പുതിയ കഥ [Sonu@കാളി]
PUTHIYA KADHA AUTHOR SONU KAALI
” ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം…… “
അമ്പലത്തിലെ കോളാമ്പിയിൽ നിന്നും ഉച്ചത്തിൽ പാട്ട് കേട്ടുകൊണ്ടിരുന്നു അപ്പോഴും ഞാൻ എന്തെന്നില്ലാത്ത ടെന്ഷനിലായിരുന്നു.
കാരണം……..!
അമ്പലത്തിനുള്ളിൽ നിന്നും അവൾ ഇറങ്ങി വരുന്നു ഭാഗ്യം കൂടെ ആരുമില്ല. ആ പച്ച ദാവണിയിൽ അവൾ കൂടുതൽ സുന്ദരിയായിട്ടുണ്ട്. കൈകളിൽ പച്ച കുപ്പി വളയും കാതിൽ കമ്മലുമിട്ട് മുടിയിൽ തുളസിക്കതിരും ചൂടി ഇലക്കീറിൽ പ്രസാദവുമായി നടന്നു വരുന്ന അവളെ കാണാൻ തന്നെ എന്തൊരു അയിശ്വര്യമാണ്.
ദെയ്‌വമേ ഇവളെ ആർക്കും കൊടുക്കല്ലേ എനിക്ക് തന്നെ തരണേ…….
കുറേ ദിവസമായി ഞാൻ ഇങ്ങനെ ഇവിടെ വന്നു നിക്കാൻ തുടങ്ങിയിട്ട് ഇന്നെന്തായായാലും പറഞ്ഞിട്ട് തന്നെ കാര്യം.
സകല ദൈവങ്ങളെയും വിളിച്ചുകൊണ്ടു ഞാനവളുടെ മുൻപിൽ കയറി നിന്നു.
” ദേവു എനിക്ക് നിന്നെ ഇഷ്ടാണ് ഒരുപാട് ഇഷ്ടമാണ് ഇതൊന്നു പറയാനായിട്ട ഞാനെത്ര ദിവസമായി ഇവിടെ വന്നു നിൽക്കുന്നതെന്നറിയാമോ………..”
എവടെ അവൾ തല കുനിച്ചു തന്നെ നിൽക്കുകയാണ്.
ഞാൻ ധൈര്യം സംഭരിച്ച മെല്ലെ അവളുടെ താടിയിൽ പിടിച്ചുയർത്തി ചുണ്ടിലൊരു ചെറു പുഞ്ചിരിയോടെ അവളെന്റെ മുഖത്തേക്ക് നോക്കി ആ കണ്ണുകളിൽ നിറയെ എന്നോടുള്ള പ്രണയമായിരുന്നു.
സന്തോഷം കൊണ്ടെനിക്ക് തുള്ളിച്ചാടാൻ തോന്നി.
പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് മഴ പെയ്യാൻ തുടങ്ങി ആ മഴയിൽ ഞാനടി മുടി നനയുമ്പോൾ അവളെന്നിൽ നിന്നും അകലാൻ തുടങ്ങി പകരം മറ്റെന്തയൊക്കെയോ തെളിഞ്ഞു വന്നു.
“ഡാ……ഡാാ…….. “