അതോടെ അവളെ അവളുടെ വീട്ടുകാർ തള്ളിപറഞ്ഞു അനാഥാലയത്തിൽ കൊണ്ടാക്കി. അവൾ എന്നും നീതിയുടെയും ന്യായത്തിന്റെയും ഭാഗത്തെ നിന്നിട്ടുള്ളൂ. ഏട്ടനോട് അവൾ ആവശ്യപ്പെട്ട ഒരേ ഒരു കാര്യം ഒരിക്കലും മറ്റൊരു സ്ത്രീയെ ഇടയിലേക്ക് കൊണ്ടു വരരുത് എന്നാണ്.”
“ശരിയാണ്. ഇത് പറഞ്ഞ അവൾ തന്നെ ഒരു അവിഹിതം തുടങ്ങി എന്നെ ഇട്ടിട്ടു പോയി എന്നതാണ് വിരോധാഭാസം.” മോഹൻ പുച്ഛത്തോടെ പറഞ്ഞു.
മഹേഷ് മോഹൻ പറഞ്ഞത് ശ്രദ്ധിക്കാതെ തുടർന്നു.
“ദീപ്ശിഖ മോഹൻ ഏട്ടന്റെ ഓഫീസിൽ കഴിഞ്ഞ വർഷം ട്രാൻസ്ഫർ ആയി വന്ന പെണ്ണിന്റെ പേര് അത് തന്നെയല്ലേ.”
അത് കേട്ടപ്പോൾ മോഹൻ ഒന്നമ്പരന്നു. മഹേഷ് അത് ശ്രദ്ധിക്കാതെ തുടർന്നു.
“സ്വന്തം ഭാര്യയുടെ അതേ പേരുള്ള സഹപ്രവർത്തകയോട് തോന്നിയ കൗതുകം പിന്നെ ഒരു പൂർണ്ണ അഫയർ ആയി വളർന്നു.”
“നിന്നോട് ആര് പറഞ്ഞു ഈ അസംബന്ധം.” മോഹന്റെ ശബ്ദത്തിൽ പതർച്ച പ്രകടമായിരുന്നു.
“ആരും പറഞ്ഞതല്ല. കഴിഞ്ഞ ആഴ്ച നിങ്ങൾ നമ്മുടെ ഒഴിഞ്ഞ വീട്ടിൽ വെച്ചു നടത്തിയ പരിപാടി ഞങ്ങൾ നാലു പേരും കണ്ടതാണ്. ഞാനും ദീപ്ശിഖയും പിന്നെ ഇവരും.” നിഷയെയും കാവ്യയെയും ചൂണ്ടി മഹേഷ് പറഞ്ഞു.
“അപ്പം പിന്നെ അവൾ ചെയ്തതോ? ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കുകയല്ലായിരുന്നോ?” തോൽവി സമ്മതിക്കാത്ത മോഹൻ ആ ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി പറഞ്ഞു.
“കഷ്ടം!” മഹേഷ് തുടർന്നു. “കഴിഞ്ഞ കുറേ മാസമായി ഏട്ടൻ മുഴുവൻ സമയവും മൊബൈലിൽ മുഴുകുക അല്ലെ. ദീപ്ശിഖയോട് അവളുടെ വിശേഷങ്ങൾ എന്തെങ്കിലും ചോദിച്ചിരുന്നോ, അതോ അവൾ പറയാൻ വന്ന കാര്യങ്ങൾക്ക് ചെവി കൊടുത്തിരുന്നോ? മുഴുവൻ സമയവും മൊബൈൽ ഫോണിൽ സഹപ്രവർത്തയായി ബന്ധം ഉണ്ടാക്കുന്ന തിരക്കിൽ അല്ലേ. ഇത് ദീപ്ശിഖയുടെ ജീവിച്ചിരിക്കുന്ന ഒരേയൊരു ബന്ധു.