കണ്മുന്നിൽ സംഹാര രുദ്രയെപ്പോലെ അമ്പലത്തിലെ ദേവി കയ്യിൽ വാളും പരിചയും….
” ങെ….. അയ്യോ.. ദേവു….. മഴ…… എവിടെ പോയി എല്ലാം……. ”
” മഴയോ ഞാൻ തലയിൽ വെള്ളം കോരി ഒഴിച്ചതാടാ പൊട്ടാ ”
ങേ അമ്മ കയ്യിൽ ചട്ടുകവും കപ്പും പിടിച്ചോണ്ട് നിക്കുന്നു അപ്പൊ കയ്യിൽ വാളും പരിചയുമല്ലേ ഛെ എല്ലാം സ്വപ്നമാരുന്നോ………
” സ്വപ്നം കണ്ടോണ്ട് കിടക്കാതെ എഴുന്നേറ്റ് പോകാൻ നോക്കടാ ചെറുക്കാ നിനക്ക് ഇന്നല്ലേ ഇന്റർവ്യൂ മണി എട്ടായി….. “
” ഹോ എന്ത് നല്ല സ്വപ്നമാരുന്നു എല്ലാം പോയി സ്വപ്നത്തിലൊക്കെ എവിടുന്നാണോ ഇത്രേം നല്ല പെൺപിള്ളേര് വരുന്നത് ങാആ ജീവിതത്തിൽ എന്തായാലും ഇങ്ങനെ ഒരെണ്ണത്തിനെ കിട്ടില്ല സ്വപ്നത്തിലെങ്കിലും നടക്കെട്ടെ………”
ഹാവൂ ഇങ്ങനെ കിടന്നാലും പറ്റില്ല ഇന്റർവ്യൂ ഉള്ളതാ പത്തുമണിക്ക് മുൻപ് അവിടെ ചെല്ലണം
കട്ടിലെന്നെണീറ്റ് കയ്യും കാലുമൊക്കെ നിവർത്തി പതുക്കെ മുറ്റത്തോട്ടിറങ്ങി.
ആദ്യം തന്നെ പല്ല് തേപ്പിൽ തുടങ്ങാം ബ്രഷും എടുത്ത് വായിൽ വെച്ച് ഉറച്ചു മിനുക്കാൻ തുടങ്ങി
” ആഹാ ഗിരി മോനിന്ന് ഇന്റർവ്യൂ ഒണ്ടോ……..”
അപ്പുറത്തെ വീട്ടിൽ നിന്നാണ്.
” ങേ എ… ആ ഒണ്ട് ആന്റി………”
” ഇന്നെവിടാ ഇന്റർവ്യൂ…….. ”
” പത്തനംതിട്ടയിലാ ആന്റി………. ”
” മ്മ്….. നടക്കട്ടെ നടക്കട്ടെ……….. ”
ഓ പരട്ട തള്ളേടെ ഒരു വിശേഷം ചോദിക്കൽ പടുത്തം കഴിഞ്ഞു വീട്ടിൽ ഇരിപ്പ് തുടങ്ങിയതിൽ പിന്നെ ഇത് സ്ഥിരമാണ്.
ജോലി തെണ്ടൽ ഉള്ള ദിവസങ്ങളിൽ മാത്രമേ ഞാൻ ഇത്ര നേരത്തെ എഴുന്നേൽക്കു അല്ലാത്തപ്പോ നട്ടുച്ചയാകും എഴുന്നേൽക്കാൻ
അതവർക്കറിയാം.
ആ നമ്മള് പരിജയപ്പെട്ടില്ലല്ലോ ഞാനാണ് ഞാൻ…… ഞാനെന്നു പറഞ്ഞാൽ….? ഞാൻ തന്നെ…..