Previous Part | Part 1 |

“കാവ്യയെ……..ഇങ്ങു വന്നേ… മഞ്ഞു മൂടി തുടങ്ങി ” അമ്മായി രേണുക വിളിച്ചു ..
കാവ്യ ശ്വാസം പോലും വിടാതെ നിൽക്കുകയായിരുന്നു..
നെഞ്ച് പട പടാന് ഇടിക്കുന്നു..
പരിസര ബോധമില്ലാതെ അവന്തിക അപ്പോഴും പടിയിൽ ഇരിക്കുന്നുണ്ട്… ശബ്ദങ്ങൾ പോലും അവൾ കേൾക്കുന്നില്ല എന്നതാണ് സത്യം അല്ലെങ്കിൽ ശബ്ദം കേട്ടിട്ട് പോലും അവളുടെ ശരീരം പ്രതികരിക്കുന്നില്ല.. മരവിച്ചൊരു ഇരുപ്പ് …
കണ്ട കാഴ്ച അവിടെ ഉപേക്ഷിച്ചു കാവ്യ അടുക്കളയിൽ നിന്നും ഓടി ഉമ്മറത്തെത്തി ..
അപ്പുറത്തു തൻ്റെ ഇല്ലത്തിന്റെ പടിക്കൽ അമ്മായി നിന്ന് അവളെ കയ്യ് കാണിക്കുന്നുണ്ടായിരുന്നു …
“ധാ വരുന്നു അമ്മെ ” കാവ്യ വിളിച്ചുകൂവി
“ചേച്ചിയ് ഞാൻ പോണേ” കാവ്യ മീര ചേച്ചിയോട് പറഞ്ഞു ..
മീര ചേച്ചി പട്ടിക്കൂട്ടിൽനിന്നും പട്ടിയെ വിളിച്ചിറക്കി നേരത്തെ ചേച്ചിയെ കാണാൻ വന്ന ആന്റിക്ക് തൊടലടക്കം അവനെ കയ്യ് മാറി….
കാവ്യയുടെ വിളി കേട്ട് മീര ചേച്ചി ആ ആന്റിയെ പറഞ്ഞുവിട്ടു അവളെടുത്തേക്കു വന്നു…
“പോണോ.” മീര കാവ്യയോട് ചോദിച്ചു ..
“അമ്മായി വിളിക്കുന്നു ചേച്ചി…ഞാൻ പോയീട്ടു പിന്നെ വരാം.”.
“കൂപ്പറിനെ എന്താ ചേച്ചി അവർ കൊണ്ടു പോയത്”..