” ഞാൻ കാരണം ആണ് ഇങ്ങനെ എല്ലാം സംഭവിച്ചത് “
” മോൾ എന്ത് ചെയ്‌തു എന്നാ “
” ഞാൻ അമ്മയുടെ മോന്റെ ജീവിതത്തിലോട്ട് വന്നതോടെ അല്ലെ കാർ അപകടത്തിൽ പെട്ട് അമ്മക്ക് വയ്യാതെ ആയത് “
(അവൾ കരുതിയത് അമ്മ എന്റെ മാത്രം അമ്മ ആണ് എന്നാ. അമ്മ അവളുടെ അമ്മായിഅമ്മ ആണ് എന്നും )
” മോൾ എന്തൊക്കെയാ പറയുന്നേ “
” അമ്മക്ക് എന്നോട് ദേഷ്യം തോന്നരുത്. കണ്ണേട്ടനെ വിട്ടു പോകാനും പറയരുത് കണ്ണേട്ടൻ ഇല്ലാത്ത ഒരു ജീവിതത്തെ കുറച്ചു എനിക്ക് ചിന്തിക്കാൻ കഴിയില്ലാ “
അവൾ അമ്മയെ എങ്ങനെ ആണ് കാണുന്നത് എന്ന് അമ്മക്കും എനിക്കും പിടികിട്ടി.
” മോള് കരയാതെ എന്റെ മകന് കിട്ടിയ പുണ്യം ആണ് നീ നിന്നെ ഒരിക്കലും ഞങ്ങൾ കൈവിടില്ല “
സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ അമ്മയെ കെട്ടിപിടിച്ചു. പിന്നയും അവർ എന്തൊക്കെയാ പറയുന്നുണ്ടായിരുന്നു. ഞാൻ ഡോക്ടറോട് പറഞ്ഞു ഡിസ്ചാർജ് വാങ്ങി. അപർണയോടും കവിതയോടും യാത്ര പറഞ്ഞു അവരെ ഹോസ്പിറ്റലിൽ നിന്നും നേരെ എറണാകുളത്തേക്ക് കൊണ്ട് പോയി.
അങ്ങനെ ഞങ്ങൾ വൈകുന്നേരം 7 മണിയോടെ എറണാകുളത്തു എത്തി. ഒരു ഫ്രണ്ട് വഴി ഞാൻ ഒരു ഫ്ലാറ്റ് വാടകക്ക് വാങ്ങി. അമ്മയെയും മാളുവിനെയും ഞാൻ അങ്ങോട്ട് കൊണ്ട് പോയി. രണ്ട് റൂമും കിച്ചനും ഹാളും അടങ്ങുന്ന ഒരു ചെറിയ ഫ്ലാറ്റ് ആയിരുന്നു അത്. മാളുവിനും അമ്മയ്ക്കും ഒരു റൂം എനിക്ക് ഒരു റൂം അതായിരുന്നു എന്റെ പ്ലാൻ. അങ്ങനെ അത്താഴം കഴിച്ചു കിടക്കാൻ ആയി ഞാൻ റൂമിൽ കയറി, ഒന്ന് ബാത്‌റൂമിൽ പോയി വന്നപ്പോൾ മാളു വന്നു ഡോർ ലോക്ക് ചെയ്‌തു ബെഡിൽ വന്നു ഇരിക്കുന്നു.
” മാളു നീ എന്താ ഇവിടെ “
” പിന്നെ ഞാൻ എവിടെ കിടക്കും “
” അല്ല അമ്മയുടെ റൂമിൽ….”
” ഭാര്യ ഭർത്താവിന്റെ ഒപ്പം അല്ലെ കിടക്കണ്ടത്, ഈ ഏട്ടന്റെ അല്ലെ കാര്യം “
അതും പറഞ്ഞു അവൾ ബെഡിൽ കയറി ചാരി ഇരുന്നു. ഞാൻ എന്ത് ചെയ്യും എന്ന് അവസ്ഥയിൽ എത്തി.
” കണ്ണേട്ടാ കിടക്കുന്നില്ലേ “