“‘ അയ്യോ വേണ്ടായേ “”‘ രുഗ്മിണി ചിരിച്ചുകൊണ്ടകത്തേക്ക് പോയി
“‘ചേച്ചി ..പോകുവാ … ചോറ് വാർത്തുവെച്ചിട്ടുണ്ട് ഇന്ന് ഓർഡറൽപം കൂടുതലുള്ളതുകൊണ്ടാ ..പാവയ്ക്കാ മെഴുക്കുപുരട്ടി ഇന്നലത്തെയിരിപ്പുണ്ട് . ഇനിയൊന്നുമുണ്ടാക്കണ്ട . ശാരദാമ്മ മീൻകറി തരും …ഞാൻ വരുമ്പോഴും ഇവിടെ തന്നെ കണ്ടോണം “”
“‘ ഞാൻ നോക്കിക്കോളാടി ..നീ പോയിട്ട് വാ ..അല്ലേലും നീ പഠിക്കാൻ പോകുമ്പോ ഞങ്ങളല്ലേ അവളെ നോക്കീരുന്നത് “”
“” അതല്ല ശാരദാമ്മേ .രണ്ടൂന്ന് മാസം ഞാനിവിടെ ഉണ്ടായിരുന്നല്ലോ ..പെട്ടന്ന് ..”‘
“‘ നീ പോയിട്ട് വാടി മോളെ “” രുക്കുവിനെ കയ്യിൽ പിടിച്ചു വലിച്ചു മൂർദ്ധാവിൽ ചുംബിച്ചു രാഗിണിയവളെ യാത്രയാക്കി
“‘ നീ പഠിച്ചു ജോലിയൊക്കെ ആയിട്ട് വേണം ചേച്ചിയെ ആരുടെയേലും കൈപിടിച്ച് ഏൽപ്പിക്കാൻ . നിന്നോട് നന്നായി പഠിക്കണം എന്നൊന്നും പറഞ്ഞുതരേണ്ട ആവശ്യമൊന്നുമില്ലന്നറിയാം .. .എന്നാലും…. “”
“” ശാരാദാമ്മേ “‘ രുഗ്മിണി കുനിഞ്ഞു ശാരദയുടെ കാലിൽ തൊട്ടു
“‘ നന്നായി വരും മോളെ “‘
“‘എന്നാ എന്നെക്കൂടെ ഒന്നനുഗ്രഹിച്ചേക്കമ്മെ “‘ അഭിജിത്ത് ശാരദയുടെ കാലിൽ തൊട്ടു
“‘പോടാ ഒന്ന് .. ഇതൊന്നും ആരും പറഞ്ഞു തരണ്ടതല്ല …ങും ..ഇപ്പോളെങ്കിലും തോന്നിയല്ലോ “‘ ശാരദ അവന്റെ കവിളിൽ മെല്ലെ അടിച്ചു
“‘ അഭീ … ഇരിക്കാമോടാ? “” കൈനറ്റിക് സ്റ്റാർട്ടാക്കി മുന്നിലും ഹാൻഡിലിലും ബാക്കി കവറുകൾ അഭിജിത്തിന്റെ കയ്യിലും കൊടുത്തിട്ടവൾ തിരിഞ്ഞു ചോദിച്ചു
“‘ വണ്ടി വിട്ടോടി “‘ ചെറുവഴിയിലൂടെ പോയ സ്‌കൂട്ടർ മെയിൻ റോഡിലെത്തിയപ്പോൾ സ്പീഡ് കൂടി
“‘ എടി രുക്കൂ …എനിക്ക് സ്പീഡ് കൂടുതലാണെന്നും പറഞ്ഞെന്നെ കൊണ്ട് ഓടിപ്പിക്കാത്ത നീ ..ഡി നോക്ക് എൺപത് കഴിഞ്ഞു ,,,പതിയെ പോടീ “‘
“‘ ഡാ …അത് എനിക്ക് നിന്നെ വിശ്വാസമില്ല .അതുകൊണ്ടാ പറഞ്ഞെ നീ ഓടിക്കണ്ടാന്ന് …. എനിക്കെ കുറച്ചുനാളൂടെ ജീവിക്കണം മോനെ “”
“‘ അതാ ഞാനും പറഞ്ഞെ … എനിക്കും ജീവിക്കണം കുറച്ചു നാളൂടെ .. മിനിമം ഒരു പെണ്ണെങ്കിലും കെട്ടുന്നതുവരെ എങ്കിലും “‘
“‘ ആഹാ ..കൊള്ളാല്ലോടാ ഓന്തേ നിന്റെ മനസ്സിലിരിപ്പ് ഹഹഹ “‘
“‘ എടി ..എന്നെ ഓന്തെന്നു വിളിച്ചാലുണ്ടല്ലോ “‘
“‘ വിളിച്ചാലെന്നാ ..വിളിച്ചാൽ നീയെന്ന ചെയ്യും ?”’
“” നീയൂടെ വിളിക്കല്ലേ രുക്കൂ .ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നത് കൊണ്ടല്ലേ “”
“‘ പോട്ടെടാ ..ആഞ്ഞ് ചുമ്മാ തമാശക്ക് “‘ അഭിജിത്തിന്റ സ്വരം ഇടറിയതറിഞ്ഞു രുഗ്മിണി മിററിലൂടെ നോക്കി
“‘ ഹമ് ..സാരമില്ല .. നിന്റെയീ പരിപ്പുവടേം മിക്സ്ചറും ഉണ്ണിയപ്പോം ഒക്കെ തിന്നാ ഞാനിങ്ങനെ മെലിഞ്ഞു പോയെ “”
“‘ഡാ .ഡാ ..വേണ്ടാട്ടോ …എന്റെ വടയെ തൊട്ടുള്ള കളിയൊന്നും വേണ്ട “” രുഗ്മിണി ചിരിച്ചു
“” ഹേ രുക്കൂന്റെ വടയെ ആരേലും കുറ്റം പറയുമോ ..എന്റെ കൂട്ടുകാരെല്ലാം പറയും രുക്കൂന്റെ വട സൂപ്പർ വടയാന്ന് “‘
“‘ഡാ അഭി …”‘ ഒരുനിമിഷം കഴിഞ്ഞവൾ മിററിലൂടെ നോക്കിക്കൊണ്ടവനെ വിളിച്ചു
“” എന്താടി ?”’
“” നീയേത് വടയാ ഉദ്ദേശിച്ചേ ?”’
“‘ വട അല്ലാതേതു വട ?”’