“‘ വാങ്ങിച്ചാൽ മതി … പക്ഷെ അയാളുടെ പുച്ഛവും പെരുമാറ്റവുമാ സഹിക്കാൻ പറ്റാത്തത് .. നീയിപ്പോ സാധനം മേടിച്ചാൽ പുറത്തേക്ക് പോരും … അയാളുടെ കടയിൽ ഒരു ബുക്കുണ്ട് … അതിൽ ആ പ്രൊഡക്ടിന്റെ മേന്മ എഴുതണം … ചിലർ എഴുതും ..ചിലർ എഴുതില്ല .. ചിലർ കൊള്ളാം എന്നെഴുതും . അയാളുടെ സാമാനത്തിന്റെ മാനുഫാക്ച്ചറിംഗും കമ്പനിയും കമ്പനിയിരിക്കുന്ന സ്ഥലവും ഒക്കെ എഴുതിയാൽ അവരോടു മാത്രം ഒന്ന് മിണ്ടും ..
വല്ല കടക്കാരും അപ്പുറത്തെ കടക്കാരോട് ഇന്നലെ ഉണ്ടാക്കിയ പഴംപൊരി കൊള്ളാമായിരുന്നു ..അല്ലെങ്കിൽ ചിക്കൻ കറി നല്ലതായിരുന്നു എന്ന് വല്ലതും പറഞ്ഞാൽ അയാൾക്കിഷ്ടപ്പെടുവേല .. പൊക്കിക്കളി ..പൊക്കിക്കളി .. എന്നും പറഞ്ഞു തുള്ളും . എന്നാൽ എന്തേലും വാങ്ങീട്ടു അഭിപ്രായം പറഞ്ഞാലോ എന്തിരപ്യേയ് താന്ന്യേ പിന്ന്യേന്നും പറഞ്ഞൊരു ആക്കലുണ്ട് .. പലരും പറഞ്ഞുകേട്ടുള്ള ആ നല്ല ഭാഷയെ കൂട്ടുപിടിച്ചു കടയിലേക്ക് വരുന്നവരെ വെറുപ്പിച്ചാൽ ആരേലും കയറുമോ .. അല്ലാ .. ആൾക്ക് അങ്ങോട്ട് കേറണോന്നും ഇല്ല …ആൾക്കാരുടെ സൗകര്യാർർത്ഥം സൗജ്യന്യമായി വെച്ചിരിക്കുവാണല്ലോ അവിടെ . അപ്പോപ്പിന്നെ പുള്ളീടെ ഇഷ്ടം അയാൾക്ക് ചിലരെ ഇഷ്ടമല്ല … ആയിക്കോട്ടെ … അതൊക്കെ പുള്ളിയുടെ ഇഷ്ടം .. പക്ഷെ ആ ആളുകളൊക്കെ വെറും … ൾ ആണെന്ന് പറയുമ്പോൾ അയാളോടൊക്കെ എന്ത് പറയാനാ . .”‘
“‘ ചേച്ചിയിതാരുടെ കാര്യമായ ഈ പറയുന്നേ ?”’ അങ്ങോട്ട് വന്ന ലജിത പൂർണ സ്ഥിതിയിലേക്ക് എത്തിയിരുന്നു .
“‘ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കാര്യമാണേ .. നീയാ പറഞ്ഞ കട അങ്ങേരുടേതാ ..അങ്ങോട്ട് പോകണ്ടാന്നു ഞാൻ കിച്ചൂനോട് പറഞ്ഞതാ “”
“” ആ കട അങ്ങേരുടേത് ആണേലും ഈ പഞ്ചായത്ത് അങ്ങേരുടേതല്ലലോ .. ആ നോക്കട്ടെ വേറെ കടയുണ്ടോന്ന് ..അല്ലെങ്കിൽ അവിടെത്തനെന്നെ കേറും “‘ കിച്ചു ടി ഷർട്ടുമിട്ടു കാറിന്റെ കീയുമെടുത്തിറങ്ങി
“” ലജി …നീ പേറ്റന്ന് വന്നപ്പോ ഞാൻ “‘ സുഷമ അവളോട് എന്തുപറയണം എന്നറിയാതെ കുഴങ്ങി
“‘ ചേച്ചിയിനിയൊന്നും പറയണ്ട .അന്ന് കിച്ചു വിളിച്ചപ്പോ ആ മുഖഭാവം കണ്ടപ്പോ തന്നെ എനിക്ക് സംശയം തോന്നിയതാ ..അന്നെന്തായിരുന്നു ഉരുണ്ടുകളി .. ഉം ..”‘
“‘ എടി ..നീയിതാരോടും പറഞ്ഞേക്കരുതേ “”