അമ്മ:നി എന്താ പൊടി വാങ്ങിക്കാൻ അതിന്റെ ഫാക്ടറി വരെ പോയേ. എത്ര നേരമായി പോയിട്ട്.
ഞാൻ: നല്ല തിരക്കായിരുന്നു അതാ വൈകിയെ.
അമ്മ: ഇത് നാളെത്തേക്ക് അല്ല ഇപ്പം കറിയിലിടാനാ.
ഞാൻ: ഓ കുറച്ച് വൈകിയെന്ന് കരുതി ഒന്നും സംഭവിക്കാൻ പോന്നില്ല. കടയിൽ തിരക്കു കൂടിയതിനു ഞാൻ എന്തു ചെയ്യനാ.
അമ്മ: ഉം.. നിനക്ക് പിന്നെ എല്ലാത്തിനും കാണും ഓരോ കാരണം. ഇങ്ങ് താ. നിങ്ങളു കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോഴേക്കും സദ്യയുടെ പണി കഴിയും.
ഞാൻ: ഉം..
ഞാൻ അടുക്കളയിൽ നിന്ന് ഹാളിലേക്ക് ചെന്നു. ഞാനും അവനും കുറേ നേരം സംസാരിക്കുകയും സിനിമ കാണുകയും ചെയ്തു. സമയം ഒരു രണ്ട് മണിയുടെ അടുത്തായി കാണും അമ്മ ഇലയും ചോറും കറിയും മറ്റു വിഭവങ്ങളൊക്കെ ടേബിളിൽ വെക്കുന്നുണ്ടായിരുന്നു.
അമ്മ ഓരോ തവണ വരുമ്പോഴും അവൻ അമ്മയെ നോക്കുന്നുണ്ടായിരുന്നു.
അമ്മ: മനു.. ഷെഫീക്കെ… .രണ്ടു പേരും കൈ കഴുകിയിട്ടു വന്നേ.
ഞാൻ: ഉം. വാടാ ചോറു തിന്നാം.
ഞാനും അവനും കൈ കഴുകി വന്നു.അമ്മ ഞങ്ങൾക്ക് ചോറും കറിയും മറ്റു വിഭവങ്ങളും വിളമ്പി തന്നു.
ഷെഫീക്ക്: ആന്റി മതി മതി….
അമ്മ: മതിന്നൊന്നും പറയണ്ട മുഴുവനും കഴിച്ചിട്ട് എഴുന്നേറ്റാ മതി.
ഞാനും അവനും തിന്നാൻ തുടങ്ങി.
ഷെഫീക്ക്: ആന്റി എല്ലാത്തിനും നല്ല േടസ്റ്റ് ഉണ്ട്.
ഞാൻ: അത് ഇല്ലാതിരിക്കുമോ മസാല പൊടിയും അതും ഇതുമൊക്കെ ഇട്ടാൽ ടേസ്റ്റ് താനേ വന്നോളും.
അമ്മ: പോടാ അവിടുന്ന് അതൊന്നുമല്ലാ ഞാൻ നന്നായി ഉണ്ടാക്കിയതുകൊണ്ടാ.
നീ കഴിക്ക് അവൻ പറയുന്നതൊന്നും കാര്യമാക്കണ്ട.
ഷെഫീക്ക്: മതി ആന്റി ഇനി കഴിച്ചാൽ വയറു പൊട്ടും.എന്തായാലും ആന്റിടെ സദ്യ അടിപൊളിയാ. എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.
ഞാൻ: എന്നാൽ നി പോകുമ്പോൾ കുറച്ച് പാർസലാക്കി എടുത്തോ. വീട്ടിൽ പോയിരുന്ന് കഴിക്കാലോ.
അമ്മ: ആ അവനു വേണമെങ്കിൽ ഞാൻ പൊതിഞ്ഞു കൊടുത്തോളും. നീ കളിയാക്കണ്ടാ..
ഫെഫീക്ക് അത് കേട്ട് ചിരിച്ചു.