അനസ് സല്യൂട്ടടിച്ച് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.
“ഞങ്ങൾ പൊയ്ക്കോട്ടെ സർ.?”
ജിനുവിന്റെ കൂടെവന്ന രാജേഷ് ചോദിച്ചു.
“നേരെ വയനാട്ടിലേക്കണോ?”
“അല്ല സർ, മലപ്പുറം ചെമ്മാടാണ് എന്റെ വീട്. അവിടെ കയറിയിട്ടെ പോകൂ.”
“തൽക്കാലം എവിടെയും പോണില്ല. ഇന്ന് ഇവിടെ സ്റ്റേ, എപ്പോൾ പോകണമെന്ന് നാളെ ഞാൻ പറയാം.”
രഞ്ജൻ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു.
“ബട്ട് സർ..”
ഒപ്പം ജിനുവും എഴുന്നേറ്റു.
“ഡു വാട്ട് ഐ സെ.”
അത്രയും പറഞ്ഞ് രഞ്ജൻ പുറത്തേക്ക് നടന്നു.
സമയം 4.00.pm
ഐജി ഓഫീസിനുപുറത്ത് തന്റെ ബെലേനോ കാറിൽ ഇരിക്കുകയായിരുന്ന രഞ്ജൻ ഫോണെടുത്ത് കോട്ടയം പാലാ സിഐ ജോണിനെ വിളിച്ചു.
“എന്തായി ജോണേ?”
“വീട്ടുകാർകാർക്കും ആ കുറിപ്പിനെകുറിച്ച് ഒന്നുമറിയില്ല സർ. മാത്രവുമല്ല ഇവിടെ അസ്വഭാവികതയുള്ള ഒരു ബോക്സ്‌പോലും ഇല്ല. എല്ലാ റൂമുകളും ഷെൽഫുകളും തുറന്നുനോക്കി.”
ജോണിന്റെ മറുപടി അക്ഷരാർത്ഥത്തിൽ രഞ്ജനെ നിരാശപ്പെടുത്തി. രഞ്ജൻ വേഗം സ്റ്റേഷനിലേക്ക് തിരിച്ചു.
കസ്റ്റഡിയിലുള്ള സുധീഷ്കൃഷ്ണയെ ചെന്നുകണ്ട് ജിനു കൊടുത്ത കുറിപ്പ് കാണിച്ചുകൊടുത്തു. കൂടെ ചാവിയും.