The Shadows 12 [വിനു വിനീഷ്]

Posted by

രണ്ടരകൊല്ലം അയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു.
മിനിസ്റ്റർ ഒന്നു മനസുവച്ചിരുന്നുയെങ്കിൽ എല്ലാം തീർന്നേനെ.
അതിനുമുൻപേ ബ്ലൂ ലഗൂൺ
എന്ന ഇറ്റാലിയൻ കമ്പനിയുമായി ഒരു അഗ്രിമെന്റ് ഉണ്ടായിരുന്നു. അതിന്റെ കാലാവധി തീരുന്നത് ബോസ് ജയിലിൽ കിടക്കുന്ന ആ സമയത്താണ്.”

“എന്താണ് ആ അഗ്രിമെന്റ്..”
അനസ് ചോദിച്ചു.
“5 വർഷത്തേക്കുള്ള ബ്രൗൺഷുഗർ ഡിസ്ട്രിബ്യൂഷൻ. അതിലേക്ക് എഴുപത്തിയഞ്ചുകോടി ബോസ്സ് ഇൻവസ്റ്റ്മെന്റ് നടത്തി. ഗുജറാത്തിൽ എത്തിയ സാധനം കൈപ്പറ്റാൻ ബോസ്സിന് കഴിഞ്ഞില്ല. വന്ന അതേഷിപ്പിൽ അതു തിരിച്ചുപോയി. അന്ന് ബോസ്സ് ജയിലിലായിരുന്നു. മാസങ്ങൾക്കുശേഷം വീണ്ടും മുംബൈ തുറമുഖത്തേക്ക് സാധനം വന്നു. പക്ഷെ അന്ന് പോലീസ് പിടികൂടി. രണ്ടുതവണ കൈപറ്റാതെ വന്നപ്പോൾ ഇറ്റാലിയൻ കമ്പനി പിന്മാറി. നഷ്ടം 75 കോടി. മിനിസ്റ്റർ അന്ന് സഹായിച്ചിരുന്നുയെങ്കിൽ അയാൾ ഇന്ന് ഇന്ത്യയുടെ നെറുകയിൽ എത്തിയിരുന്നു. ആ ദേഷ്യമുണ്ടായിരുന്നു.”

അനസ് രഞ്ജന്റെ മുഖത്തേക്കുനോക്കി.

“ദുബായിൽ വച്ചുള്ള ഒരു അക്‌സിഡന്റിൽ ബോസ്സിന്റെ കാലുകൾ നഷ്ടമായതോടെയാണ് ഇടനിലക്കാരെ ആശ്രയിക്കാൻ തുടങ്ങിയത്.”

“ഹോസ്റ്റലിൽ ചെന്ന നിനക്ക് സഹായങ്ങൾ ചെയ്തുതന്നത് ആരാണ്?”
രഞ്ജൻ ചോദിച്ചു.

“അത് അറിയില്ല, രാത്രി പന്ത്രണ്ടുമണിക്ക് പുറത്തേക്കുള്ള വാതിൽ തുറന്നിട്ടിട്ടുണ്ടാകുമെന്നും, അതിലൂടെ അകത്തേക്കുകയറിയാൽ ഭക്ഷണം കഴിക്കുന്ന ഹാളിൽ ബോധരഹിതയായി കിടക്കുന്ന നീനയെ അവിടെ കെട്ടിതൂക്കാൻ മാത്രമേ എന്നോട് പറഞ്ഞിട്ടൊള്ളൂ, അതു ഞാൻ ചെയ്തു. പക്ഷെ ആ സമയത്താണ് സുധി അവിടെയെത്തിയത്. ബോസ് പറഞ്ഞിരുന്നു അത് കൊലപാതകമാണെന്ന് ആരും അറിയരുതെന്ന്. അതുകൊണ്ടുതന്നെയാണ് എന്നൊടുത്തന്നെ അതു ചെയ്യണം എന്നുപറഞ്ഞത്.”

“നീയിപ്പോഴും പറഞ്ഞില്ല, ആരാണ് നിനക്ക് പിൻവശത്തെ വാതിൽ തുറന്നുതന്നതെന്ന്?”

“സർ, എനിക്ക് അറിയില്ല. ചില കാര്യങ്ങൾ എന്നോട് പറയാറില്ല. ബോസ്സിന് ഒരു പേഴ്‌സണൽ സെക്രട്ടറിയുണ്ട് അതൊരു സ്‌ത്രീ ആണെന്ന് അറിയാം. വേറെ ഒന്നും അറിയില്ല സർ.”

Leave a Reply

Your email address will not be published. Required fields are marked *