“ഞാനും ….”
പക്ഷെ എന്നോട് ഒരു വാക്ക് പോലും പറയാതെ നീ എന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചല്ലോടാ… അത്രക്ക് വേണ്ടായിരുന്നു…”
അവന്റെ കണ്ണുകൾ നിറഞ്ഞുവന്നു…
“അതല്ലേ പറഞ്ഞത്… എനിക്ക് എന്നെ പിടിച്ചു നിർത്താൻ പറ്റിയില്ല മോളെ…”
“സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു നിന്റെ സാന്നിദ്ധ്യം പോലും…”
രേഷ്‌മയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…
“എന്നിട്ടെന്താ നീ ഇത്രേം നാള് പറയാതിരുന്നെ…”
“എന്നെ പുറകെ നടത്തിക്കുവായിരുന്നോ നീ…?”
അവൾ ദയനീയമായി ചോദിച്ചു…
“അതിപ്പോ… നിന്നോട് എങ്ങനാ പറയാ… റ്റു ബി ഫ്രാങ്ക്..
നിന്നെക്കുറിച്ച് നല്ല കാഴ്ചപ്പാടൊന്നും അല്ല ആദ്യം എനിക്ക് കിട്ടിയത്…
നീ അന്ന് എന്നോട് ഇഷ്ടമാണ് എന്ന് പറയുന്നത് വരെയും….
പിന്നെ പിന്നെ… സിയാദ് ….
നിന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ എന്നും ഉച്ചക്ക് എന്നെ കാണാൻ വരും ചിലപ്പോൾ ഒക്കെ അന്സിയും വരും…
അവളുടെ ചങ്ക് പിടച്ചോ എന്നൊരു സംശയം അവൾക്ക് തോന്നി…
ഒരു ചെറിയ ഞെട്ടൽ…
” നിന്നെക്കുറിച്ച് എന്നും സംസാരിക്കും… ക്ലാസ്സിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം പറയും, ഹീ ഇസ് ആ ഗുഡ് ഫ്രണ്ട്…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
” പതിയെ പതിയെ എനിക്ക് മനസ്സിലായി നിന്നെ എന്തുകൊണ്ടാണ് ഇവിടെ എല്ലാവരും ഇതുപോലെയൊക്കെ പറയുന്നത് എന്ന്…
സദാചാരം…
“പെണ്ണ് ഒന്നും ചെയ്യാൻ പാടില്ല എന്ന ഇടുങ്ങിയ ചിന്താഗതി…”
സത്യം പറഞ്ഞാൽ ഞാനും അതിന് അടിമ ആയിരുന്നു… അവൻ വരുന്ന വരെ…
രേഷ്‌മ കരഞ്ഞുകൊണ്ട് മുഖമുയർത്തി രാഹുലിനെ നോക്കി…
“പോയിട്ട് വാ അവൻ ക്ലാസ്സിൽ ഉണ്ടാവും…”
“അവൾ ഓടുകയായിരുന്നു…”
ഉടുത്തിരുന്ന സാരിയുടെ ഘടന അവളുടെ ശരീരത്തിന് തടസം നിൽക്കാൻ നോക്കിയെങ്കിലും അവളുടെ മനസ്സിനെ തടയാൻ കഴിഞ്ഞില്ല…..
വരാന്തയിലൂടെ ഓടിവന്ന് അവൾ ക്ലാസ്സിൽ എത്തി….
സിയാദ് ജനലിനു കീഴെയുള്ള ചെറിയ വാർപ്പിൽ ഇരിക്കുകയാണ്… അന്സിയും അവനും മാത്രമേ ക്ലാസ്സിൽ ഉള്ളു…
“ടാ പട്ടി… അവൾ ഓടിവന്ന് സിയദിന്റെ കരണത്തൊന്ന് കൊടുത്തു…
അവൻ മുഖമുയർത്തി നോക്കി…
“ഇതിനാണോടാ നീ ഇത്രേം കാലം എന്നോട് മിണ്ടാതെ ഇരുന്നത്…”
അവൻ കണ്ണീരോടെ തല കുനിച്ചു നിന്ന് പറഞ്ഞു…