The Shadows 15 [വിനു വിനീഷ്]

Posted by

ബജാജ് ‘ആപേ’യുടെ പിൻഭാഗത്തെ നമ്പർ പ്ലൈറ്റിനോടുചാരി നിർമ്മിച്ച ഒരു ചെറിയ പെട്ടിയിൽ ചുവന്ന പട്ടിൽ ഭദ്രമായിപൊതിഞ്ഞ ഒരു കിഴി കണ്ടെത്തി.
വീഡിയോ ഓഫ്‌ ചെയ്ത് അയാൾ ആ കിഴി മേശപ്പുറത്തേക്ക് എടുത്തുവച്ചു.

രഞ്ജൻ ഉള്ളംകൈയിലേക്ക് ആ ഡയമണ്ട്‌സ് അടങ്ങുന്ന കിഴി എടുത്തു.

“KL 7 BM 1993,
50 കോടിയുടെ ഡയമണ്ട്‌സ്.”
രഞ്ജൻ ഐജിയുടെ മുഖത്തേക്കുനോക്കി.
കിഴി കെട്ടഴിച്ച് അയാൾ മേശപ്പുറത്തുള്ള വെളുത്ത കടലാസിലേക്ക് ചെരിഞ്ഞു. ഏകദേശം 10 മില്ലീമീറ്ററും നീല നിറമുള്ളതുമായ ഡയമണ്ട്‌സ് വെളുത്ത കടലാസിൽകിടന്നു തിളങ്ങി.

“സർ, ഇത് ബ്ലൂ മൂൺ എന്നറിയപ്പെടുന്ന ഒരു ഡയമണ്ടാണ്. ഇതിന്റെ വെയ്റ്റ് 12.03 ക്യാരറ്റാണ് അതായത് 2.406 ഗ്രാം. സൗത്ത് ആഫ്രിക്കയിലാണ് ഇതിന്റെ ആസ്ഥാനം. ഇത്രയും കൂടുതൽ സാധനം എത്തിയെങ്കിൽ കക്ഷി വിചാരിച്ചതിനെക്കാൾ എത്രയോ ഉയരത്തിലായിരിക്കും.
സർ പറഞ്ഞത് ശരിയാണ് ഇതെല്ലാംകൂടി കൂട്ടിനോക്കുമ്പോൾ 50 കോടിയോളം വിലമതിപ്പുണ്ട്.

“ഓഹ്, അപ്പൊ നമ്പർ പ്ലേറ്റിലെ BM എന്നുപറയുന്നത് ബ്ലൂ മൂണാണ്, ഇപ്പോൾ കണക്റ്റായി. ഓക്കെ, താങ്ക് യൂ. ”
രഞ്ജൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.

“സർ. എന്നാ ഞാൻ.”

“ഓക്കെ, യൂ ക്യാൻ ഗൊ.”
ഐജി ചെറിയാൻപോത്തൻ പോകുവാൻ അനുവാദം കൊടുത്തു.

ഹാഫ്ഡോർ തുറന്ന് അയാൾ പുറത്തേക്ക് പോകുന്നതുവരെ രഞ്ജൻ അയാളെത്തന്നെ നോക്കിനിന്നു.

“വാട്ട് നെക്സ്റ്റ് രഞ്ജൻ.”
ഐജി ചോദിച്ചു.

“സർ, നീന മർഡർ കേസ്ഫയൽ ഇതോടുകൂടി ക്ലോസ് ചെയ്തു. മിനിസ്റ്റർ പോളച്ചനും ഡിജിപിയും ഒരുമിച്ചുള്ള ഒരു മീറ്റിംഗ് ഇന്ന് രാത്രിതന്നെ വയ്ക്കണം.
കാരണം എനിക്കുതന്നെ 14 ദിവസം നാളത്തോടെ അവസാനിക്കും. ഒരു ദിവസം മുൻപേ കേസ്ഫയൽ ഡിജിപിക്കു
മുൻപിൽ ഹാജരാക്കണം.”
രഞ്ജന്റെ അഭിപ്രായത്തെമാനിച്ച ഐജി ഉടനെതന്നെ അതിനുള്ള ഒടുക്കങ്ങൾ നടത്തി. രാത്രി 10 മണിക്ക് മിനിസ്റ്ററുടെ ഗസ്റ്റ് ഹൗസിൽ എത്താനുള്ള നിർദ്ദേശം കിട്ടിയ ഉടനെ രഞ്ജൻ റിപ്പോർട്ട് സമർപ്പിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

കൃത്യം 10 മണിക്കുതന്നെ ഐജിയും രഞ്ജനും മിനിസ്റ്റർ പോളച്ചന്റെ ഗസ്റ്റ് ഹൗസിൽ എത്തി. ഡിജിപിയുടെ വാഹനം പുറത്ത് കിടക്കുന്നുണ്ടായിരുന്നു. രഞ്ജൻ കാറിൽനിന്നുമിറങ്ങി ഡിജിപിയുടെ വാഹനത്തെനോക്കി പുഞ്ചിരിപൊഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *