” ഇവനൊന്നും തിന്നാൻ കൊടുക്കില്ലെ ചേച്ചി??
” ഇപ്പൊ ചില രാത്രികളിൽ അവൻ ഡയറ്റിങ്ങാണ് നാത്തൂനേ
” തന്നേടാ ടുട്ടു
” ഏയ് അമ്മ ചുമ്മാ പറയുന്നതാ അപ്പച്ചി
” കള്ളം പറഞ്ഞാൽ നിനക്കിപ്പോൾ കൊള്ളും
” സത്യം പറയെടാ
” അത് പിന്നെ ചില ദിവസങ്ങളിൽ..ഇപ്പൊ എനിക്ക് കഴിക്കാൻ വല്ലതും താ വിശക്കുന്നു
‘ പറഞ്ഞു തീരുന്നതിനു മുൻപെ ഇളയ അപ്പച്ചി ചോറും കറികളും ഇട്ട് കയ്യിൽ തന്നു ഞാൻ കഴിച്ച് തുടങ്ങി
” അല്ല വല്യച്ഛനെയും അച്ഛനെയും മാമൻമാരെയൊന്നും കണ്ടില്ലല്ലോ
” അവരെല്ലാം എപ്പോഴേ മുകളിൽ ഇരുന്ന് പരുപാടി തുടങ്ങി
‘ കഴിച്ച് പാതി ആയപ്പോഴാണ് കല്യാണപ്പെണ്ണിന്റെ വരവ്
” എടി നിത്യേ
” അയ്യോ എന്റെ കുട്ടൂസൻ എപ്പോ വന്നു??
” കുട്ടൂസൻ എന്റ വല്യച്ഛൻ
” പോടാ…വന്ന് കയറിയില്ല അപ്പോഴേക്കും തീറ്റി തുടങ്ങി
” ഒന്ന് പോടീ എന്റെ കൊച്ചിപ്പോൾ ഉണങ്ങിപ്പോയി
” അങ്ങനെ പറഞ്ഞുകൊടുക്ക് അപ്പച്ചി
” ഞാൻ വെറുതെ പറഞ്ഞതല്ലെ എന്റെ മുറച്ചെറുക്കനെ പുതിയ തലമുറയിലെ ഏക ആൺതരിയാ
” കഴിച്ചുകഴിഞ്ഞ് ഞാൻ പുറത്തേക്കിറങ്ങി ഇളയതും മൂത്തതുമായ എല്ലാ മുറപ്പെണ്ണുങ്ങളുമുണ്ട് അവരോടൊക്കെ ഓരോ കുശലം പറഞ്ഞ് ഞാൻ ശ്യാം ചേട്ടനെ തിരക്കി എവിടെയും കണ്ടില്ല വല്യമ്മയുടെ അനുജത്തിയുടെ മകനാണ് പുള്ളി നല്ല കുടിയാ എങ്കിലും ആളൊരു എഞ്ചിനീയർ ആണ് ചേട്ടനെ കാണാത്തതുകൊണ്ട് ഞാൻ വല്യമ്മയോട് തിരക്കി
” അവൻ നാളെ വരത്തുള്ളു എന്തോ അത്യാവശ്യ ജോലി ഉണ്ടെന്ന്
” നമ്പർ ഇല്ലേ
” നിത്യേടെ കാണും
ഞാൻ നിത്യ ചേച്ചിയുടെ കയ്യിൽ നിന്ന് നമ്പറും വാങ്ങി റൂമിലേക്ക് പോയി
” ഹെലോ ശ്യം അല്ലെ
” അതെ ആരാണ്??
” ഞാൻ ടുട്ടുവാ
” ആ പറയെടാ
” അല്ല ഇവിടെ കണ്ടില്ല ഞാൻ വല്യച്ഛന്റെ വീട്ടിലുണ്ട്