അവൾ രുഗ്മിണി 1 [മന്ദന്‍ രാജാ]

Posted by

“‘ അത് പിന്നെ പറയണോ? ഞാനിന്നിവിടെ കിടക്കാനും റെഡിയാ “”‘ തടിയൻ ബിനീഷ് കണിക്കൊന്നയുടെ ചുവട്ടിൽ ചെരിഞ്ഞു കിടന്നു .

“”‘അപ്പോൾ നാളെ നാൽ കവലേൽ കാണാം …അവള് ഗാന്ധിനഗറാന്നല്ലേ പറഞ്ഞെ … അപ്പോൾ അതിലെകൂടെയേ വരൂ ..രഘുസാറിനെ കണ്ടാൽ മാറിക്കോണം ..അപ്പൊ നാളെ കാണാടാ “”‘ മനോജ് ബൈക്ക് സ്റ്റാർട്ട് ചെയ്തു

പിറ്റേന്ന്

“” ഡാ സുമേഷേ അവള് വന്നോ ?”’ R 15 കൊണ്ട് വന്നു നിർത്തി മനോജ് മുന്നോട്ടു കാലെടുത്ത് ചാടിയിറങ്ങി ..പുറകിലിരുന്ന ബിനീഷ് മുന്നിലേക്ക് ഊർന്നിറങ്ങി

“‘ രാവിലെ ആറേമുക്കാല് മുതല് ഞാനിവിടെയുണ്ട് … ഇതുവരെ വന്നിട്ടില്ല “‘

“‘ അതേയളിയാ …സുമേഷിനെ ഒരു കാര്യം ഏൽപ്പിച്ചാൽ അവൻ ചെയ്തിരിക്കും … ഞാൻ വരുമ്പോൾ അവൻ ഇവിടെയുണ്ട് “‘ ജോജി കടയുടെ മറവിൽ നിന്ന് സിഗരറ്റ് കുത്തിക്കെടുത്തിയിട്ട് അവരുടെ അടുത്തേക്ക് വന്നു .

“‘ അളിയാ ..അവള് വരുന്നുണ്ട് . നമ്മടെ പേളില്ലേ ബാറ് …അവിടുന്നിറങ്ങി ഈ വഴിവരുന്നത് ഞാൻ കണ്ടതാ … അവളെന്നെ കണ്ടില്ല ..ദേ ഇപ്പൊ വരും “‘ അരുൺ ബൈക്ക് അവരുടെയടുത്ത് കൊണ്ട് വന്നു നിർത്തി .

“‘ തുളസിയോ ? ബാറിലോ ..പോടാ പുളുവടിക്കാതെ “”

“‘ തുളസീം മാങ്ങായുമൊന്നുമല്ല .. അവള് ചെത്ത് സ്റ്റൈലിലാ വരവ് “”

“‘ ങേ ..എന്നാ വേഷം ? ”’ ബിനീഷ് ചാടിയിറങ്ങി

“‘ആണ്ടെടാ വരുന്നുണ്ട് “” ജോജി കൈ ചൂണ്ടിയിടത്തേക്ക് അവർ നോക്കി

“” നിൽക്കടി “” മനോജ് രുഗ്മിണിയുടെ സ്കൂട്ടറിന് മുന്നിൽ കേറി നിന്നു കൈ കാണിച്ചു .
രുഗ്മിണി അവന്റെ തൊട്ടു മുന്നിൽ കൊണ്ടുവന്നു സ്‌കൂട്ടർ നിർത്തി

“‘ എന്താ ചേട്ടാ ?”’ അവൾ മനോജിനെ നോക്കി

“‘ നിന്നെ പരിചയപ്പെടണം “‘ സുമേഷ് അവളെ അടിമുടി നോക്കി .

വെള്ളക്കളർ ടൈറ്റ് ജീൻസും സ്‌കൈ ബ്ലൂ ഫുൾ സ്ലീവ് ബനിയനും ഡാർക്ക് ബ്ലൂ ഓവർകോട്ടും . മുടി പാതി പൊക്കിക്കെട്ടിയിട്ട് ബാക്കി താഴേക്ക് വിടർത്തിയിട്ടിരിക്കുന്നു . ബനിയനുള്ളിൽ ഒതുങ്ങാത്ത മാറിടങ്ങളിലേക്ക് സുമേഷ് കൊതിയോടെ നോക്കി .

“‘ ഇന്നലെ പരിചയപ്പെട്ടത് അല്ലെ ..ഇനിയെന്താ ?”’ രുഗ്മിണി വണ്ടി ഓഫാക്കി ചാവിയുമെടുത്ത് ഇറങ്ങി

“‘ അതൊരു മാതിരി ആക്കിയ പരിചയപ്പെടൽ അല്ലായിരുന്നോ മോളെ .. ഞങ്ങള് സീനിയേഴ്സിനെ ഒരു പുച്ഛഭാവത്തിൽ കണ്ടോണ്ട് “”

“” അല്ലാ …ഞാനെന്തു വേണം ..അത് ചേട്ടന്മാര് പറ “” രുഗ്മിണി എളിയിൽ കൈ കുത്തി നിന്ന് എല്ലാവരെയും മാറി മാറി നോക്കി .

“‘ അവളുടെ നിപ്പ് കണ്ടോടാ ..ഡി ..കയ്യും കെട്ടി മര്യാദക്ക് നിന്നേടി “‘ അരുൺ മുന്നോട്ടു നീങ്ങി .

“”‘ ഹമ് ..മോൾക്ക് ചേട്ടന്മാരെ വല്യ പിടിയില്ലാന്ന് തോന്നുന്നു .. മോളിനി കാര്യങ്ങളൊക്കെ മണിമണിയായിട്ട് ഒന്ന് പറഞ്ഞെ “”‘ തടിയൻ ബിനീഷ് രുഗ്മിണിയുടെ കൈയ്യിൽ തോണ്ടി

“”‘ ദേ ചേട്ടാ .. ചോദിക്കാനുള്ളത് ചോദിച്ചോണം … അല്ലാതെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട “” രുഗ്മിണി തടിയന്റെ നേരെ കൈ ചൂണ്ടി

“‘ ഡി ഡി ..തൊട്ടാൽ നീ എന്നാ ചെയ്യൂടി… ആഹാ … “‘ തടിയൻ അവളെതിർത്തപ്പോൽ ഉണ്ടായ നാണക്കേടിൽ നിന്നും രക്ഷപെടാനായി കൈ ചുരുട്ടിക്കയറി മുന്നോട്ട് നീങ്ങി

“” പോട്ടളിയാ…വിട്ടുകള “‘ മാത്യൂസ് തടിയനെ വട്ടം പിടിച്ചു .

“” നിനക്കത്ര സിമ്പതിയാണേൽ ചെന്ന് കെട്ടിക്കോ ..പോടാ നാറി ഒന്ന് ” ബിനീഷ് മാത്യൂസിനെ പിടിച്ചു തള്ളി .

“‘ ഡി നീ ഒത്തിരി വലിയ ആളാകണ്ട .. ഡീറ്റയില് പറയെടി നല്ല കുട്ടിയായിട്ട് ചേട്ടന്മാരോട് “”‘ അതുവരെ മിണ്ടാതിരുന്ന മനോജ് അവളുടെ കൈ വിരലിൽ തൂക്കിയിട്ടിരുന്ന താക്കോൽ ബലമായി ഊരിയെടുത്തു

“” താക്കോല് താ ചേട്ടാ ” രുഗ്മിണി മനോജിന്റെ നേരെ വന്നു ..അവൻ പിന്നോക്കം മാറി .

Leave a Reply

Your email address will not be published. Required fields are marked *