സംവിധാന സഹായി 4 [ഉർവശി മനോജ്]

Posted by

“ഹാ .. അങ്ങനെ പുറത്തു താമസിക്കുന്നതിനാണ് നിനക്ക് താല്പര്യമെങ്കിൽ ആയിക്കോട്ടെ പക്ഷെ എൻറെ കൂടെ ഉത്തരവാദിത്വം ഏറ്റെടുക്കുക “

സിജു ഏട്ടൻ പറഞ്ഞു.

രണ്ടാമത്തെ പെഗ്ഗ് നുണഞ്ഞു കൊണ്ട്

അദ്ദേഹം സോഫയിൽ ചരിഞ്ഞു  കിടന്നപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.ടേബിളിൽ നിന്നും ഫോണെടുത്ത് അദ്ദേഹത്തിന് കൊടുക്കുന്നതിനിടെ സ്ക്രീനിൽ തെളിഞ്ഞ പേര് ഞാൻ ഒന്ന് വായിച്ചു,

“തമ്പുരാട്ടി”.

ഇതാരപ്പാ ഈ തമ്പുരാട്ടി … എന്ന് മനസ്സിൽ തോന്നിയെങ്കിലും ചോദ്യം ഉള്ളിലൊതുക്കി.

“ഹാ ചിന്നൂ പറ … ഇല്ലെന്ന് രണ്ടു പെഗ് മാത്രം … ദ്ദേ ഇപ്പൊ തുടങ്ങിയതേയുള്ളൂ .. ഹാ എനിക്കൊരു പുതിയ അസിസ്റ്റൻറ് നേ

കിട്ടിയിട്ടുണ്ട് ഇവിടെ വിമലിന്റെ  സെറ്റിൽ സംവിധാനം പഠിക്കാൻ വേണ്ടി വന്ന ഒരു പയ്യനാണ് .. കുറച്ചു ദിവസം നിർത്തി നോക്കാം കൊള്ളാമെങ്കിൽ കണ്ടിന്യൂ ചെയ്യട്ടെ “

മറു തലയ്ക്കൽ നിന്നുള്ള സംസാരം എനിക്ക് വ്യക്തമാകുന്നില്ല.. സംസാരം കേട്ടിട്ട് വീട്ടിൽ നിന്നും ഭാര്യ ആണെന്ന് തോന്നുന്നു. പക്ഷേ ഭാര്യയുടെ നമ്പർ എന്തിനാണ് തമ്പുരാട്ടി എന്ന് സേവ് ചെയ്തിരിക്കുന്നത്. മനസ്സ് വീണ്ടും ഒരു കൂട്ടം സംശയങ്ങളുടെ പർവ്വതം കയറുവാൻ തുടങ്ങി.

“മോൻ ഉറങ്ങിയോ ?” …

ഈയൊരു ചോദ്യം മറുതലയ്ക്ക ലേക്ക് ഫോണിൽ കൂടി അദ്ദേഹം ചോദിച്ചപ്പോൾ ഒന്നു ഞാനുറപ്പിച്ചു വിളിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്.

സിജു ഏട്ടൻറെ ഭാര്യ എന്ന് പറയുമ്പോൾ മലയാള സിനിമയിലെ തറവാടിത്തം  എന്നതിൻറെ പെൺ രൂപം എന്ന് അന്നും ഇന്നും പറയാവുന്ന നിയുക്ത വർമ്മ. ഒരു അനാവശ്യ ഗോസിപ്പിലും ഇന്നോളം അവരുടെ പേര് സിനിമാ രംഗത്ത് വലിച്ചിഴയ്ക്കപ്പെട്ടില്ല .. ആകെ കേട്ട ഒരു അപരാധം അവർ സിജുവേട്ടനുമായി പ്രണയത്തിലായി എന്നത് മാത്രമാണ്. ആ പ്രണയ ബന്ധം വിവാഹത്തിലേക്ക് എത്തിച്ചു കൊണ്ട് ഗോസിപ്പ് പാടി നടന്നവരുടെ വായ് അടയ്ക്കുകയും സിനിമാ രംഗത്തോട് എന്നെന്നേക്കുമായി ഗുഡ്ബൈ പറഞ്ഞ് അവർ പോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *