ഓ൪മ്മചെപ്പ് 2 [Akhil akrooz]

Posted by

അത്യോ എന്ന ഒരു പാട്ടും കൂടി പാടികൊള്ളു ട്ടോ സുമേ. അയ്യോ മാം ഞാൻ അങ്ങനെ ഒന്നും പാടില്ല. ആ ചുമ്മാ പാടുന്നേ. നമ്മുടെ ക്ലാസ് അല്ലെ . അത് വരെ കലി തുള്ളി പെയ്തിരുന്ന മഴ കുറഞ്ഞു ചെറിയ ചെറിയ തുള്ളികളായി വീഴുവാൻ തുടങ്ങി. ക്ലാസ്സിൽ എല്ലവരും സുമയുടെ പാട്ടിനായി കാതോർത്തു ഇരുന്നു

“കിളി വന്നു കൊഞ്ചിയ ജാലക വാതിൽ കളിയായ് ചാരിയതാരെ…..

അവളുടെ മിഴിയിൽ കരിമഷിയാലേ

കനവുകളെഴുതിതാരേ……. നിനവുകളെഴുതിയതാരെ അവളേ തരളിതയാക്കിയതാരെ…… “അവൾ പാടി കഴിഞ്ഞപ്പോൾ അത് വരെ സൈലന്റ് ആയിരുന്ന ക്ലാസ് പിന്നെ കയ്യടികൾ കൊണ്ടുള്ള അഭിനന്ദനങ്ങൾ ആയിരുന്നു. ഇതാണോ അങ്ങനെ ഒന്നും പാടില്ലെന്ന് പറഞ്ഞ കുട്ടി. എന്ത് രസായിട്ട പാടിയത് . താങ്ക്സ് മാം. അത് പറഞ്ഞു അവൾ ബഞ്ചിൽ വന്നിരുന്നു . ടി പോത്തേ നീ എന്തിനാ പാടും ന്നൊക്കെ പറഞ്ഞെ. അയ്യടാ അതിനെന്താ പാടി കഴിഞ്ഞില്ലെടി സൂപ്പർ ആയിന്ന്. ഊവ.  അങ്ങനെ എല്ലാവരുടെയും കഴിയുമ്പോൾ ഉച്ച ആയിരുന്നു. ടി സുമേ നമ്മുക്ക് കാന്റീനിൽ പോയല്ലോ. എടി എന്റെൽ അധികം കാശൊന്നും ഇല്ല. അതൊന്നും സാരമില്ല കാശൊക്ക നജീസ എടുത്തോളും എന്റെൽ ഒന്നും ഇല്ല . എടി ഒരു ഗ്ലാസ് ചായ അത് മതി   വാ പോയിട്ട് വരാം. അതും പറഞ്ഞു ഞങ്ങൾ കാന്റീനിലേക്ക് നടന്നു . എടി നജീസെ നിധിക എവിടെ. അവള് സനലിന്റെ കൂടെ പോയിട്ടുണ്ടാകും. +2 തൊട്ട് തുടങ്ങിയതാ രണ്ടിന്റെ പ്രണയം. ഒരേ കോളേജിൽ ചേരാൻ തീരുമാനിച്ചത് പ്ലാനിങ്ങോട് കൂടി ആയിരുന്നു. ഉം ബെസ്റ്റ്. ചേട്ടാ മൂന്നു ചായ. നല്ല ചൂട് ചായയുമായി മേശയിൽ കൊണ്ട് വെച്ചു . കഴിക്കാൻ എന്തേലും വേണോ കഴിക്കാൻ   കഴിക്കാൻ ഒന്നും വേണ്ട ചേട്ടാ. ടി നജീസെ നിന്നെ ദേ രാവിലെ തൊട്ട് നോക്കുന്നുണ്ടായിരുന്ന  ചെക്കൻ വരുന്നുണ്ട് . ന്റെ അള്ള ഓന്ന് വട്ടാണ്. ഉം പിന്നെ നിന്റെ ഈ ഭംഗി കണ്ടാൽ ആർക്കായാലും വട്ട് പിടിക്കും. ഞാനൊക്കെ ആണേൽ അപ്പൊ തന്നെ ഇഷ്ടാന്ന് പറഞ്ഞെന്നെ. അതിനെങ്ങനെ എന്നെ ആരും ഇട്ട് നോക്കുനും ഇല്ല. ഞാൻ എന്താ വല്ല പോലിസ് കാരന്റെ മോളാണോ കോപ്പ്. എടി രാഗി അതിനൊക്കെ ഭംഗി വേണം. ഓ  എടി സുമേ ആ വരുന്നവർ നമ്മുടെ ക്ലാസിലെ അല്ലെ. ഒരു ചിരി പാസാക്കന്നോ. നീ ഒന്ന് മിണ്ടാതെ നിന്നെ എന്റെ രാഗി .

Leave a Reply

Your email address will not be published. Required fields are marked *