പ്രണയകാലം അവസാനഭാഗം !

Posted by

“ഒറ്റയ്ക്ക് ചെയ്യണം ..ഇങ്ങനെ ഒകെ അല്ലെ പഠിക്കുന്നെ “ മീര ചിരിച്ചു .

ഉവ്വ .മുതലെടുപ്പ് ആണല്ലേ “ ഹരി പറഞ്ഞു അവളുടെ കെട്ടി വെച്ച കയ്യിൽ പതിയെ തഴുകി .

വേണെങ്കി ഞൻ ഒന്ന് ഞെക്കി കാണിക്കാം..ഒരു കുഴപ്പവും ഇല്ല .ഇത് നിന്റെ അഭിനയം “ ഹരി അവളുടെ കൈ ഞെരിക്കുന്ന പോലെ ചെയ്യാൻ തുനിഞ്ഞു..

ഏഹ്..വേണ്ട വേണ്ട , ഹരി വേദനിക്കും കേട്ടോ “ മീര അയാളുടെ കൈ മറു കയ്യാൽ തട്ടി മാറ്റി.

“ദുഷ്ടൻ ..ഒരു സ്നേഹോം ഇല്ല “ മീര ഹരിയെ നോക്കി പരിഭവിച്ചു . ഹരി അത് കണ്ടു ചിരിച്ചു .

അന്ന് തിരികെ പോണം എന്ന് വിചാരിച്ചിരുന്നു എങ്കിലും മീരയുടെ പരിക്ക് കാരണം അന്ന് അവിടെ തങ്ങി. അനുപമയുടെ മെസ്സേജോ ഫോൺ കോളോ അന്ന് പിന്നെ ഉണ്ടായില്ല . പിറ്റേന്ന് മീരയുടെ വീട്ടിൽ നിന്നും ആണ് ഹരി ഓഫീസിലേക്ക് പോയത് .

ഓഫീസിലെത്തി , അവിടെ നിന്നും സതീഷിനൊപ്പം അനുപമയുടെ സൈറ്റിലെത്തി . സൈറ്റിലുള്ള പണിക്കാർക്ക് നിർദേശങ്ങൾ നൽകിയ ശേഷം ഹരി തിരികെ കാറിൽ വന്നു ഇരുന്നു . വണ്ടി സ്റ്റാർട്ടിങ്ങിലിട്ടു എ സി ഓണാക്കി ഇട്ടു വെയിലിൽ നിന്നും ആശ്വാസം കണ്ടെത്തി .

ഹരി കാറിൽ ചാഞ്ഞു കിടക്കുമ്പോൾ അനുപമയുടെ കാൾ വന്നു . അപ്പോഴാണ് ഹരിക്കു സത്യത്തിൽ ഇന്നലത്തെ കാര്യങ്ങളൊക്കെ ഓര്മ വന്നത് .ഹരി വേഗം കാൾ അറ്റൻഡ് ചെയ്തു .

“ഹലോ .ഹരി “ അനുപമയുടെ ശബ്ദം അല്പം താഴ്ന്ന സ്വരത്തിലാണ് .

“എന്താ അനു…ഞാൻ പിന്നെ അല്പം തിരക്കിലായി അതാ പിന്നെ വിളിക്കാഞ്ഞത് “ ഹരി വിശ്വസിപ്പിക്കാവുന്ന ഒരു കള്ളം പറഞ്ഞു .

അത് സാരല്യ ഹരി…പിന്നെ ഒരു കാര്യം പറയാനാ വിളിച്ചത്…” അനുപമ പറഞ്ഞു നിർത്തി .അനുപമയുടെ ശബ്ദത്തിൽ ഒരു വിഷമം ഒളിഞ്ഞു കിടക്കുന്ന പോലെ ഹരിക്കു തോന്നി .

എന്താ അനു..” ഹരി ആകാംക്ഷയോടെ ചോദിച്ചു.

“ഞാൻ നാളെ കാലത്തു പോവാണ് ഹരി ..” അനുപമ പറഞ്ഞപ്പോൾ ഹരി പതിയെ ഒന്ന് ഞെട്ടി..

“പോവ്വേ ..എന്താ പെട്ടെന്ന് ഇപ്പൊ ?” ഹരി വിശ്വാസം വരാത്ത പോലെ പറഞ്ഞു .

“ഹസ്ബൻഡ് വിളിച്ചിരുന്നു ഹരി , പുള്ളിടെ തിരക്കൊക്കെ കഴിഞ്ഞു എന്നോട് മടങ്ങിക്കോളാൻ പറഞ്ഞു “ അനുപമ നിരാശയോടെ ആണ് പറഞ്ഞതെന്ന് ഹരിക്കു തോന്നി .

“പോകുന്നതിനു മുൻപ് എനിക്ക് ഹരിയെ ഒന്ന് കാണാൻ പറ്റുമോ , ഇന്ന് തിരക്കുണ്ടോ “ അനുപമ ഒരു സെക്കന്റ് നേരത്തെ നിശ്ശബ്ദതക് ശേഷം സംസാരിച്ചു .

“പിന്നെന്താ , ഷുവർ.., നാളെ കാലത്താണോ ഫ്ലൈറ്റ് ? “ ഹരി ചോദിച്ചു..

“കാലത്തിറങ്ങണം ..ഉച്ചക്കാണ് ഫ്ളൈറ് “ അനുപമ പറഞ്ഞു..

“ഓക്കേ ആണ്..ഞാൻ വിളിക്കാം “ ഹരി കട്ട് ആക്കി . നിരാശയോടെ സീറ്റിലേക്കു ചാഞ്ഞു . അനുപമയ്ക്കും മീരക്കും ഇടയിൽ കിടന്നു താൻ ആണ് ബുദ്ധിമുട്ടുന്നതെന്നു ഹരിക്കു തോന്നി . രണ്ടു പേരെയും വിഷമിപ്പിക്കാൻ കഴിയാത്തതാണ് ഹരിയുടെ ദൗർബല്യം.

എന്തായാലും അനുപമയെ കാണണം എന്ന് ഹരി തീരുമാനിച്ചു . ഹരി അപ്പോൾ തന്നെ മീരയെ ഫോണിൽ വിളിച്ചു . കുറച്ചു റിങ്ങുകൾക്കു ശേഷം മീര ഫോൺ എടുത്തു..

“എന്താ ഹരി “ മീര മറുതലക്കൽ ചോദിച്ചു..

“ഒന്നുമില്ലെടോ ..ഇന്ന് ഞാൻ വരണോ അങ്ങോട്ട് ? “ ഹരി വലയ താല്പര്യമില്ലാതെ ചോദിച്ചു..

ഓ എന്റെ വീടായതു കൊണ്ടാണോ മടി , എന്ന നമുക്ക് ഹരിടെ വീട്ടിൽ പോവാം “ മീര വിടാൻ ഭാവം ഇല്ല..

അതല്ല കഴുതേ ..എന്റെ ഒരു ഫ്രണ്ട് ആളെ ഗൾഫിൽ പോവാ , രാത്രി ഒരു പാർട്ടി ഉണ്ട്…” ഹരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *