മലേഷ്യയിലെഷ്യയിലെ ജോഹോർ ബഹ്റു ഒരു പ്രശസ്തമായ ഒരു സിറ്റി ആണ്.. ഒരു ദിവസം ഞാൻ ഇവിടുത്തെ ലെഗോലാൻഡ് വാട്ടർപാർക്കിന്റെ പാർക്കിംഗ് ഏരിയ യിൽ വണ്ടി വെച്ച് പുറത്തിറങ്ങിയപ്പോ ബാക്കിൽ നിന്ന് എന്നെ ആരോ വിളിച്ചപോലെ തോന്നിയപ്പോഴാണ്ഞാൻ നിന്നത്, ഞാൻ തിരിഞ്ഞു നോക്കുന്ന മുൻപേ ആ ശബ്ദത്തിനുടമ എന്റെ മുന്നിൽ എത്തിയിരുന്നു.. സത്യം പറഞ്ഞാ എനിക്കപ്പോൾ അടിവയറിൽ മഞ്ഞു പെയ്യുന്ന ഫീൽ ആയിരുന്നു, 3 വര്ഷം എന്റെ എല്ലാമെല്ലാമായിരുന്ന എന്റെ ജീവിതത്തിൽ കൂടെ കൂട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച എന്റെ സലീഖ..
എന്റെ കണ്ണുകൾ എന്നെ ചതിക്കില്ലെന്ന് പൂർണ്ണ വിശ്വാസമുള്ളതിനാൽ എനിക്ക്ആ കാഴ്ച അവിശ്വസിക്കേണ്ട ആവശ്യമില്ലായിരുന്നു..എന്റെ വായിൽ നിന്ന് ഒന്നും കേൾക്കാത്തത് കൊണ്ടാവാം അവളുടെ ശബ്ദം ഞാൻ വീണ്ടും കേട്ടു,
ഡാ ഷാദൂ.. അതെ ഒരുപാട് എന്നെ മോഹിപ്പിച്ച ആ ശബ്ദം വീണ്ടും, എന്റെ കണ്ണിൽ നിന്നും ഇറ്റു വീണ ആ രണ്ടു കണ്ണുനീർ തുള്ളി അവൾ കാണാതിരിക്കാൻ വേണ്ടി ഞാൻ പരമാവധി ശ്രമിച്ചു.. അവൾടെ ആ വിളിക് ഉത്തരം കൊടുക്കാതിരിക്കാൻ എനിക്കായില്ല.. ‘നീയെന്താ ഇവിടെ’ അങ്ങിനെ ചോദിക്കാനേ എനിക്കപ്പോ ആവുമായിരുന്നുള്ളൂ.. ‘ഡാ ഞാനിപ്പോ ഇവിടെ ഒരു ഹോസ്പിറ്റലിലാ വർക്ക് ചെയ്യുന്നേ, ഫർമസിസ്റ്ആണ്’.. അവളുടെ ശബ്ദത്തിന്റെ ആ മാധുര്യം ഇനിയും നുകരാനെന്നോണം ഞാൻ ചോദിച്ചു ‘ ഹസ്ബൻഡ് എന്ത് ചെയ്യുവാ’; ‘അങ്ങേരു കുവൈറ്റിലാണ്, അവിടൊരു കമ്പനിയിൽ ഡ്രൈവർ ആണ്’.. അപ്പോ നീയെങ്ങിനെ ഇവിടെത്തിപ്പെട്ടു..
‘ ഡാ എന്റെ കൂടെ നാട്ടിൽവർക്ക് ചെയ്ത ഒരു ജിഷയുണ്ട് അവളാ എനിക്ക് ഈ വിസ ഏർപ്പാടാക്കിയേ അവളുടെ ഹസ്ബൻഡ് ഇവിടെ തന്നെയാ വർക്ക് ചെയ്യണേ
“എനിക്ക്അവളോട് ഒരുപാട് സംസാരിക്കണം എന്നുണ്ടേലും എനിക്കെന്തോ അപ്പോ ഒന്നും ചോദിയ്ക്കാൻ പറ്റുന്ന മാനസികാവസ്ഥ അല്ലായിരുന്നു.. കുറച്ചു നേരം കൂടി അവളോട് സംസാരിച്ചിട്ട് ഞാൻ യാത്ര പറഞ്ഞു. അതിനിടയിൽ അവളെന്റെ മൊബൈൽ നമ്പറും വാങ്ങി..
റൂമിലിരുന്ന്ഞാൻ അവളെ പറ്റി ആലോചിച്ചോണ്ടിരിക്കുമ്പോഴാഎന്റെ ഫോൺ റിംഗ് ചെയ്തെ, എന്റെ സലീഖ ആണ് വിളിക്കുന്നതെന്ന് അറിയാമായിരുന്നിട്ട്ം ഞാൻ ചോദിച്ചു ആരാ?……