“‘ കഴിക്കാതെയും ജീവിതം അർത്ഥപൂർണ്ണമാകുന്നില്ലേ? എത്രയോപേർ വിവാഹം കഴിക്കുന്നില്ല “”
“” ഒരു ആർഗ്യുമെന്റിനായി അങ്ങനെ പറയാം വിഷ്ണു . പക്ഷെ സ്വന്തം കാലിൽ നില്ക്കാൻ പറ്റാതെ മറ്റുള്ളവരുടെ ആശ്രയത്താൽ ജീവിക്കുന്നവർ വരെ വിവാഹത്തെ കഴിക്കുകയും സന്തതി പരമ്പരകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നല്ല ഊർജ്‌ജസ്വലനും ദിനം ദിന ചിലവുകൾ കഴിഞ്ഞു നല്ലൊരു തുക ബാക്കിയും വെക്കനാവുന്ന നീ ഇങ്ങനെ ചിന്തിച്ചാൽ എങ്ങനെയാകും ബാക്കിയുള്ളവരുടെ കാര്യം “”
അവർ വിടാൻ കൂട്ടാക്കുന്ന ലക്ഷണമില്ല . ഒരു എഴുത്തുകാരനായ എന്റെ മനസ്സിലില്ലാത്ത ചിന്തകൾ വാക്കുകൾ ..
“‘ നോക്ക് വിഷ്ണു … “””‘
“” രാജാവെ അവിടെ സീറ്റുണ്ട് .വരുന്നുണ്ടോ?””
ഭാഗ്യത്തിന് ഗുരു ആ സ്റ്റോപ്പ് ആയപ്പോൾ അവിടേക്ക് വന്ന് ചോദിച്ചപ്പോൾ ഞാൻ എഴുന്നേറ്റു. ദേവിയെ വീണ്ടും വീണ്ടും കാണണം എന്നുള്ള തോന്നൽ മനസ്സിന്റെ ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ ഞാൻ അവിടെ നിന്ന് രക്ഷപ്പെടാൻ ആണ് ഉദ്ദേശിച്ചത്.
“” ദേവി. ഒരുപാട് നാളായി ഞാൻ ഗുരുവിനെ കണ്ടിട്ട്. നമുക്കൊരു നാൾ ഇനിയും കാണാം””
“” തീർച്ചയായും കാണണം. കാണേണ്ടി വരും… ബുദ്ധിമുട്ട് ഇല്ലെങ്കിൽ വിഷ്ണുവിന്റെ നമ്പർ തരൂ “”
ദേവിയോട് അങ്ങോട്ട് ചോദിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ.. അവരിങ്ങോട്ട് ആവശ്യപ്പെട്ടപ്പോൾ ഞാൻ സന്തോഷത്തോടെ നമ്പർ കൊടുത്തു ഗുരുവിന്റെ സീറ്റിനരികിലേക്ക് നടന്നു.
പാലക്കാട് എത്തിയപ്പോൾ ഗുരുവിനൊപ്പം ഇറങ്ങി പ്ലാറ്റ്‌ഫോമിലൂടെ മുന്നോട്ട് നടന്നപ്പോൾ അവരെ ചുറ്റിനും നോക്കിയെങ്കിലും കാണാൻ പറ്റിയില്ല.
പാലക്കാട് നിന്നും ഒറ്റപ്പാലത്തിനുള്ള ബസ് പിടിച്ചപ്പോഴും ദേവിയായിരുന്നു മനസ്സിൽ, അവരുടെ ഓരോ വാക്കുകളും. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലെ മുറിയിൽ കിടന്നിട്ടുറക്കം വരുന്നുണ്ടായിരുന്നില്ല.. പാളത്തിലൂടെ കൂകി വിളിച്ചോടുന്ന തീവണ്ടികളുടെ കടകടാ ശബ്ദത്തിലും അപ്പുറം മുഴങ്ങി നിന്നു ദേവിയുടെ വാക്കുകൾ ഓരോന്നും എന്റെ മനസ്സിൽ.
ഞാൻ കണ്ടതും പരിചയപെട്ടതുമായ അനവധി പെണ്കുട്ടികൾ എന്റെ മനാസ്സിലൂടെ ഓരോന്നായി കടന്നു പോയി. ഓരോന്നും കടന്നുപോയി അവസാനിക്കുന്നത് ദേവിയിലാണെന്ന സത്യം തിരിച്ചറിഞ്ഞപ്പോൾ ഞാൻ വല്ലാതായി. ഉറക്കം വരാതെ ഞാൻ ലാപ്പ് എടുത്തു. അന്നന്നത്തെ സംഭവവികാസങ്ങൾ ഓരോന്നായി കിടക്കുന്നതിനു മുമ്പെഴുതി വെക്കുന്നത് പതിവാണ്. ഇന്നതിന് സാധിച്ചിരുന്നില്ല. വാക്കുകൾ ഒന്നും വരുന്നില്ലാത്ത അവസ്ഥ. ഏതൊരവസ്ഥയിലും ലാപ്പിനു മുൻപിലിരുന്നാൽ അനായാസേന എഴുതാൻ പറ്റുമെന്ന് ഞാൻ അഹങ്കരിച്ചിരുന്നു. വാക്കുകൾ ഓരോന്നും അനുസ്യൂതം ഒഴുകുന്ന വിഷ്ണുരാജ ഒരു യാത്ര കൊണ്ടില്ലാതായത് പോലെ.
നെറ്റ് ഓൺ ചെയ്തു മെസേജുകളും മെയിലുകളും ചെക്ക് ചെയ്തു. വെറുതെ ദേവിയുടെ മെസ്സേജ് വല്ലതും ഉണ്ടോയെന്ന് നോക്കി. അവളുടെ മുൻപിൽ നിന്ന് തന്റെ ആണത്വത്തിനേറ്റ ക്ഷതം മൂലം ഓടി രക്ഷപ്പെടുമ്പോൾ അവളുടെ നമ്പർ വാങ്ങാതിരുന്നത് മണ്ടത്തരം ആയെന്ന് തോന്നി. അതെങ്ങാനാണ് അവൾ ഒരു ദേവിയെ പോലെ… അല്ല രാക്ഷസിയെ പോലെ എന്റെ മനസ്സിലും ചിന്തകളിലും വന്നു നിറഞ്ഞു നിൽക്കുമെന്നാര് കണ്ടു
.
ചിന്തകളാൽ കലുഷിതമായ , ഉറക്കം വരാതെ വീർത്തുകെട്ടിയ മുഖവുമായി ഞാൻ എഴുന്നേറ്റു . സമയം പുലർച്ചെ നാലേകാൽ . ബാഗ് തുറന്ന് പേസ്റ്റും ബ്രഷും സോപ്പുമെടുത്തൊന്നു ബാത്‌റൂമിൽ കയറി , കുളിച്ചു ഫ്രഷായി ഇറങ്ങി . ലോഡ്ജിനു പുറത്തെത്തി റെയിൽവെസ്റ്റേഷനിൽ എത്തി . ഒരു കട്ടൻ അടിച്ചിട്ടും പുകയുന്ന മനസ്സിന് ഒരു ശാന്തതയും കിട്ടുന്നില്ല .