മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Posted by

“” എന്തായാലും കുഴപ്പമില്ല .. പക്ഷെ പൈസ ഞാൻ കൊടുക്കും “‘ ഞാൻ പോക്കറ്റിൽ നിന്ന് പൈസ എടുക്കാൻ നീട്ടിയപ്പോൾ അവർ തടഞ്ഞിട്ട് അൻപതിന്റെ ഒരു നോട്ട് എടുത്തു കൊടുത്തു . അയാൾ അത് കണ്ണിൽ വെച്ചിട്ട് ധൃതിയിൽ ചായാ കോഫീ എന്ന് ഉറക്കെ വിളിച്ച് നടന്നു നീങ്ങി.

“‘ അയാൾ ബാലൻസ് തന്നില്ലല്ലോ “”

“‘ വേണ്ടായെന്നു ഞാൻ പറഞ്ഞിട്ടുണ്ട് . അയാൾക്ക് ഭാര്യയില്ല . മൂന്ന് പെൺപിള്ളേരാണുള്ളത് “”‘

ഞാനവരെ ഒട്ടൊരത്ഭുതത്തോടെ നോക്കി . വിവാഹമൊന്നും കഴിച്ചിട്ടില്ലായെങ്കിലും രണ്ടു കുട്ടികൾ ഉള്ള ഒരു ശരാശരി ദമ്പതികളുടെ വരവുചിലവുകൾ കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ അവരനുഭവിക്കുന്ന ടെൻഷനും മറ്റും ഒട്ടനവധി സുഹൃത്തുക്കളുടെ ജീവിതാനുഭവത്തിൽ നിന്നെനിക്കറിയാം . ആ സമയത്തിവർക്ക് ഒൻപത് മക്കൾ . കെട്ടിയോൻ വീൽ ചെയറിൽ . അയാളുടെ ചികിത്സയും മരുന്നിനും തന്നെ നല്ല പൈസ വേണ്ടി വരുമായിരിക്കും .. പിന്നെ കുട്ടികളുടെ പഠന ചിലവ് ഒക്കെ . അപ്പോഴാണ് രണ്ടു ചായ കഴിഞ്ഞുള്ള പൈസ അവർ ടിപ്പായി കൊടുക്കുന്നത് .

“‘എന്താ ആലോചിക്കുന്നേ ?”’

അവരുടെ ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത് .

“‘ ഹേ … ഒൻപതും രണ്ടും പതിനൊന്നു പേരടങ്ങുന്ന നിങ്ങളുടെ കുടുംബച്ചിലവുകൾക്കിടയിൽ നിന്നയാൾക്ക് മുപ്പത് രൂപ കൊടുക്കുമ്പോൾ …””‘

“‘ അതിലും കൂടുതൽ ആവശ്യം ഉണ്ടാകും അയാൾക്ക് . അയാൾ ആദ്യം എനിക്ക് ചായ തന്നാണ് കച്ചവടം തുടങ്ങാറ് “‘

“‘ അതെന്താ അങ്ങനെ ? അപ്പോൾ ദേവി എന്നും ഈ ട്രെയിനിൽ ഉണ്ടാകുമോ ?”’ ചോദിക്കുമ്പോൾ ഇടക്കൊക്കെയെങ്കിലുമീ ട്രെയിനിൽ വരണമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു . അവരുമൊത്തുള്ള സമയം എനിക്ക് ഒരു പോസറ്റീവ് എനർജി നൽകിയിരുന്നു എന്നതാണ് സത്യം . പിന്നെ അവരുടെ ഐശ്വര്യം തുളുമ്പുന്ന മുഖവും നുണക്കുഴിയും കാണുക എന്നതും

“‘ മിക്കവാറും ഉണ്ട് . ചിലപ്പോൾ ഇല്ല … ഉണ്ടെങ്കിൽ തന്നെ ഞാൻ ഈ രണ്ടു കമ്പാർട്ട്മെന്റിൽ ആണ് മിക്കവാറും “”

നന്നായി … ഇനി കയറുമ്പോൾ എന്റെ ദേവിയെ അന്വേഷിച്ചു നടക്കേണ്ടല്ലോ …..എന്റെ ദേവി … ശ്ശെ .. എന്താണ് ഞാനിങ്ങനെ … ഇതിനു മുൻപും പിൻപും കാണാത്ത എന്താണിവരിൽ ഞാൻ കണ്ടത് ? അവരുടെ ചിരിയോ ? നുണക്കുഴിയോ? അതോ അവരുടെ നീണ്ടു വിടർന്ന കണ്ണുകളോ ?’ …

“‘ ചോദിയ്ക്കാൻ മറന്നു .. ഒറ്റത്തടിയാണെന്ന് പറഞ്ഞു . അച്ഛൻ അമ്മ ..അതോ കഥകളിലെയൊക്കെ പോലെ വല്ല അനാഥനും ? “‘

“‘അത് തന്നെയാണ് . ഓർമവെച്ചപ്പോൾ അനാഥമന്ദിരത്തിലാണ് . പ്രീഡിഗ്രി വരെ അവിടെ നിന്നു പഠിച്ചു . ബാക്കി എന്തെങ്കിലും ജോലി ചെയ്ത് പൂർത്തിയാക്കി “”

പറയുമ്പോൾ ഞാൻ അല്പം അഹങ്കാരിയായിരുന്നു . സ്വയം പഠിച്ചു ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വകാര്യ അഹങ്കാരം .

“‘ ഇപ്പോൾ എറണാകുളത്ത് ഒരു ചെറിയ ഫ്ലാറ്റ് ഉണ്ട് . വൺ ബെഡ്‌റൂം ഫ്ലാറ്റ് സ്വന്തമായി . പിന്നെ കോയമ്പത്തൂരിൽ നിന്ന് ഊട്ടിക്ക് പോകുന്ന വഴി ഒരു പത്തുസെന്റ് സ്ഥലവും വീടും . ചെറിയൊരു തണുപ്പിന്റെ അന്തരീക്ഷത്തിൽ . പിന്നെ കൊടൈക്കനാലിന് അല്പം ഇപ്പുറത്ത് ഒരു ചെറിയ വീട് ..അത് വാടകക്ക് “”

“‘ കൊള്ളാമല്ലോ . അത്യാവശ്യം ബാലൻസ് ഒക്കെയുണ്ടെന്നു സാരം . എന്നിട്ടും നിങ്ങളെന്തുകൊണ്ട് ഒരു കല്യാണം കഴിച്ചില്ല .”‘

“‘ ബാലൻസ് ഉള്ളവരെല്ലാം കല്യാണം കഴിക്കണമെന്നുണ്ടോ ? “‘

“‘ അങ്ങനെയല്ല … വിഷ്ണു കിട്ടുന്ന വരുമാനം എന്ത് ചെയ്യുകയാണ് പതിവ് ?”’

അവർ എന്റെ നേരിട്ട അല്പം കൂടി ചെരിഞ്ഞിരുന്നു .അവരുടെ തുടകൾ എന്റെ തുടയെ മുട്ടിയുരുമ്മി . ചെറിയ ചൂട് . എതിരെയുള്ള സെറ്റിലെയും മറ്റുള്ളവരുമൊക്കെ മൊബൈലിൽ ചാറ്റിന്റെയും മറ്റും തിരക്കിലാണ് ആരും ആരെയും ശ്രദ്ധിക്കുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *