ഞാൻ അഖിൽ, ഇത് അജാസ്, ഇത് രാഹുൽ, അത് ഷിജോ… ഞങ്ങൾ പ്ലസ് ടു എക്സാം കഴിഞ്ഞ് ഒരു ട്രിപ്പ് വന്നതാണ്…
എങ്ങനെയാ ബൈക്കിൽ ആണോ…
അല്ല കാറിലാ…
ഇനി എന്നതാ പരുപാടി ഉണ്ണി ചോദിച്ചു
ചിന്നു അപ്പോൾ ഷിനു ന്റെ അടുത്തെത്തി ഇതെല്ലാം കണ്ട് നിക്കാണ്…
ഇന്ന് ഇനി തിരിച്ചു പോണം…
എന്നാൽ നിങ്ങൾ ഇന്ന് പോകുന്നില്ല… നിങ്ങൾക്കു ഒരു റൂം ഞാൻ സെറ്റ് ചെയ്തു തരാം… നിങ്ങൾ ഇന്നവിടെ കിടക്കുന്നു നാളെ പോകാം…
അയ്യോ ചേട്ടാ അത് പറ്റില്ല അഖിൽ പറഞ്ഞു…
അതെന്താ…
വീട്ടിൽ പറഞ്ഞിട്ടില്ല.. പിന്നെ കാശും ഇല്ല…
പിന്നെ നീയൊക്കെ വീട്ടിൽ പറഞ്ഞിട്ടാണോ ഇതൊക്കെ ചെയ്തതെന്നു ഞാൻ ചോദിച്ചാൽ… പിന്നെ ക്യാഷ് അത് ഞാൻ നോക്കിക്കോളാം… പിന്നെ ഇന്നിവിടെ നിന്നെയൊക്കെ ആവശ്യം ഉണ്ട്…
അങ്ങനെ അവരെ പറഞ്ഞു സെറ്റാക്കി ഉണ്ണി ഷിനു നെയും ചിന്നു നെയും കൂട്ടി മറ്റുള്ളവരുടെ അടുത്തേക്ക് നടന്നു
ഉണ്ണിയേട്ടാ സോറി… ഞാൻ ഒരു പ്രത്യേക സാഹചര്യത്തിൽ അറിയാതെ… ചിന്നു പേടിയോടെ ഉണ്ണിയെ നോക്കി
ഉം അത് സാരമില്ല… ഉണ്ണിയേട്ടന് ഒക്കെ ഓക്കേ ആണ്… ഷിനു പറഞ്ഞു…
അതെന്താ.. ചിന്നു ചോദിച്ചു
ഉണ്ണിയേട്ടൻ വളരെ ഓപ്പൺ മൈൻഡഡ് ആണ്…
ആണോ ചിന്നു ഉണ്ണിയെ നോക്കി
അത് പിന്നെ അങ്ങനെ അല്ലെ ചിന്നു… ഉണ്ണി അവളെയും നോക്കി
ആണോ… ചിന്നു പിന്നെയും നോക്കി കൊണ്ട് ചോദിച്ചു