ണ് തുടക്ക്” ഹരി സോഫയിൽ നിന്നെഴുന്നേറ്റു അനുപമയുടെ തോളിൽ കൈ വെച്ച് തട്ടി. അനുപമ പതിയെ എണീറ്റ് കണ്ണ് തുടച്ചു. അനുപമയുടെ കണ്ണുകളും മുഖവുമൊക്കെ ചുവന്നു കാണപ്പെട്ടു..കണ്ണുകൾ കലങ്ങിയിട്ടുണ്ട്.

“അനു , ഞാനിപ്പോ ഒരു ഭർത്താവ് ആണ്..സൊ “ ഹരി പറഞ്ഞു മുഴുമിക്കും മുൻപ് അനുപമ ഹരിയെ കെട്ടിപിടിച്ചു കരഞ്ഞു . ഹരിക്കു അപ്പോൾ എന്ത് ചെയ്യണം എന്നൊരു പിടി കിട്ടിയില്ല അയാൾ കൈകൾ വിട്ടു പിടിച്ചു…

ചെ അനു..വിട് എന്താ ഈ കാണിക്കുന്നേ “ ഹരി പിന്നെ അനുപമയെ ബലമായി വിടുവിക്കാൻ ശ്രമിച്ചു..

എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കു ഹരി “ അനുപമ പറഞ്ഞു കൊണ്ട് ഹരിയിലെ പിടുത്തം കൂടുതൽ ശക്തമാക്കി..വരേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നിയ നിമിഷം..പക്ഷെ അനുപമയെ തളളി മാറ്റാൻ അയാൾക്കു കഴിയുന്നുമില്ല..ഹരിയും പതിയെ അലിഞ്ഞു തുടങ്ങിയിരുന്നു..അനുപമയുടെ പുറത്തു അയാൾ വാത്സല്യത്തോടെ തലോടി .

Leave a Reply

Your email address will not be published. Required fields are marked *