പുതിയ കഥ [Sonu@കാളി]

Posted by

എന്റെ പേര് ഗിരി ” ഗിരിധർ ” എങ്ങനെ നല്ല കിടിലൻ പേരല്ലേ എന്ത് കണ്ടിട്ടാണോ എന്തോ എനിക്ക് ഈ പേരിട്ടത്
ഇതിലും നല്ലത് വല്ല ചന്ദ്രനെന്നോ സുധാകരനെന്നോ ഒക്കെ ഇടുന്നതാരുന്നു.. പത്തനംതിട്ടയിലാണ് എന്റെ വീട് കറക്റ്റ് ആയിട്ട് പറഞ്ഞാൽ കോഴഞ്ചേരിയിൽ അച്ഛന് ഒരു പലചരക്കു കടയുണ്ട് അമ്മക്ക് പ്രത്യേകിച്ചു പണിയൊന്നുമില്ല വീട്ടിലെ പണിയെ ഒള്ളു പിന്നെ ഒരു അനിയത്തി ഒണ്ട് എന്നേക്കാൾ ഒരു അഞ്ചു വയസിനു ഇളയതാണ് .
ദെയ്‌വമേ എനിക്ക് എങ്ങനെ പണി തരാമെന്ന് നോക്കി ഇരിക്കുന്ന ഒരു സാധനം പക്ഷെ ഉള്ളിലെന്നോട് ഭയങ്കര സ്നേഹമാ…….. ഞാൻ സിവിൽ ഡിപ്ലോമ ആരുന്നു പടുത്തം കഴിഞ്ഞിട്ടിപ്പോ…. ഒരു വർഷമായി നാട്ടുകാരുടെ ചോദ്യം കേട്ട് കേട്ട് മടുത്തു എന്നേക്കാൾ വിഷമമാണ് അവർക്കു ജോലി കിട്ടാഞ്ഞിട്ടെ.

അങ്ങനെ പല്ലുതേപ്പും കഴിഞ്ഞ് രാവിലെ തന്നെ അമ്മ തള്ളി ഇട്ട പുട്ടും കഴിച്ചു റെഡിയായി പോകാനിറങ്ങിയപ്പോഴാ സിറ്ഔട്ടിൽ തന്നെ നമ്മുടെ ഗ്രേറ്റ്‌ ഗ്രേറ്റ്‌ പിതാശ്രീ ഇരിക്കുന്നെ..
ദെയ്‌വമേ പുള്ളിക്കാരന്റെ കണ്ണിലെങ്ങാനും പെട്ടാൽ തീർന്നു……..
” ആഹാ സാർ ഇറങ്ങായോ………”
( ” ഓഹ് കണ്ട് കണ്ട്‌………. ” )
“ഇന്നും ഇന്റർവ്യൂ ഒണ്ടാരിക്കുവല്ലേ……….. ”
” മ്മ്മ് ഒണ്ട്…….. ”
” ഇന്നെങ്കിലും കിട്ടുവോ ആവോ അല്ല പടുത്തം കഴിഞ്ഞ് വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് കൊറച്ചു നാളായെ…………”
“……. പിന്നെ ഇവിടെ ബിടെക് കാർക്ക് ജോലി കിട്ടുന്നില്ല പിന്നെയല്ലേ ഡിപ്ലോമക്കാരനായ എനിക്ക്………..”
” എന്താ കേട്ടില്ല……… ”
” ഏയ് ഒന്നുല്ലേ ഇന്ന് ജോലി കിട്ടും ന്ന് പറഞ്ഞതാ………”

ഓ ഇനി ഇവിടെ നിന്നാൽ ശെരിയാവില്ലാ.. അപ്പന്റെ വായിന്നു അടുത്ത കൌണ്ടർ വീഴുന്നതിനു മുമ്പേ വണ്ടിയും കൊണ്ട് ഞാൻ റോഡിലിറങ്ങി……..
ങാ അത് പറഞ്ഞില്ലല്ലേ ഇപ്പ ആകെപ്പാടെ ഒള്ള ഒരു സമ്പാദ്യമാണ് ഈ വണ്ടി പടുത്തം കഴിഞ്ഞിറങ്ങിയപ്പോൾ ജോലിക്ക് പോവാൻ വണ്ടി വേണമെന്ന് പറഞ്ഞു ബഹളം വെച്ച് വാങ്ങിച്ചതാണ് ഇപ്പൊ ജോലിയില്ല വണ്ടി മാത്രേ ഒള്ളു……..

Leave a Reply

Your email address will not be published. Required fields are marked *