ടൌണിലെ ഈ വലിയ കെട്ടിടം റീനയുടെ ഒക്കെ സ്വന്തം ആണ്!
കുടകിൽ കാപ്പിത്തോട്ടവും റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഒക്കെ ആയി എന്നും യാത്രകളിൽ ആയിരിക്കുന്ന ജോസഫ് കടയിൽ ഉണ്ടാവുക അപൂർവ്വമായി ആണ്. വീട്ടിലും!
ഈ കെട്ടിടം പണിതപ്പോൾ തന്നെ തനിക്ക് എന്നെങ്കിലും ഒരു ക്ലീനിക്ക് തുടങ്ങണം എങ്കിൽ അന്ന് തുടങ്ങണം എന്ന് പറഞ്ഞ് റീന ആർക്കും കൊടുക്കാതെ വെറുതേ ഇട്ടിരുന്ന മുറിയാണ് ഇത്!
മക്കൾ കല്യാണവും കഴിഞ്ഞ് പോയി ജോസഫിന്റെ മാതാപിതാക്കൾ മാത്രമായി വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ ആണ് ഡോ.റീന ഒരു നേരമ്പോക്കിനായി ഈ ക്ലീനിക്ക് തുടങ്ങുന്നത്!
ഈ വലിയ കെട്ടിടത്തിന്റെയും പെയിന്റ് കടയുടെയും ഒക്കെ ഉടമയാണ് ഒരു ഡോക്ടറാണ് എന്ന് ഒന്നും റീനയെ പരിചയമില്ലാത്ത ആരും കണ്ടാൽ പറയില്ല!
അത്ര ലാളിത്യമാണ്!
തികച്ചും സാധാരണ വേഷം!
സഞ്ചാരം പഴയ ഒരു ആക്ടീവയിൽ!!
ഡോ. റീന ജോബിനോട് സൂചിപ്പിച്ചത് ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിന്റെ കാര്യമാണ്!
യാക്കോബായ യുവജനപ്രസ്ഥാനത്തിന്റെ തീവ്ര പ്രവർത്തകനായ ജോബിന് റീന ഉൾപ്പെടുന്ന ഓർത്തഡോക്സ് വിഭാഗവുമായി യാതൊരു ബന്ധവുമില്ല!
“കർത്താവാരാ…..?
ആ…. ആർക്കറിയാം!
മാതാവാരാ…?
അതറിയാവുന്നോരോടു ചോദിക്കണം!
അതൊന്നും പറഞ്ഞിട്ടോ ചോദിച്ചിട്ടോ യാതൊരു കാര്യോമില്ല!
അന്തോഖ്യൻ സിംഹാസനത്തെ പറ്റി ഒരക്ഷരം മിണ്ടിപ്പോയാ അപ്പ വിവരമറിയും”
വർഗ്ഗീയതയോ ജാതിമത വിഷങ്ങളോ ലവലേശം ഇല്ല! പക്ഷേ സഭാപ്രശ്നം!
അന്തോഖ്യ!!
അതേ തൊട്ട് കളിച്ചാൽ കളി മാറും!!
ഈ ചിന്താഗതിക്കാരൻ!
ഡോ.റീന ഒക്കെ ആകട്ടെ ഓർത്തഡോക്സ് യാക്കോബായ എന്നീ ചേരിതിരിഞ്ഞ് അടിക്കുന്ന വിഭാഗം ഒന്ന് തന്നെ ആണ് ഒരു ചോര, ഇന്നും ഒരമ്മ പെറ്റ ഒരു കുടുംബത്തിലെ സഹോദരങ്ങൾ തന്നെയാണ് ഇരു വിഭാഗത്തിലും അത് കൊണ്ട് തന്നെ സമവായം വേണം എന്ന ചിന്താഗതിക്കാരും!
ഈ റീനയും ജോബിനും ഒരു കുടുംബയോഗത്തിന്റെ കീഴിലുള്ള ആൾക്കാരും!!