അ ലൗവർ ഒക്കെ ഉണ്ടോ അവന് ഉം എനിക്കും നിനക്കും മാത്രെ ഇല്ലാത്തതുള്ളൂ. ഇല്ലാത്തതല്ലെടി നല്ലത്. ഊവ അതും പറഞ്ഞ് കോളേജിൽ നിന്ന് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുബോളായിരുന്നു നശിപ്പ് പിടിച്ച മഴ പെയ്തത്. രാഗിയും സുമയും ആകെ നനഞ്ഞു കുളിച് ബസ്സ് സ്റ്റോപ്പിലേക്കെത്തി പെട്ടന്ന് പെയ്ത മഴ ആയതു കൊണ്ട് കുട എടുക്കാൻ പോലും സമയം കിട്ടിയില്ല. ചെ ഡ്രസ്സ് മൊത്തം നനഞ്ഞു ഈ നനഞ്ഞു ഒട്ടിയ ഡ്രെസുമായിട്ട് ബസ്സിൽ ഞാനില്ലെടി ഞാൻ നടന്നു പൂവാ ഉം ശെരി ടി . അപ്പോഴേക്കും സുമക്ക് പോകാനുള്ള ബസ്സ് വന്നിരുന്നു. അവൾ ബസ്സിൽ കയറി വീട്ടിലേക്ക് തിരിച്ചു. പിറ്റേന്ന് എല്ലാവരും കോളേജിൽ എത്തിയിട്ടും സുമയെ കണ്ടില്ല. ടി രാഗി സുമ വന്നില്ലേ ഇല്ലെടാ വിളിച്ചിട്ട് ഇട്ട് എടുക്കുന്നുമില്ല. അ ടാ ദേ അവള് വിളിക്കുനുണ്ട്. ടി സുമേ നീ വരുന്നില്ലേ ഇല്ലെടി ഞാൻ വീട്ടിലാ ചെറിയൊരു പനി ഇന്നലത്തെ മഴ കൊണ്ടത് പെട്ടു നീ വിളിച്ചപ്പോ ഞാൻ ആവി പിടിക്കുവാർന്നു അതാ എടുക്കാഞ്ഞേ. ഉം ശെരി റസ്റ്റ് എടുക്ക്. ആടി അതും പറഞ് ഫോൺ കട്ട് ചെയ്തു. പിറ്റേ ദിവസവും അവളെ കാണാതായപ്പോൾ രാഗി വീണ്ടും അവളെ വിളിച്ചു എടി കുറവില്ലേ പനി. ഇല്ലടി ദേ ഞാൻ ഹോസ്പിറ്റലിൽ പോവാൻ നോക്കുവാ. എടി മണ്ടുസേ അപ്പൊ നിനക്ക് ഇന്നലെ പൂവാർനിലേടി. അത് മാറിക്കൊള്ളും ന്ന് വിചാരിച്ച് ഇരുന്നു ടി. ഉം ബെസ്റ്റ് ഇനി ഇന്നും മാറുമെന്ന് വിചാരിച്ച് ഇരിക്കണ്ട. വേഗം ഹോസ്പിറ്റലിൽ പോവാൻ നോക്ക് ആടി . ഹോസ്പിറ്റലിൽ എത്തി മരുന്നൊക്കെ വേടിച്ചു നടക്കുമ്പോഴാണ് പിന്നിൽ നിന്ന് ഒരാള് തട്ടിയത്. ഏഹ് എടാ അനൂപേ നീ എന്താ ഇവിടെ ഞാൻ ബ്ലെഡു ഡോനെഷൻ വേണ്ടി വന്നതാടി എന്തായി നിന്റെ പനി ഒക്കെ. ആട ഡോക്ടറെ കണ്ടു മരുന്നൊക്കെ വേടിച്ചു ഒരു ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു. അതെ അപ്പൊ മറ്റന്നേ വരൂ അന്ന് എന്തായാലും വന്നോള്ളോ ട്ട. അതെന്താ അ ഒന്ന് വാടി. ഉം അയ്യോ ടാ ഇതാണ് എന്റെ അമ്മക്കുട്ടി അമ്മേ ഇവൻ അനൂപ് എന്റെ ക്ലാസ്സിൽ പഠിക്കുനതാ സെക്കന്റ് ഇയറിൽ എത്തേണ്ട കക്ഷിയാണ് പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം വെറുതെ തെണ്ടിനടന്നിട്ടാണ് പിന്നെ സീറ്റ് കിട്ടിന്ന് മാത്രം. ഒന്ന് മിണ്ടാതിരുന്നേടി കൂട്ടുകാരനെ ആണോ ടി കളിയാക്കുന്നെ.