“ഒന്നെങ്കിൽ ആ വർഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ. അല്ലങ്കിൽ സ്ഥലങ്ങൾ, ചിലപ്പോൾ മാസംവരുന്ന തിയ്യതിവരെയാകാം. അതിൽ ഏതാണെന്ന് അവൾ ഒരുസൂചന തരും. ബാക്കി നമ്മൾ കണ്ടെത്തണം.”
“ഷിറ്റ്..!”
രഞ്ജൻ ഇടതുകൈകൊണ്ട് തന്റെ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിവച്ച് അവിടെനിന്നും മടങ്ങി.
ശേഷം നേരെ ചെന്നത് അറസ്റ്റിലായ വാർഡന്റെ അടുത്തേക്കായിരുന്നു.
“നീനയുടെ കൈവശമുള്ള ഈ കീ എന്തിന്റെയാണെന്ന് അറിയോ?”
ജയിലിന്റെ വാതിൽതുറന്ന് രഞ്ജൻ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല സർ.”
വാർഡൻ തലകുനിച്ചുനിന്നു.
“കള്ളം പറയരുത്. ”
അരിശംമൂത്ത രഞ്ജന്റെ വാക്കുകൾക്ക് ശൗര്യം കൂടി.
“ഇല്ല സർ. എനിക്ക് അറിയില്ല.”
വാർഡൻ തറപ്പിച്ചു പറഞ്ഞു.
“ചോദിക്കേണ്ട രീതിയിൽ ചോദിച്ചാലെ നീയൊക്കെ സത്യം പറയൂ. അതെനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല.”
സെല്ലിൽ നിന്നും പുറത്തേക്കിറങ്ങി രഞ്ജൻ വനിതാകോൺസ്റ്റബിൾ സുഷമയെകണ്ട് ചോദിക്കേണ്ടരീതിയെക്കുറിച്ചു പറഞ്ഞുകൊടുത്തു. സുഷമയും മറ്റുരണ്ടു വനിതാപോലീസുകാരും ചേർന്ന് വാർഡൻ കിടക്കുന്ന സെല്ലിലേക്ക് നടന്നു.
××××××××××××