മനോജ് അകത്തേക്ക് കയറിയതെ കണ്ടു രണ്ടാമത്തെ ബെഞ്ചിലിരുന്ന് എന്തോ നോട്ടെഴുതുന്ന പെൺകുട്ടിയെ .
“” ഹാലോ “”‘ ഡെസ്കിൽ തട്ടിയപ്പോൾ ആണ് രുഗ്മിണി കണ്ണുയർത്തിയത് .അവൾ എഴുന്നേറ്റു . ക്‌ളാസ് തുടങ്ങിയതിനു ശേഷമാണ് അവൾ വന്നതെന്നതിനാൽ ക്‌ളാസ്സിലെ മറ്റുള്ളവരും അവളെ പരിചയപ്പെടാൻ കാത്തിരിക്കുകയാണ്
“‘ എന്താടോ തന്റെ പേര് ? “”‘
“‘ രുഗ്മിണി … രുഗ്മിണി വാസുദേവൻ “‘ അവൾ മനോജിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു ..
“‘ വീട് ചോദിക്കട”‘
“‘ അച്ഛന്റെ പേര് “‘
“”അമ്മേടെ പേര് “‘
“‘വീട്ടിലാരൊക്കെയുണ്ടെന്ന് ചോദിക്കട “”‘ പുറകിൽ നിന്നും കുശുകുശുക്കൽ തുടർന്നു
“‘ അച്ഛൻ വാസുദേവൻ ചന്തയിൽ ചുമട്ടു തൊഴിലാളി ആയിരുന്നു . അമ്മ യശോദ . രണ്ടുപേരും ഇപ്പോൾ ഇല്ല . ഗാന്ധിനഗർ കോളനിയിലാണ് താമസം . കൂടെ ഒരു ചേച്ചിയുണ്ട് . പേര് രാഗിണി “” രുഗ്മിണി എല്ലാവരെയും മാറി മാറി നോക്കി പറഞ്ഞു .
“” ഇനിയൊന്നും അറിയാനില്ലല്ലോ … അപ്പോൾ മക്കള് ചെല്ല് … കൂടുതൽ അറിയണേൽ എന്നോട് ചോദിച്ചാൽ മതി ..ഇവളുടെ ലോക്കൽ ഗാർഡിയൻ ഞാനാ “”‘ രഘു സാർ അവരുടെ പിന്നിലേക്ക് വന്നു
“‘ പോകാം ..പോകാടാ “‘ രഘുസാറാണ് ലോക്കൽ ഗാർഡിയൻ എന്നറിഞ്ഞതും മനോജിന്റെ കയ്യിൽ പിടിച്ചു വലിച്ചു
“‘ കൊള്ളാം കേട്ടോ നിന്റെ വേഷം “” മനോജ് രുഗ്മിണിയുടെ അടുത്ത് പതിയെ പറഞ്ഞു
“‘ താങ്ക്യൂ “” രുഗ്മിണിയവനെ നോക്കി പുഞ്ചിരിച്ചു .
“‘എന്നാ മക്കള് കാലം വീടുവല്ലേ “”‘ രഘു സാർ പിന്നെയും പറഞ്ഞപ്പോൾ അവരിറങ്ങി നടന്നു
“‘ ങാ ..പിന്നൊരു കാര്യം … “‘ എല്ലാവരും തിരിഞ്ഞു സാറിനെ നോക്കി
“” ഇനിയീ പേരും പറഞ്ഞു ഇവളുടെ പുറകീലെങ്ങാനും നടക്കുന്നതെന്റെ കണ്ണിലെങ്ങാനും പെട്ടാൽ …ങും ..പൊക്കോ “”‘
“”ഡാ ..ഡാ വാടാ … അവളെ പൊക്കണം “”‘ കോളേജ് വിട്ടയുടനെ ജോജി ചാടിയിറങ്ങി
“”‘ ഛെ !! പൊയ്ക്കളഞ്ഞു അവൾ “‘ മനോജ് കൈകൾ കൂട്ടിത്തിരുമ്മി .
“” സാരമില്ലളിയാ അവള് നാളേം ഇങ്ങോട്ടല്ലേ വരുന്നേ “‘ ബിനീഷ് അവനെ ആശ്വസിപ്പിച്ചു
“‘ അവൾ നമ്മളെ ആക്കുന്നത് പോലെയാ മറുപടി പറഞ്ഞെ ..അവളുടെ അഹങ്കാരം തീർക്കണം “”
“‘ അതിനവൾ അഹങ്കാരമൊന്നും പറഞ്ഞില്ലല്ലോ … പേരും അഡ്രസ്സും ഒക്കെയല്ലേ പറഞ്ഞുള്ളൂ “‘ മാത്യൂസ് രംഗത്തെത്തി
“‘ ഡാ നാറീ …ഒലിപ്പിക്കല്ലേ കൂടുതല് …അവനവൾടെ സൈഡ് പറയുന്നു ..എന്ന വെച്ചാ നിന്റെ അമ്മാച്ചന്റെ മോളല്ലേ …”” ബിനീഷ് മാത്യൂസിന്റെ കവിളിൽ തോണ്ടി .
“‘ നമ്മള് ചോദിച്ചിട്ടല്ലല്ലോ അവള് അവളുടെ അപ്പന്റേം അമ്മേടേം ചേച്ചീടേം ഒക്കെ ഡീറ്റെയിൽസ് പറഞ്ഞെ? അത് നമ്മളെ ആക്കീതല്ലേ …അവളെ വിടരുത് “‘ അരുൺ എരിവ് കേറ്റി .
“‘ അതേയളിയാ …അവളെ നാളെ പിടിക്കണം ..”” ബിനീഷ് മനോജിന്റെ കൈ പിടിച്ചു .
“”‘നാൽ കവലേൽ ഇട്ട് പിടിക്കാം … അല്ലേൽ രഘുസാർ കണ്ടാൽ ചിലപ്പോൾ പണി തരും .”’
“‘അത് ശെരിയാ …ഡാ ..എല്ലാരും നാളെ രാവിലെ തന്നെ എത്തിക്കോണം “‘