ഉപയോഗശൂന്യമായ ആ മുറിയിലെ മരത്തിന്റെ കസേരയിൽ അയാളെ ഇരുത്തി കയറുകൊണ്ട് ബന്ധിച്ചു.
അറുപതുവോൾട്ട് ബൾബിന്റെ മങ്ങിയവെളിച്ചത്തിൽ രഞ്ജൻ അയാളുടെ മുഖത്തേക്ക് നോക്കി.
“രഞ്ജൻഫിലിപ്പ്, അറിയാം കേട്ടിട്ടുണ്ട്. കേരളാപോലീസിലെ കരുത്തുറ്റ ഓഫീസർ.
പക്ഷെ ഒന്നോർത്തോ നിന്റെ ആയുസ് ഇന്ന് രാത്രിവരെ ഉണ്ടാകൂ. ”
തലയുയർത്തി ലൂക്ക രഞ്ജനോടായി പറഞ്ഞു.
“ജനിച്ചാൽ ഒരു ദിവസം മരിക്കും, അത് സർവീസിൽ ഇരുന്നുകൊണ്ടാണെങ്കിൽ.
എനിക്ക് സന്തോഷമേയുള്ളൂ ലൂക്കാ..”
രഞ്ജൻ പറഞ്ഞു.
“ഹഹഹ… ആവേശം വേണ്ട മിസ്റ്റർ ഓഫീസർ. തീരുമാനം ഇനിയുമെടുക്കാം. എന്നെ ഈ കേസിൽ നിന്നും ഒഴിവാക്കാൻ എത്ര വേണം.? പകരം നിങ്ങൾക്ക് ഒരാളെ മതിയെങ്കിൽ ഞാൻ തരും. പറയു ഓഫീസർ എത്ര പണം?
ലൂക്ക വിലപേശി.
“പ്ഫാ.. പുലയാടിമോനെ, കൈയിലേക്ക് കുറച്ചു പണം വച്ചുനീട്ടിയാൽ ചായുന്നവന്നാണെന് കരുതിയോ ഞാൻ?
പണമെറിഞ്ഞാൽ നീതിപീഠത്തെപോലും വിലക്കുവാങ്ങാൻ കഴിയുമെന്ന് ചിന്തിക്കുന്ന നിന്നെപോലെയുള്ള നൊട്ടറിയൽസ് ക്രിമിനലുകളെ അതേ നീതിപീഠത്തിനുമുൻപിൽ നിസ്സഹായനായി കൊണ്ടുനിർത്തുക എന്നത് ഐപിസ് തോളിൽ എടുത്തുചാർത്തിയ അന്നുഞാനെടുത്ത പ്രതിജ്ഞയാണ്. നീയായിട്ടു അതിനി തെറ്റിക്കല്ലേ?
രഞ്ജൻ അയാൾക്ക് നേരെ നിന്നുകൊണ്ട് പറഞ്ഞു.
“ഹ… ഹഹഹ.. എന്നാൽ നിങ്ങൾക്ക് തെറ്റി ഓഫീസർ. എന്റെ വഴിക്ക് വന്നില്ലങ്കിൽ വരുത്തുന്നതാണ് എന്റെ രീതി. സംശയമുണ്ടെങ്കിൽ വീട്ടിലേക്ക് ഒന്നുവിളിച്ചുനോക്കണം. ഭാര്യ ഇപ്പോഴും അവിടെതന്നെയുണ്ടോയെന്ന്.”
“വാട്ട്..”
രഞ്ജൻ നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.
“യെസ് മിസ്റ്റർ ഓഫീസർ, ശാലിനി എന്നല്ലേ പേര്, ഷി ഈസ് ഇൻ മൈ കസ്റ്റഡി. ഹഹഹ….”