അനിത തിരികെവന്നു ഡയാനയുടെ സ്യൂട്ട് അയിച്ചു വാർഡ്രോബിൽ വെക്കുന്നു, പിന്നെ ഡയാന അനിതയോട് ഞാൻ ഒന്ന് ഫ്രഷ് ആയി വരാമെന്ന് പറഞ്ഞ് ഒരു ടവ്വൽ മാത്രമുടുത്ത് ബാത്റൂമിലേക്ക് പോയി… അനിത ഒന്നു നെടുവീർപ്പിട്ടു സോഫയിലേക്ക് വീണു. അൽപനേരം കഴിഞ്ഞപ്പോൾ അതാ ഫോൺ ബെല്ലടിക്കുന്നു, അനിത ഫോൺ അറ്റൻഡ് ചെയ്തു.
അനിത :- ഹലോ….
കാളർ :- ഹലോ അനിത യാത്രയൊക്കെ സുഖമായിരുന്നു എന്നു കരുതുന്നു.
അനിത :- (സർപ്രൈസ്ഡ്)… ജോൺ?!!
കാളർ :- യെസ്, അനിത… ഡയാന മാഡം എവിടെ?!!
അനിത :- ജോൺ മാഡം കുളിക്കുകയാ… അങ്ങോട്ട് വിളിക്കാൻ പറയാം.
ജോൺ :- ശരി അനിത, മറക്കാതെ വിളിക്കണം അറിയാലോ “ഭായ്” ആകെ ടെൻസ്‌ഡാണ്…നാളെ ജർമനിന്നു ടീംസ് വരുന്നുണ്ട് ഇത്തവണ കോൺട്രാക്ട് ഭായിക്ക് തന്നെ വേണം, മാഡം ഇടപെട്ടാലെ നടക്കു.
അനിത :- ഭായി ദുബായിൽ ഉണ്ടെന്നുള്ള കാര്യം ആരും പറഞ്ഞില്ല… അതാണ് മാഡം കോൺടാക്ട് ചെയ്യാതിരുന്നത് എന്തായാലും മാഡം വന്നതിനു ശേഷം ഞാൻ ജോണിനെ വിളിക്കാൻ പറയാം.
ജോൺ :- ഒക്കെ അനിത എന്ന ശരി (ജോൺ ഫോൺ കട്ട് ചെയ്യുന്നു).
അനിത ഫോൺ തിരികെ വെക്കുന്നു, അല്പനേരം കഴിഞ്ഞ് ഡയാന കുളി കഴിഞ്ഞ് തിരികെ റൂമിലെത്തി.
വന്ന ഉടനെ അനിത ഡയാനയോട് പറഞ്ഞു മാഡം ജോൺ വിളിച്ചിരുന്നു….. ഡയാന ആശ്ചര്യത്തോടെ ചോദിച്ചു “എപ്പോൾ ?! എന്നിട്ട് എന്ത് പറഞ്ഞു?!”…
അനിത :- “ഭായി ദുബായിൽ എത്തിയിട്ടുണ്ടെന്നും ആളാകെ ടെൻസ്ടാണെന്നും മാഡം വന്നാലുടനെ ഒന്ന് വിളിക്കാൻ പറഞ്ഞു-പിന്നെ ജർമ്മനിയിൽ നിന്നും അവർ നാളെ എത്തുമെന്നും ഇത്തവണ ഡീൽ ഭായിക്ക് തന്നെ മറിച്ചു കൊടുക്കണമെന്നും മാഡത്തിനോട് പറയാൻ പറഞ്ഞു”.