“‘ ഹമ് …നീയെന്റെ പുക്കിളിനെ കുറിച്ചൊന്നുമല്ലല്ലോ അല്ലെ പറഞ്ഞെ? അല്ലാ നിങ്ങളാമ്പിള്ളേര് പെണ്ണുങ്ങളുടെ പുക്കിളിനും വടേന്നാണല്ലോ പറയുന്നേ ?”’
“‘ ഹെന്റമ്മോ … സ്തുതിച്ചു …നീ വണ്ടി വിട് രുക്കൂ . ഏതും പോരാത്ത നിന്റെ പുക്കിള് ..പൊന്നു പെണ്ണെ മനസ്സിൽ പോലും ഓർക്കാത്തത് പറയണ്ട കേട്ടോ .. ഞാൻ …നിന്നോട് .. ഹഹഹ … നീയെന്നെ ചെത്തിക്കളയുമെന്ന് എനിക്ക് മാത്രമല്ല എന്റെകൂട്ടുകാർക്ക് വരെയറിയാം നിന്റെ വെടക്ക് സ്വഭാവം ..ഞാനോ അവന്മാരോ ഏതു പെണ്ണിനെ കമന്റടിച്ചാലും ..ഏഹേ ..നിന്നെ അടിക്കൂല്ല “‘
“” അന്ത ഭയമിരുക്കണം തമ്പി “”
ബോയ്സ് ഹൈസ്‌കൂളിന്റെ മുന്നിൽ സ്കൂട്ടറോതുക്കി രുഗ്മിണി ചിരിച്ചു .
“‘ രുക്കേച്ചീയേയ് …. കരിഞ്ഞ പരിപ്പുവട ഉണ്ണിയപ്പം അങ്ങനെ വല്ലതും കയ്യിലുണ്ടോ ?”’ അപ്പുറത്തെ പെട്ടിക്കടയുടെ മുന്നിൽ നിന്നും അഭിജിത്തിന്റെ ഫ്രണ്ട് കണ്ണൻ ഓടി വന്നു .
“‘ നല്ല ഒരു പട്ടിയെ മേടിച്ചുണ്ടെടാ …അതാവുമ്പോ തിന്നിട്ട് വാലെങ്കിലുമാട്ടി കാണിക്കും .. തിന്നിട്ട് കുറ്റം പറയാൻ കുറെയെണ്ണം “‘”
“‘ അയ്യോ ..അങ്ങനെ പറയല്ലേ ചേച്ചീ …വാലില്ലാഞ്ഞിട്ടാ ആട്ടി കാണിക്കാത്തെ “‘ കണ്ണൻ പുറകിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ മുന്നോട്ടു നീങ്ങിയ രുഗ്മിണി സ്‌കൂട്ടർ നിർത്തി .. പെട്ടിക്കടയുടെ പിന്നിൽ കുറെ തലകൾ പുറകോട്ട് വലിഞ്ഞു
“‘ കറിയാച്ചേട്ടാ ..ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് സ്‌കൂളിന്റെ മുന്നിൽ സിഗരറ്റ് വിൽക്കരുതെന്ന് “”‘
രുഗ്മിണി വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ പെട്ടിക്കടയുടെ ഉള്ളിൽ നിന്നും കറിയ ഊർന്നിറങ്ങി
“”” എന്റെ പൊന്നുകുഞ്ഞെ വയറ്റിപ്പിഴപ്പാ .. ഈ നശിച്ചവന്മാരോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇവിടെ നിന്ന് വലിക്കരുതെന്ന് “”
“‘ ഡാ ശ്യാമേ ..മഹേഷേ ഓടരുത് “‘ സിഗരറ്റ് എരിഞ്ഞിട്ട് സ്‌കൂളിലേക്ക് ഓടിക്കയറുന്ന പിള്ളേരോട് രുഗ്മിണി വിളിച്ചു പറഞ്ഞു
“‘ ഞാനല്ലേൽ വേറെ കടയിൽ പോയി അവന്മാര് മേടിക്കും കുഞ്ഞേ .. വിൽപ്പന നിർത്തിയതാരുന്നു .. ഇന്നാളോരൂസി ദേ ഈ തകിടിന്റെ പൊറകിൽ ഒളിപ്പിച്ചു വെച്ചേക്കുവായിരുന്നു അവന്മാര് ..എക്സൈസ് വന്ന് എന്നെ പിടിച്ചോണ്ട് പോയി .. കുഞ്ഞല്ലേ എന്നെ വന്നിറക്കിയത് … അന്ന് ഞാൻ വാക്ക് തന്നതാ വിൽക്കൂല്ലാന്ന് … പിന്നെ വീട്ടിലെ അവസ്ഥയറിയല്ലോ കുഞ്ഞേ … എന്നെപ്പോലൊരുത്തി കുഞ്ഞിന്റെ വീട്ടിലുമില്ലേ ?”’ ബാക്കി കേൾക്കാൻ നിൽക്കാതെ രുഗ്മിണി സ്‌കൂട്ടറെടുത്തു
“‘ ദേ വരുന്നുണ്ട് കുഞ്ഞേ സെക്യൂരിറ്റി “‘ കറിയ പുറകിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ രുഗ്മിണി മിററിലൂടെ നോക്കി . കറുത്ത കൈലിയും തെറുത്തു കയറ്റി വെച്ച ഫുൾസ്ലീവ് വെള്ള ഷർട്ടുമിട്ട് റെയ്ബാൻ കൂളിംഗ് ഗ്ലാസും വെച്ച് ജമാൽ .
ബുള്ളറ്റിന്റെ ശബ്ദം അടുത്തടുത്തു വന്നപ്പോൾ അവൾ സ്‌കൂട്ടറിന്റെ വേഗം കൂട്ടി .. മിററിലൂടെ അവൾ ജമാലിനെ നോക്കി . കൊമ്പൻ മീശ പിരിച്ചുകൊണ്ട് ബുള്ളെറ്റ് കൈ കൊടുക്കുകയാണയാൾ .
ഹോട്ടൽ പേളിന്റെ അകത്തേക്ക് രുഗ്മിണി സ്‌കൂട്ടർ കയറ്റി . ഹാൻഡിലിൽ നിന്നും കവറുകൾ എടുത്തവൾ ബാറിലേക്ക് കയറിയതും ജമാലിന്റെ ബുള്ളറ്റ് അവളുടെ കൈനറ്റിക്കിന്റെ അടുത്ത് വന്നു നിന്നിരുന്നു
“‘ രുക്കുവേ … ഇതെന്നാടി ഇപ്പ പരിപ്പുവടക്ക് കാണാം കുറഞ്ഞു വരുവാണല്ലോ “”