“ഞാൻ കാമം സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് പറഞ്ഞതാണെന്നാണോ കരുതിയത് കൈലേഷ്… എനിക്കറിയണം എന്താണ് എന്നോടുള്ള അതൃപ്തി എന്ന്… അല്ലാതെ നിങ്ങൾ കരുതിയപോലെ കഴപ്പ് സഹിക്കാൻ പറ്റാതെ നടക്കുന്ന ഒരു സ്ത്രീ അല്ല… താലി കെട്ടിയ പുരുഷൻ എനിക്ക് ദൈവമാണ്… ആ ദൈവത്തിന് ഒരു അതൃപ്തിയുണ്ടെങ്കിൽ അത് മനസിലാക്കി പ്രവർത്തിക്കേണ്ടത് ഒരു ഭാര്യയുടെ കടമയാണ്… അതുകൊണ്ട് ചോദിച്ചെന്നേയുള്ളു… ഞാൻ ഒരു സംശയം ചോദിച്ചോട്ടെ…” നീലാംബരി ഒരൽപ്പം സംശയത്തോടെ ചോദിച്ചു
“ആർ യൂ എ ഗേ…”
കൈലേഷ് പെട്ടെന്ന് ഒരുനിമിഷം ചിന്താകുലനായി…
പിന്നെ പതിയെ തിരിഞ്ഞ് കൊണ്ട് പറഞ്ഞു…
“യെസ് ഐ വാസ്… എനിക്ക് സ്വവർഗരാതിയോട് താൽപ്പര്യം കൂടുതൽ ആണ്… പക്ഷെ ഇതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല… ബട്ട് ഐ തിങ് … ”
നീലാംബരിക്ക് അയാളുടെ പ്രവർത്തികളിലും സംസാരത്തിലും അൽപ്പം സംശയം തോന്നി…
“യൂ സീ നീലു… ഞാൻ ഇപ്പൊ ട്രീട്മെന്റിൽ ആണ്… എനിക്കൽപ്പം സമയം തരണം… പ്ലീസ്…” കൈലേഷ് യാചിക്കുന്ന രീതിയിൽ പറഞ്ഞു… നീലാംബരി ഒന്നും മിണ്ടാതെ നിന്നു…
ഇതെല്ലാം കേട്ട് രജിത ആകെ മരവിച്ച് നിന്നു…
“പക്ഷെ ആ പൊലയാടി മോൾ എന്നെ ചതിച്ചു… കുറച്ച് നാളുകൾക്ക് ശേഷം എനിക്ക് കിട്ടിയത് ഒരു വക്കീൽ നോട്ടീസ് ആയിരുന്നു… കോടതിയിലെത്തിയപ്പോ ആ നായിന്റെ മോൾ വിളിച്ചുപറഞ്ഞു എനിക്ക് ആണത്തം ഇല്ല എന്ന്… ഹും…” കൈലേഷ് ദേഷ്യത്തിൽ തിരിഞ്ഞു…
“എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കായിരുന്നു അവൾക്ക്… ചെയ്തില്ല… എനിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രം… എന്റെ അമ്മ… ഹൃദയാഘാതം വന്ന് മരിച്ചു… അതിനു ശേഷം അച്ഛൻ എഴുന്നേറ്റ് നടന്നിട്ടില്ല… അതൊക്കെ ഞാൻ സഹിച്ചു… പക്ഷെ ചികിത്സക്ക് ശേഷം ഒരു ജീവിതം കെട്ടിപ്പടുക്കാൻ തുനിഞ്ഞ എനിക്ക് ലഭിച്ചത്… ” കൈലേഷ് കണ്ണുകൾ അടച്ച് കണ്ണീർ തുടച്ച് കളഞ്ഞു..
“വർഷങ്ങൾക്ക് ശേഷം ഒരു വിവാഹാലോചനയുമായി ചെന്ന എനിക്ക് ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നത് കത്തുന്ന നെഞ്ചുമായിട്ടായിരുന്നു… പെൺ വീട്ടുകാർ അന്വേഷിച്ചപ്പോ എന്റെ ചരിത്രം ഒരു ഭർത്താവിന് യോഗ്യതയുള്ളതല്ല എന്ന് മനസിലായി… അതുകൊണ്ട് അവരുടെ പെണ്ണിനെ കെട്ടിച്ച് തരാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്… അന്ന് തിരുമാനിച്ചതാ അവളുടെ അന്ത്യം… ആദ്യം എന്റെ പെൺ സുഹൃത്ത് വഴി ഒരു വാടക കൊലയാളിയെ ഏർപ്പാടാക്കി… പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ പിഴച്ചു… അന്തികൂട്ടിനു വന്നവൻ അമ്മക്ക് നായരായി എന്ന് പറഞ്ഞപോലെ… ഞാൻ കൊല്ലാൻ അയച്ചവൻ തന്നെ അവളുടെ കാവലിനായി നിന്നപ്പോ അവനേം വക വരുത്താൻ പല തവണ ശ്രമിച്ചു… ഒരിക്കൽ ഒരു ആക്‌സിഡന്റിൽ നിന്നും അവർ രണ്ടുപേരും കഷ്ടിച്ച് രക്ഷപെട്ടു… പിന്നെ ഒരുദിവസം അവരുടെ വീട്ടിൽ കേറി അറ്റാക്ക് ചെയ്യിച്ചു… പക്ഷെ അതിൽ നിന്നൊക്കെ വിദഗ്ദമായി അവർ രക്ഷപെട്ടു…”