എന്നെന്നും കണ്ണേട്ടന്റെ 4 [MR. കിങ് ലയർ]

Posted by

എന്നെന്നും കണ്ണേട്ടന്റെ 4

Ennennum Kannettante Part 4 Author : Mr. King Liar

 

തുടരുന്നു………..

” മാളു….. “

“എന്താ കണ്ണേട്ടാ “

” അത് ഞാൻ ഒന്ന് അമ്മയുടെ അടുത്ത് വരെ പോയിട്ട് വരാം “

” വീട്ടിൽ ആണോ എന്നാ ഞാനും വരാം എനിക്ക് ഏട്ടൻ ഇല്ലാതെ ഒറ്റക്ക് വയ്യ “

” വീട്ടിൽ അല്ല അമ്മ ഇവിടെ ഉണ്ട് ഞാൻ പോയിട്ട് പെട്ടന്ന് വരാം “

” ഇവിടെ ഉണ്ടായിട്ടും അമ്മ എന്താ ഇങ്ങോട്ട് വരാതെ “

” അമ്മക്ക് നടക്കാൻ വയ്യ അതാ “

” അയ്യോ എന്ത് പറ്റി അമ്മക്ക് “

” കാർ ആക്‌സിഡന്റിൽ കാൽ ഒടിഞ്ഞു ഇപ്പൊ ബെഡ് റസ്റ്റ്‌ ആണ് “

” വാ ഏട്ടാ നമുക്ക് അമ്മയുടെ അടുത്തേക്ക് പോകാം “

” മം “

ഞാനും മാളുവും അമ്മയുടെ മുറിയിലേക്ക് ചെന്നു.. മാളുവിനെ കണ്ടപ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു .

” വാ മോളേ “

അമ്മയെ കണ്ടു അടുത്തേക്ക് പോകാതെ മടിച്ചു നിന്ന മാളുവിനെ അമ്മ തന്റെ അരികിലേക്ക് വിളിച്ചു. അവൾ അമ്മയുടെ അരികിലേക്ക് ചെന്നു പിന്നാലെ ഞാനും അവൾ പൊട്ടി കരഞ്ഞു കൊണ്ട് അമ്മയുടെ കാലിൽ പിടിച്ചു.

” എന്താ മോളേ നീ കാണിക്കുന്നേ “

Leave a Reply

Your email address will not be published. Required fields are marked *