റീനാന്റിയ്ക്ക് തടിച്ച ശരീരം ഒരു വൃത്തികേടായി തോന്നില്ല!
മറിച്ച് ആ തടി നല്ല ഇണക്കമാണ് ആരും ഒന്ന് നോക്കും!
ഈ തടി കാരണം പൊക്കം അൽപ്പം കുറവായേ തോന്നിക്കൂ!
പതിവായി ചുരിദാർ ആയതിനാൽ പ്രായവും!
നല്ല ഐശര്യമുള്ള വൃത്തമുഖം!
തിളക്കമുള്ള കരിമഷി എഴുതിയ ചെറിയ കണ്ണുകൾ!!
മദ്ധ്യഭാഗം അൽപ്പം പതിഞ്ഞ എപ്പോഴും വിയർത്ത് ഇരിക്കുന്ന ചെറിയ മൂക്ക്…!
നന്നായി ചാടിയ വലിയ കവിളുകൾ ആ നടത്തത്തിന് ഒപ്പം തുളുമ്പും!
നേരിയ തോതിൽ ലിപ്സ്റ്റിക്ക് ഇടുന്ന തടിച്ച ചെറിയ തത്തമ്മ ചുണ്ടുകൾ!
നെറ്റിയിൽ ഷേപ്പ് ചെയ്ത പുരികങ്ങളുടെ നടുവിൽ ചെറിയ ഒരു കറുപ്പ് പൊട്ട്!
കാതിൽ ഒരു മൊട്ട് കമ്മൽ.
ഒരു പവന്റെ ഒരു നൂലുപോലുള്ള മിന്ന് മാല!
ഇടത് കൈയ്യിൽ ചെറിയ രണ്ട് വളകൾ!
തീർന്നു അലങ്കാരങ്ങൾ!
തോളിൽ നിന്ന് താഴേയ്ക്ക് ‘യു’ കട്ട് ചെയ്ത് ലെയർ അടിച്ച് ഇട്ടിരിക്കുന്ന മുടി വകച്ചിൽ ഒന്നും എടുക്കാതെ പിന്നിലേയ്ക്ക് വെറുതേ ചീവി ഇടാറാണ് പതിവ്!
ഒരു മുപ്പത്തഞ്ച് വയസ്സിൽ കൂടുതൽ ആരും മതിക്കില്ലാത്ത ഡോ.റീന ഒരു മുത്തശ്ശി ആണെന്ന് അറിഞ്ഞാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വയ്ക്കും!
റീനയുടെ രണ്ട് മക്കളിൽ മൂത്ത മകൾ ജൂലി വിവാഹിതയായി രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്!
അമേരിക്കയിൽ ആണ് സ്ഥിര താമസം!
മകൻ ജസ്റ്റിനും വിവാഹവും കഴിഞ്ഞ് കുടുംബസമേതം അമേരിക്കയിൽ ആണ്!
നടുവിൽ സ്റ്റെയർകേസും ഇരു വശത്തേയ്ക്കും ആറ് ഷട്ടർമുറികളും വീതമുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കയറി ചെല്ലുമ്പോൾ വലത് വശത്തെ മുറിയും അതിന്റെ നേരേ പിന്നിലെ മുറിയും കൂടിയതാണ് ഡോ.റീനയുടെ ദന്തൽ ക്ലീനിക്ക്!
ഫെഡറൽ ബാങ്ക്, എൽ. ഐ.സി, മുത്തൂറ്റ് ബ്രാഞ്ച്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്ന പ്രസ്തുത കെട്ടിടത്തിന്റെ അടിയിലെ നിലയിൽ ഇടത് വശത്തെ ആറ് ഷട്ടർ മുറികളിലും അതിന്റെ പിന്നിലെ മുറികളിലും ആയി പ്രവർത്തിക്കുന്ന വമ്പൻ പെയിന്റ് കട ഡോ.റീനയുടെ ഭർത്താവ് ജോസഫിന്റെ വകയാണ്!