റൺവെയിൽ വിമാനം ലാൻഡ് ചെയ്തു, ഡയാനയും അനിതയും ബാഗ് ഒക്കെ എടുത്തു പുറത്തേക്കു ഇറങ്ങുന്നു. ബിസിനസ് ക്ലാസ്സ് ആയതു കൊണ്ട് ഫസ്റ്റ് പ്രിയോറിറ്റി അവർക്ക് ആയിരുന്നു, അതുകൊണ്ട് അവർ വേഗം ഇറങ്ങി എമിഗ്രേഷൻ ക്ലീറൻസ് ഒക്കെ കഴിഞ്ഞു ലഗേജ് കളക്ട് ചെയ്തു പുറത്തേക്കു വരുന്നു.
ബ്ലാക്ക് സ്യൂട്ട് അണിഞ്ഞു കറുത്ത സൺഗ്ലാസ് വെച്ചു ഹോളിവുഡ് സ്റ്റൈലിൽ ഡയാന പുറത്തേക്കു വരുന്നു ഒപ്പം അനിതയും….ദുബായ് എയർപോർട്ടിനു പുറത്തു അവരെ കാത്ത് ഒരു വലിയ ലക്ഷറി ബ്ലാക്ക് ലിമോസിൻ കാർ കാത്തു കിടക്കുന്നു.
ഡയാനയും അനിതയും പെട്ടെന്ന് തന്നെ വന്നു കാറിൽ കയറുന്നു, ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു എയർപോർട്ടിൽ നിന്നും പുറത്തേക്കു പോകുന്നു… അമ്പരചുംബികളായ കെട്ടിടങ്ങൾക്ക് നടുവിൽ ദുബായ് എന്ന സ്വപ്ന നഗരത്തിലൂടെ ലിമോസിൻ ചീറിപ്പാഞ്ഞു…അകത്തു ഡയാന വിസ്കി നുണഞ്ഞുകൊണ്ട് എന്തൊക്കെയോ മനസ്സിൽ പ്ലാൻ ചെയ്യുന്നു. കാർ നേരെ എമിറേറ്റ്സ് ഹോട്ടലിലേക്ക് പോകുന്നു, ഹോട്ടലിൽ എത്തിയതും അനിത ഇറങ്ങി ഡോർ തുറന്നു ഡയാന പെട്ടെന്ന് തന്നെ ഇറങ്ങി ഹോട്ടലിനു ഉള്ളിലേക്ക് പോയി.
പിന്നെ അനിത നേരെ റിസപ്ഷനിൽ ചെന്ന് അവർക്കായി ബുക്ക് ചെയ്ത റോയൽ സ്യൂട്ട് റൂംന്റെ കീ കളക്ട് ചെയ്തു, ബെൽ ബോയ് അവർക്ക് പിന്നാലെ അവരുടെ ലഗേജുകളും മറ്റുമായി ലിഫ്റ്റിലേക്ക് അവരെ ഫോളോ ചെയ്തു,പിന്നെ അവർ വിവിഐപി ഫ്ലോറിൽ ഡയാനകായി ബുക്ക് ചെയ്ത റോയൽ സ്യൂട്ട് റൂമിൽ എത്തി. ലഗേജുകളും മറ്റും റൂമിൽ വച്ച് ബെൽ ബോയ് അവരുടെ റൂം വിട്ട് പുറത്തേക്ക് പോയി, പിന്നെ അനിത പോയി ഡോർ ലോക്ക് ചെയ്തു.