ടാ മനു ഇത് എന്ത് സാനാടാ ടി സുമേ നീ എങ്ങന്യാ ഇവള്ടെ കൂടെ നടക്കണേ അന്ന് കാന്റീനിൽ വെച്ച് പറ്റിച്ചതും പിറന്നാളും ചേർത്ത് ഒരു ചിലവ് വേണം ടി സുമേ അ സുമ തന്നെയാ മോൻ അങ്ങനെ ഒഴിയാൻ നോക്കണ്ട. ടി രാഗി അ ഡയറി മിൽക്ക് ഒന്ന് തന്നെ എന്തിനാ താടി ഇപ്പൊ തരാം. ഉം ഇന്നാ ടാ അനൂപേ നീ ഇവരേം കൂടി കാന്റീനിലേക്ക് വിട്ടോ ഇവൾക്ക് ഇനി ഡയറി മിൽക്ക് ഒന്നും കൊടുക്കണ്ട പോടാ താടാ പട്ടി പട്ടി നിന്നെ കെട്ടാൻ പൊന്നോൻ ടാ മനു നീ ഇവിടെ നിക്കോ എന്തിന് ഞാനും ഉണ്ട് പിന്നെ വിശന്നിട്ട് കണ്ണ് കാണ്ണാല്യ നിങ്ങള് വായോ കാശൊക്കെ അവൻ കൊടുത്തോളും അതും പറഞ്ഞ് മനു മുൻപേ കാന്റീനിലേക്ക് നടന്നു. പിന്നാലെ അവരും കാന്റീനിലെത്തി. ടാ മനീഷ് എന്ന മനു അയ്യോ രൂപ മിസ്സ് എന്താ മിസ്സേ ടാ നിനക്ക് നിന്റെ എക്സാം എഴുതിയ പേപ്പർ ഒന്നും വേണ്ടേ അ വേണം ടാ ഞാൻ ഏത് സബ്‌ജക്റ്റാ എടുക്കുന്നെന്ന് അറിയോ അ ഇംഗ്ലീഷ് അല്ലെ അല്ലെ നീ +2വരെ ഇംഗ്ലീഷ് എക്സമിനു മലയാളത്തിൽ എഴുതിയിട്ടുണ്ടോ ഇല്ല പിന്നെ നീ എന്താടാ ഈ എഴുതി വെച്ചേക്കുന്നേ 12മാർക്കിന്റെ ഒരു എസ്സേ കൊടുത്തപ്പോ അവൻ വണ്ടർലാക്ക് പോയ അനുഭവം എഴുതി വെച്ചേക്കുന്നു അതും മലയാളത്തിൽ ഇങ്ങനെ ഒരു പൊട്ടൻ ചുക്കാദി. അല്ല മിസ്സേ അപ്പൊ മറ്റേ സർ പറഞ്ഞു നിങ്ങൾക്ക് ഇംഗ്ലീഷിൽ എഴുതാൻ കിട്ടിയിലേ മലയാളത്തിൽ എഴുതി കൊള്ളാൻ എടാ മണ്ടുസേ അത് മറ്റു വിഷയങ്ങളിലാ ഇംഗ്ലീഷ് വിഷയത്തിൽ ഇംഗ്ലീഷിൽ അലാതെ മലയത്തിൽ എഴുതിയാൽ ഞാൻ മാർക്ക് ഇട്ട് തരോ ഇന്നാ കൂടുതലൊന്നും നോക്കണ്ട തോറ്റെക്ക. അത് പറഞ് ടീച്ചർ പോയി ഇവൻ ശെരിക്കും പൊട്ടനാണോ അതോ അഭിനയിക്കാണോ ഒന്ന് പോടീ ടാ വാടാ കഴിച്ചിട്ട് പോവാം എക്ക് വേണ്ട്ര വയറു നിറഞ്ഞു കോപ്പ് നിങ്ങള് കഴിച്ചിട്ട് വാ ടി എന്താ വേണ്ടെന്ന് വെച്ച പറഞ്ഞോ ട്ട അല്ലടി സുമേ ഫസ്റ്റ് ഇയർ പിള്ളേർക്ക് എന്തേലും ഒരു പണി കൊടുക്കണ്ടേ ഓർഡർ ചെയ്ത സാധനങ്ങൾ കഴിച്ചുകൊണ്ട് രാഗി പറഞ്ഞു. പിന്നെ നീ അങ്ങ് ചെയ്ത മതി അതൊന്നും പറ്റില്ല ഇവന്മാർ നമ്മളെകൊണ്ട് ചെയ്യിച്ച പോലെ ഒക്കെ ചെയാടി. അവസാനം ഓരോ പുലിവാല് ഒപ്പിച്ചു വരരുത് ട്ട ഓ അവസാന തുള്ളി കുടിക്കാനുണ്ടായിരുന്ന ജ്യൂസും കുടിച് അവർ പുറത്തിറങ്ങി രാഗി നേരെ ക്ലാസിലേക്ക് പോയി.