” നിന്നെ ഇനി എനിക്ക് കാണണ്ട. ഇത്തിരി ഇഷ്ടം ഞങ്ങളോട് ഉണ്ടകിൽ നീ ഈ ഭൂമിയിൽ നിന്ന് തന്നെ ഒന്ന് പോയിതരണം “
ഞാൻ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകളും ഹൃദയം പൊട്ടുന്ന വേദനയും ആയി നടന്നു. നേരെ താഴെ പോയി ബൈക്ക് എടുത്തു. എങ്ങോട്ട് എന്നില്ലാതെ യാത്ര തുടങ്ങി. ഓരോ നിമിഷം തോറും അമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കുന്നു. പോയി ചത്തുകൂടെ എന്നാ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു.ഇനി എനിക്ക് അമ്മയുടെ മുന്നിൽ ചെല്ലാൻ ഉള്ള ധൈര്യം ഇല്ല. നാളെ മാളുവിന് ഓർമ തിരിച്ചു കിട്ടുമ്പോൾ ഞാൻ ചെയ്‌തത് ഓർത്ത് അവൾ…… എനിക്ക് അവളെയും ഫേസ് ചെയ്യാൻ പറ്റില്ല. ഇനി ഒന്നേ എനിക്ക് ചെയ്യാൻ ഉള്ളൂ അവരുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറുക. അതെ മരണം അത് തന്നെ… അത് തന്നെ തിരിഞ്ഞു എടുകാം അവരിൽ നിന്നും അകലാൻ.
ഞാൻ ബൈക്കിന്റെ സ്പീഡ് കൂട്ടി. മരണത്തെ ലക്ഷം ആക്കി ബൈക്കും ഞാനും റോഡിലൂടെ പാഞ്ഞു. പെട്ടന്ന് ഒരു ലോറി എന്റെ കണ്ണിൽ പെട്ടു ഞാൻ ബൈക്ക് ആ ലോറിയെ ലക്ഷ്യം ആക്കി സ്പീഡ് കൂട്ടി……ഞാൻ ലോറിയുടെ അടുത്ത് എത്തി സ്വന്തം പെങ്ങളെ ചതിച്ചവൻ ആയ ഞാൻ ഇനി ജീവിക്കണ്ട… ബൈക്കിന്റെ വേഗത കൂട്ടി ബൈക്ക് ലോറിയിൽ…… ഒറ്റ ഇടി………..
തുടരും………………