” എന്റെ ജീവന എന്റെ കണ്ണേട്ടൻ, കണ്ണേട്ടന് വേണ്ടി ഞാൻ എന്തും അനുസരിക്കും. എന്റെ ഭർത്താവാ “
അതും പറഞ്ഞു അവൾ എന്റെ തോളിൽ തല ചായ്ച്ചു. കവിത മരുന്ന് തന്നപ്പോൾ ഞാൻ അത് മാളുവിനെ കൊണ്ട് കഴിപ്പിച്ചു. പെട്ടന്ന് ആണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുള്ള അവളുടെ ആ ചോദ്യം.
” കണ്ണേട്ടാ….. “
” എന്താ മാളൂട്ടി… “
“എന്റെ താലി മാല എവിടെ “
” അത് താലിമാല “
ഉത്തരം കിട്ടാതെ ഞാൻ വിക്കിയപ്പോൾ അപർണ വേഗം കയറി പറഞ്ഞു.
” അത് ഊരി വെച്ചതാ ഇപ്പൊ കൊണ്ടുവരാം “
അപർണ പോയി താലിമാല കൊണ്ട് വന്നു. വിഷ്ണുവിനെ കൊണ്ട് മാളുവിന്റെ കഴുത്തിൽ കെട്ടിക്കാൻ ഞാൻ വാങ്ങി വെച്ച മാല ആണ് അത്. എന്നെ പരിശോധിച്ചപ്പോൾ എന്നിൽ നിന്നും കിട്ടിയത് അപർണ ശൂക്ഷിച്ചു വെച്ചതാവും. അപർണ ആ മാല കൊണ്ട് വന്നു മാളുവിന്റെ കയ്യിൽ കൊടുത്തു.
” ദാ മാല “
” കണ്ണേട്ടാ ഇത് എന്റെ കഴുത്തിൽ കെട്ടി താ “
എല്ലാവരും ഞെട്ടിച്ച വാക്കുകൾ ആയിരുന്നു അത്. സ്വന്തം പെങ്ങളെ കഴുത്തിൽ ആങ്ങളയോട് താലിചാർത്താൻ. അത് കെട്ടട്ട് എന്റെ ഉള്ളിൽ ഒരു ഇടി വെട്ടി. എല്ലാവരും ഷോക്ക് അടിച്ചത് പോലെ നില്കുകയിരുന്നു.
” കണ്ണേട്ടാ…. കെട്ടി താ…”
അവൾ എന്റെ കയ്യിൽ ആ മാല വെച്ചു തന്നു. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാവരുടെയും മുഖത്തും മാറി മാറി നോക്കികൊണ്ടിരുന്നു. ഒരു തീരുമാനം എടുക്കാൻ ആരെകൊണ്ടും സാധിക്കുന്നുണ്ടായില്ല. ഞങ്ങൾ ആരും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചതല്ല. അഭിനയം ആണെകിലും സ്വന്തം അനിയത്തിയുടെ കഴുത്തിൽ താലി കെട്ടാൻ എന്റെ മനസ്സ് അനുവദിക്കുന്നുണ്ടായില്ല.
” കണ്ണേട്ടാ…. “