അച്ഛൻ : ആ…… അവനു സ്വന്തമായിട്ട് ജോലി കിട്ടുമോന്ന് നോക്കാം ഇല്ലെങ്കിൽ പോയൊന്നു കണ്ട് കളയാം.
അതൊന്നും മൈന്റ് ചെയ്യാതെ ഞാൻ വീണ്ടും പുതപ്പെടുത്ത് പുതച്ചു കിടന്നു.
എപ്പോഴോ മൊബൈലിന്റെ റിങ്ടോൺ കാതിൽ വന്നു പതിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.
” ഹലോ…….. ”
” ഹലോ ഇതുവരെ എഴുന്നേറ്റില്ലേ…….. ”
” ഇല്ലല്ലോ…….. ഇതാരാ………”
” ങേ ഇത്ര പെട്ടന്ന് മറന്നോ………. ”
ങേ സ്‌ക്രീനിൽ നോക്കിയപ്പോ പരിചയമില്ലാത്ത നമ്പർ ഇതാരാടാ.
” അതെ ആരാന്നു പറഞ്ഞാരുന്നേൽ ഒന്ന് ഉറങ്ങാരുന്നു………. ”
” ഇത് ഞാനാഡാ പൊട്ടാ ആതിര……….”
” ആാാഹ നീയാരുന്നോ എന്നാപ്പിന്നെ അത് ആദ്യമേ പറയണ്ടേടി തെണ്ടി…………”
” നീ പോടാ കൊരങ്ങാ……….. ”
അതും പറഞ്ഞവള് ഫോൺ കട്ട് ചെയ്തു.
” ഓഹോ ഇത്ര പെട്ടന്ന് പിണങ്ങിയോ എന്തായാലും ഒന്ന് തിരിച്ചു വിളിക്കാം……….”
ആദ്യം വിളിച്ചിട്ടെടുത്തില്ല രണ്ടു തവണയും കട്ട് ചെയ്തു വീണ്ടും വിളിച്ചപ്പോ എടുത്തു
” എന്തിനാടി കട്ട് ചെയ്തേ മനുഷ്യനെ രാവിലെ ഉറക്കത്തിന് വിളിച്ചോണർത്തിട്ട് ഒരു മാതിരി മറ്റേ പരുപാടി കാണിക്കല്ലേ……… ”
” രാവിലെയോ ഇപ്പൊ ഉച്ചയായി………”
” എനിക്കിതൊക്കെയാണ് രാവിലെ നീ എന്തിനാ വിളിച്ചേ………”
” രാവിലെ തൊട്ടു ഞാൻ മെസ്സേജ് അയക്കുന്നതാ റിപ്ലേ ഒന്നും കാണാത്തതു കൊണ്ടാ വിളിച്ചേ…… ”
“ഓഹോ അതാരുന്നോ ഞാൻ കരുതി വേറെന്തോ കാര്യമുണ്ടെന്ന്……… ”
” ഞാൻ വെറുതെ വിളിച്ചതാഡാ നീ ഈ നട്ടുച്ചക്കും കെടന്നുറങ്ങുവെന്ന് ഞാനറിഞ്ഞില്ല… ”
” നേരത്തെ എണീറ്റിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ അതാ നീ പറ…….. ”
” പിന്നേ നീ ജോലിക്കൊന്നും ട്രൈ ചെയ്തില്ലേ….. ”
” ഹും ട്രൈ ചെയ്തില്ലേന്ന് എന്നും ട്രൈ ആണ് അതിനു മാത്രം ഒരു കുറവുമില്ല ഇന്നലേമൊണ്ടാരുന്നു ഇന്റർവ്യൂ…….. ”
” ശ്ശോ എന്നിട്ടിതുവരെ കിട്ടിയില്ലേ keep trying man നിനക്ക് കിട്ടും………”
” ഉവ്വാ…….. കിട്ടും നിന്റെയൊരു കോറവുണ്ടാരുന്നു അതും മാറി കിട്ടി…….. “