30 മിനിറ്റിനുള്ളിൽ രഞ്ജൻ ഐജിയുടെ ഓഫീസിൽ എത്തിച്ചേർന്നു.
വെയ്റ്റിങ് റൂമിൽ ഇരിക്കുന്ന ജിനുവിനെയും കൂടെവന്ന ചെറുപ്പക്കാരനെയും കോൺസ്റ്റബിൾവന്ന് ഐജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഹാഫ്‌ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ ഐജിയുടെകൂടെ രഞ്ജനെകണ്ട ജിനു ശിരസ് അല്പം താഴ്ത്തി.
“ടെയ്ക്ക് യൂർ സീറ്റ്.”
രഞ്ജൻ അവരോടായി പറഞ്ഞു.
“ഹൂ ഈസ് ദിസ്.?”
കൂടെവന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, ഇത് രാജേഷ്. ഞാൻ..”
“ഓഹ്, ഫിയാൻസി. ഓക്കെ, എന്താണ് കാണണമെന്നുപറഞ്ഞത്.”
രഞ്ജൻ ജിനുവിന്റെ മുഖത്തേക്കുനോക്കികൊണ്ട് ചോദിച്ചു.
ബാഗിൽനിന്നും ഒരു ചെറിയ താക്കോൽ എടുത്ത് ജിനു മേശപ്പുറത്തുവച്ചിട്ട് അവൾ രഞ്ജന്റെ മുഖത്തേക്ക് നോക്കി.
“സർ, സുധിയെ എനിക്കറിയാം. ഒന്നുരണ്ടുതവണ ഞാൻ കണ്ടിട്ടുണ്ട്.”
“പിന്നെ അന്നെന്തിനാ നുണപറഞ്ഞത്.”
രഞ്ജൻ അവളുടെ മുഖത്തേക്കുനോക്കിയപ്പോൾ ജിനു ശിരസ് താഴ്ത്തി.
“ഇതെന്തിന്റെയാണ് ?”
ജിനു കൊടുത്ത താക്കോൽ ഉള്ളംകൈയിൽ വച്ചിട്ട് രഞ്ജൻ ചോദിച്ചു.
“സർ, നീന സുധിയെ ഏൽപ്പിക്കാൻ തന്നുവിട്ടതാണ്. ഒരു കുറിപ്പുമുണ്ട്.
പക്ഷെ അതിനിടക്കാണ് നീന ആത്മഹത്യ ചെയ്യുന്നതും സുധിയെ കാണാണ്ടാകുന്നതും. “
“എന്ത് കുറിപ്പ്.?”
ജിനു തന്റെ ബാഗിൽനിന്നും നാലായിമടക്കിയ ഒരു കടലാസ് രഞ്ജനുനേരെ നീട്ടി. അതുവാങ്ങി തുറന്നുനോക്കിയ രഞ്ജൻ ജിനുവിന്റെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി.
“7th. ജനുവരി .1993”