കുറച്ച് കഴിഞ്ഞു ശ്രീയെ റൂമിലേക്കു മാറ്റി. അവളും കുഞ്ഞും
നല്ല ഉറക്കം ആയിരുന്നു. ഞാൻ ശ്രീയുടെ അടുത്ത് ഒരു ചെയറിൽ ഇരുന്നു.
” അഭി ഞാൻ വീട്ടിൽ പോയി ചേട്ടന് ഭക്ഷണം കൊടുത്തു നമ്മുക്കുള്ളതും കൊണ്ടുവരാം വരാം.. “
ഞാൻ ശരി എന്ന് അർത്ഥത്തിൽ തലയാട്ടി. ചേച്ചിയും മീനുവും പോയി കഴിഞ്ഞു ഡോർ ലോക്ക് ചെയ്തു. തിരിച്ചു കസേരയിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ ഉണർന്നു. അപ്പോഴേക്കും ഞാൻ ചെറിയ മയക്കത്തിലേക് വീണിരുന്നു.
” ഏട്ടാ…… “
അവളുടെ വിളി കേട്ട് ഞാൻ ഉണർന്നു.
ഞാൻ അവളെ നോക്കിയപ്പോൾ എന്നെ നോക്കി ഇരിക്കുന്നു. ഞാൻ എഴുനേറ്റ് അവളുടെ അടുത്ത് പോയി ഇരുന്നു. അവൾ എന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു.
” ശ്രീ “
” എന്താ ഏട്ടാ “
” നിനക്ക് നല്ല ഷീണം ഉണ്ട് “
“അതൊക്കെ മാറിക്കോളും “
അപ്പൊ കുഞ്ഞ് കരയാൻ തുടങ്ങി. ഞാൻ കുഞ്ഞിനെ എടുത്ത് അവളുടെ കയ്യിൽ കൊടുത്തു. അവൾ കുഞ്ഞിന് പാലുകൊടുക്കാൻ തുടങ്ങി. ഞാൻ അത് നോക്കി ഇരിക്കുന്നത് അവൾ കണ്ടു.
” കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ ആണല്ലോ “
” ഞാൻ നിന്റെ അമ്മിഞ്ഞ ഒന്നും അല്ല നോക്കിയത് ഞാൻ എന്റെ മോളുനെ നോക്കിയതാ. ആർക് വേണം അത് “
” ആഹാ ഇനി വായോ താരമേ “