“‘ അതിനാണോ വീരശൂരപരാക്രമി രുഗ്മിണി വാസുദേവൻ അലറിക്കരഞ്ഞെ “‘ അജയൻ രാഗിണിയുടെ തോളിലൂടെ കയ്യിട്ടു പൊക്കി ഇരുത്തിയിട്ട് അവളെ വാരിയെടുത്തു ബെഡിൽ കിടത്തി
“” നീ പോയി കുളിക്ക് പെണ്ണെ …കണ്ടില്ലേ വേഷം … “‘
നനഞ്ഞ ഒറ്റമുണ്ടിലൂടെ രുഗ്മിണിയുടെ മുലകളുടെ മുഴുപ്പും എടുപ്പും കണ്ട ശാരദ അവളെ വഴക്ക് പറഞ്ഞു .
“‘അവള് രാഗിണി വീണ ശബ്ദം കേട്ടോടി വന്നതല്ലേ അമ്മെ …അപ്പൊ വേഷമൊക്കെ ശ്രദ്ധിക്കുമോ ..സാരമില്ലടി കൊച്ചെ . നീ പോയി കുളിച്ചിട്ട് വാ .. ഞങ്ങളിതൊക്കെ പാക്ക് ചെയ്തു വെച്ചേക്കാം “‘
‘ അജയേട്ടനിന്നു പണിയില്ലേ ?”’
“‘ ഇന്ന് കോടതീൽ പോണം ..ഉച്ചകഴിഞ്ഞേ പണിക്ക് പോകുന്നുള്ളൂ “‘
“‘ ഡി ..നീ പോയി കുളിച്ചിട്ട് വാ “‘ ശാരദാമ്മ അവളെ ആ വേഷത്തിൽ അവിടെ തുടരാൻ അനുവദിച്ചില്ല
“‘ രാഖി .. ഇത് എങ്ങനെയൊക്കെയാ പാക്ക് ചെയ്യേണ്ടേ ?”’
“‘ ഞാൻ വരുവാ അജയാ … എനിക്കൊന്നൂല്ല “‘
“‘ വേണ്ട … തല ഇടിച്ചു പൊട്ടിയിട്ടുണ്ട് മോളെ ..തൊലിപോയിട്ടേ ഉള്ളൂ ..നീ കിടന്നോ ചിലപ്പോ തല കറങ്ങിയാലോ …ഇത് ഞങ്ങൾ നോക്കിക്കോളാം. “‘
രാഗിണിയവർക്ക് ഓരോരുത്തരുടെയും ഓർഡറുകൾ പറഞ്ഞു കൊടുത്തു
“” അമ്മെ …രുക്കു റെഡിയായോ ?””
“”‘ അവള് കുളിക്കുവാ അഭീ കപ്പേം ഉണക്കമീനും ഉണ്ടാക്കി വെച്ചിട്ടുണ്ട് ..കുറച്ചിങ്ങോട്ടുകൂടി എടുത്തോ “‘ ശാരദ അടുക്കളയിലെ പ്ളേറ്റുകൾ പൊക്കി നോക്കി അഭിജിത്തിനോട് പറഞ്ഞു
“‘ ഞാൻ കഴിച്ചമ്മേ …ഞാൻ ഇങ്ങോട്ടെടുത്തോണ്ടു വരാം … രുക്കു റെഡിയായാൽ എന്നെക്കൂടി കൊണ്ടുപോകാൻ പറയണേ “”
“‘ ഇന്നലത്തെ പുട്ട് ബാക്കിയിരിപ്പുണ്ടായിരുന്നു ശാരദാമ്മേ ഞങ്ങള് കഴിച്ചതാ …അഭിക്കുട്ടാ വേണ്ടടാ നീയിങ്ങോട്ട് വാ “”
“‘ വേണ്ടേൽ വേണ്ട …നല്ല കുടമ്പുളിയിട്ട് വെച്ച വാളക്കറി ആയിരുന്നു ..ഡാ അഭീ ..നീയും കൂടെയിത് പാക്ക് ചെയ്യാൻ സഹായിക്ക് ..അവളിപ്പോ വരും “‘ അജയൻ പറഞ്ഞു
“‘ആഹാ ..ഇതാര് രുഗ്മിണി തമ്പുരാട്ടിയോ ? ചെത്തു സ്റ്റൈലാണല്ലോടി “‘ കുളികഴിഞ്ഞു ഡ്രെസ്സും മാറി മുറിയിലേക്ക് കയറി വന്ന രുഗ്മിണിയെ കണ്ടു അഭിജിത്ത് പറഞ്ഞു
“‘ ഡാ ഡാ … നിന്നെക്കാൾ രണ്ടു വയസിനു മൂത്തതാ അവൾ ..അവളിച്ചിരി ഫ്രീഡം തന്നെന്നു വെച്ച് മൂത്തവരെ കേറി എടീ പോടീന്നൊക്കെ വിളിക്കാമോ ?” അജയൻ അനിയന്റെ ചെവിയിൽ പിടിച്ചു .
“‘ അഹ് …വീട് ചേട്ടാ … രുക്കുവെന്റെ ബെസ്റ് ഫ്രണ്ടല്ലേ …അപ്പൊ വിളിക്കാം … ദേ രാഖിച്ചേച്ചി ചേട്ടനെ അജയാന്നു വിളിക്കുന്നുണ്ടല്ലോ …അതോ ..നാലഞ്ചുവയസിന്റെ വ്യത്യാസമില്ലേ ചേട്ടന് “”
അജയനൊന്നും മിണ്ടിയില്ല …അവന്റെ ചെവിയിലെ പിടുത്തം വിട്ട് രാഗിണിയെ ഒന്ന് നോക്കി .അവൻ നോക്കുന്നത് കണ്ടവൾ മുഖം തിരിച്ചു
“‘ എന്റെ രുക്കൂ …ക്‌ളാസ് തുടങ്ങി മൂന്നാലു ദിവസം കഴിഞ്ഞെങ്കിലും റാഗിംഗോക്കെ കാണൂട്ടോ ..ഇത്രേം സ്റ്റൈലൊക്കെ വേണോ ?’”‘
നീല പട്ടുപാവാടയും ബ്ലൗസുമിട്ട് ചന്തിക്ക് താഴെ വരെയിറക്കമുള്ള മുടി പിന്നിയിട്ട് ,ചന്ദനക്കുറിയും തൊട്ട് രുഗ്മിണി വന്നപ്പോൾ അഭിജിത്ത് പറഞ്ഞു
“‘ പോടാ ഒന്ന് ..എന്റെ കൊച്ച് സുന്ദരിയാ പിന്നെ ഒള്ള സൗന്ദര്യം കരിയെഴുതിയോ അല്ലാതെയോ മറച്ചുവെക്കാൻ പറ്റുമോ “‘ ശാരദ രുഗ്മിണിയുടെ തല പിടിച്ചു താഴ്ത്തി നിറുകയിൽ ഉമ്മ വെച്ചു
“‘ നീ വരുന്നുണ്ടോടാ …അജയേട്ടാ റെഡിയല്ലേ എല്ലാം “‘ രുഗ്മിണി കവറുകൾ എടുത്തു
“” എണ്ണവും പേരും ഒക്കെ എഴുതിയിട്ടുണ്ട് …ഇനി എക്സ്പയറി ഡേറ്റും ബാച്ച് നമ്പറുമെഴുതണോ ?”