മനുഷ്യപ്പറ്റില്ലാത്തവൾ [മന്ദൻരാജാ] UPDATED 2.0

Posted by

എല്ലാത്തിനും കാരണം അവളാണ് … എന്റെ ദേവി …എന്റെയോ …. അല്ല ആരുടെയോ ദേവി .. എന്നാലുമവളുടെ വിടർന്ന കണ്ണുകളും നുണക്കുഴി വിരിയിക്കുന്ന ചിരിയും കൂരമ്പു പോലെ തറഞ്ഞു കയറുന്ന വാക്കുകളും ഒന്നും മനസ്സിൽ നിന്നും പോകുന്നില്ല .റെയിൽവേ ട്രാക്കിലൂടെ വെറുതെ നടന്നു . പിന്നെ റോഡിലേക്ക് കയറി

ഒറ്റപ്പാലത്തുള്ള സകല സുഹൃത്തുക്കളെയും മനസ്സിലോർത്തെടുത്തു കൊണ്ട് ഞാൻ നീട്ടിവലിച്ചു നടന്നു

അഡ്വേക്കേറ്റ് അനന്തകൃഷ്ണൻ . പഴയൊരു സുഹൃത്താണ് . എറണാകുളത്തുണ്ടായിരുന്നപ്പോൾ മുതലുള്ള ബന്ധം . ഈയിടെ കണ്ടപ്പോൾ ഒറ്റപ്പാലം റെയിൽവേസ്റേഷന് അടുത്താണ് ഇപ്പോൾ താമസമെന്നു പറഞ്ഞിരുന്നു . ഭാര്യക്ക് റെയിൽവേയിലാണ് ജോലി . വക്കീലിനെ ഒന്ന് വിളിച്ചാലോ എന്ന് മനസ്സിൽ ഓർത്തതെ ഉള്ളൂ ..

ഡാ വിഷ്ണുവേ എന്നൊരു വിളികേട്ട് ഞാൻ സൈഡിലേക്ക് തിരിഞ്ഞു . ഒരു രണ്ടുനില വീടിന്റെ ഗേറ്റ് തുറന്നിറങ്ങി വരുന്ന വക്കീൽ

“‘ താനെന്താ ഇവിടെ ..ഇവിടെ വന്നിട്ടെന്താ വിളിക്കാത്തെ ?”” ജോഗിംഗിന് ഇറങ്ങിയ വക്കീലിനോട് ഞാൻ ഇപ്പോൾ അയാളെ കുറിച്ചോർത്തതെ ഉള്ളൂ വിളിക്കാൻ ഇരുന്നതാണെന്ന് പറഞ്ഞിട്ടൊന്നും വിലപ്പോയില്ല .

“‘ ശെരി ഞാൻ വിശ്വസിച്ചു … താൻ വാ ഒന്ന് നടന്നിട്ട് വരാം .. തൻ നടപ്പുണ്ടോ വിഷ്ണൂ .. ങാ തനിക്കിതൊന്നും വേണ്ടല്ലോ . ഈ കുടവയറും കൊളസ്‌ട്രോൾ പ്രെഷർ ഷുഗർ ഒക്കെ കുറയ്ക്കാനായി വൈഫ് നിർബന്ധിച്ചു ഇറക്കി വിടുന്നതാ .ഇപ്പോളത് ശീലമായി .അവളിന്നില്ല വീട്ടിൽ , എന്നിട്ടും പതിവ് ചര്യ ആയത് കൊണ്ട് ഈ സമയത്തു എണീക്കും . എന്നാൽ പിന്നെ നടന്നേക്കാം എന്ന് കരുതി . പിന്നേയ് അത് കൊണ്ടൊരു ഗുണമുണ്ട് കേട്ടോ ..വന്നിട്ട് പറയാം “”‘ കൈകൾ നീട്ടിയെറിഞ്ഞു വക്കീൽ നടന്നു കൊണ്ട് പറഞ്ഞു .

കുറച്ചു നാളത്തെ വിശേഷങ്ങളും രാഷ്ട്രീയ മത നേതാക്കളുടെ കുറ്റങ്ങളും ഗോസിപ്പുകളും ചർച്ച ചെയ്തു തിരികെ വക്കീലിന്റെ വീട്ടിൽ മടങ്ങി എത്തുമ്പോൾ സമയം അഞ്ചേമുക്കാൽ ആകുന്നതേയുണ്ടായിരുന്നുള്ളൂ . . ഡൈനിങ് ടേബിളിലേക്ക് രണ്ടു ഗ്ലാസിൽ പാലും പുഴുങ്ങിയ മുട്ടയും ഈത്തപ്പഴവും എടുത്തു വെച്ചപ്പോഴേക്കും വക്കീലിന്റെ ഫോൺ റിംഗ് ചെയ്തു .

“‘ ങാ മോളെ…. ഞാനിപ്പോ വന്നതേയുള്ളൂ .. ങാ നടപ്പ് കഴിഞ്ഞു . പിന്നൊരു ഗസ്റ്റുണ്ട് കേട്ടോ . ഞാൻ നടക്കാൻ പോയപ്പോൾ എന്റെ നേരെ മുന്നിൽ .”‘ വക്കീലൊന്ന് നിർത്തിയിട്ട തുടർന്നു

“‘ആരാണെന്ന് അറിയാമോ ? നിന്റെ ഫേവ് ബ്ലോഗ് റൈറ്റർ , എഴുത്തുകാരൻ, പ്രാസംഗികൻ . ദി ഗ്രേറ്റ് വിഷ്ണു രാജ “” വക്കീൽ പറഞ്ഞിട്ട് വീഡിയോ കോൾ കാമറ എന്റെ നേരെ തിരിച്ചു . വെളുത്തു തടിച്ച ഒരു സ്ത്രീ . ഇനി അവരോട് സംസാരിക്കേണ്ടി വരുമോയെന്ന പേടിയിലിരിക്കുമ്പോൾ വക്കീൽ ഫോണിൽ സംസാരിച്ചു കൊണ്ട് അപ്പുറത്തേക്ക് മാറി .

മേശപ്പുറത്തിരിക്കുന്ന പാലിനെ പേടിയോടെ ഞാൻ നോക്കി .പണ്ട് മുതൽ പാലെനിക്ക് ഇഷ്ടമല്ല . രാവിലെ പാലിന് പകരം രണ്ടെണ്ണം കിട്ടിയിരുന്നേൽ അടിച്ചിട്ട് .തിളച്ചു മറിയുന്ന മനസ്സിനെ പിടിച്ചു കെട്ടി സുഖമായി ഉറങ്ങാമായിരുന്നു . അതിനുള്ള വഴി ഒപ്പിക്കാനാണ് ഒറ്റപ്പാലത്തുള്ള സകല സുഹൃത്തക്കളെയും ഓർത്തെടുക്കാൻ ശ്രമിച്ചതും

“” ഡാ വിഷ്ണുവേ …അവള് വെച്ചു ഹഹഹ “”

വക്കീൽ ഉറക്കെചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു രണ്ടു ഗ്ലാസ് പാലും കയ്യിലെടുത്തു .

ഇവനാണോ രണ്ടു ഗ്ലാസ് പാലും . ഹോ ! രക്ഷപെട്ടു . രണ്ടു ഗ്ലാസ് പാലും മുട്ടപുഴുങ്ങിയതും ഈത്തപ്പഴവും .. എന്നിട്ട് കൊളസ്ട്രോളും ഷുഗറുംകുറക്കാനായി നടക്കുന്നു . കൊള്ളാം .

Leave a Reply

Your email address will not be published. Required fields are marked *