” അതിന് നിന്റെ വായിലാരാടി നോക്കുന്നെ ?”’ അരുൺ അവളെ വാരിയിട്ട് ചുരിദാറിൽ ഒതുങ്ങാത്ത മുലകളിലേക്ക് നോക്കി
“‘ പോടാ പട്ടി “‘ രശ്മി ഷോൾ വലിച്ചിട്ട് അവന്റെ കാഴ്ചയെ മറച്ചു
“” വാടാ ..അവളെ തപ്പിപ്പിടിക്കാം “‘
“‘ പട്ടി ചന്തക്ക് പോയ പോലെ ആവരുത് കേട്ടോടാ “”‘ ആൻമേരി വിളിച്ചു പറഞ്ഞു
“‘ ചന്തേലെ പട്ടി പോലും നിന്റെ പുറകെ വരില്ലെടി കഴുതേ “” തടിയൻ ബിനീഷ് ആണത് പറഞ്ഞത്
“‘പോടാ തടിയാ …പട്ടി …കാട്ടുമാക്കാനേ “‘
“‘പൂയ് ..പൂയ് “‘ കൂവലുകൾ വെളിയിലേക്കിറങ്ങി മാഞ്ഞു
“” ഡാ സുമേഷേ ആ തുളസി എങ്ങോട്ടാ പോയെന്നു കണ്ടോ ?”’
“‘ തുളസീന്നാണോ അവളുടെ പേര് ?”’
“” ഡാ ബിനീഷേ … നല്ല നാടൻ സുന്ദരിപെൺകുട്ടി ആയതു കൊണ്ട് തുളസീന്ന് ആലങ്കാരിതമായി പറഞ്ഞതാ …ഡാ നീ കണ്ടോ ?”’
“‘ അവള് ബിബിഎ യാ “‘
“‘ പോയളിയാ മൊത്തം പോയി … രഘുസാറാ ക്‌ളാസിൽ … വേറെയാരെലും ആയിരുന്നെ കേറിച്ചെന്ന് പരിചയപ്പെടാമായിരുന്നു “” മനോജ് കൈ ചുരുട്ടി ഭിത്തിയിലാഞ്ഞിടിച്ചു
“‘ വാടാ ശ്രീജടീച്ചർ വരുന്നെന്നു മുന്നേ ക്‌ളാസിൽ കയറാം “” ജോജി പിന്തിരിഞ്ഞു
“‘ എന്താടാ അവിടെ ?”’ വാതിൽക്കൽ സുമേഷിന്റെ തല നീണ്ടപ്പോൾ രഖുസാർ വാതിൽക്കലേക്ക് വന്നു .
“‘ ഒന്നുമില്ല സാർ “” എല്ലാവരും പതിയെ പിൻവലിയാൻ നോക്കി
“‘ നില്ലടാ അവിടെ … സുമേഷ് ഇവിടം വരെ വന്നിട്ട് തിരിച്ചു പോകുന്നത് കണ്ടപ്പോഴേ തീരുമാനിച്ചതാ നിങ്ങളാരെയോ കണ്ടിട്ടുണ്ടെന്നും അവന്റെ പുറകെ വരൂന്നും “‘
“‘ അത് പിന്നെ സാറേ … ഇത്രേം ഫാഷനബിൾ ആയിട്ടുള്ള പിള്ളേരുടെ ഇടയിലൊരു തുളസിക്കതിരുണ്ടെന്ന് പറഞ്ഞപ്പോ …”” തടിയൻ ബിനീഷിന്റെ നാവിന് ലൈസൻസില്ല
“‘ ഓഹ് ..അതാണോ കാര്യം … തുളസിയല്ല റോസാപ്പൂവാ . കേറി പരിചയപ്പെട് .. ങാ റോസാപ്പൂവിന് മുള്ള് കാണും ..എപ്പഴും അതോർമ്മയിൽ വേണം “”
“‘ ഒരു മുള്ളും ഞങ്ങളെ കുത്തില്ല സാറെ “”‘ എല്ലാവരും കൂടി അകത്തേക്ക് കയറി .. ചെറിയ തമാശയൊക്കെ രഘുസാർ അനുവദിക്കുമെന്നവർക്കറിയാം . അതിരുവിട്ടാൽ പിന്നെയെന്താകും ഉണ്ടാവുകയെന്ന് പറയാനും വയ്യ . അടുത്ത തിങ്കൾ മുതൽ റാഗിംഗാണ് മറ്റതാണ് എന്നൊക്കെ പറഞ്ഞൊരുത്തനും എന്റെ ക്‌ളാസ്സിൽ കണ്ടു പോയേക്കരുതെന്ന് അന്ത്യശാസനവും കൊടുത്ത് , കഴിഞ്ഞ ദിവസങ്ങളിൽ പേര് ചോദിക്കാനും മറ്റും മാറി തന്നിരുന്നു രഘു സാർ .