ശ്രീനന്ദനം [മാഡി]

Posted by

അവൻ കള്ള ചിരിയോടെ ബെഡിൽ ചാടി കേറി “ലൈറ്റ് ഓഫായ്ക്ക് നന്ദേട്ടാ… പ്ലീസ്..”
ശ്രീക്കുട്ടി ഇരു കൈകൾ കൊണ്ടും കണ്ണുകൾ പൊത്തി തിരിഞ്ഞു കിടന്നു, ബെഡിന്റെ അരികു പറ്റി കിടന്നിരുന്ന അവളുടെയരികിൽ അവൻ ഉരുണ്ടെത്തി, അവനവളെ വാരിപിടിച്ചു നേരെ കിടത്തി അവളുടെ ദേഹത്തു നിന്നു പുതപ്പെടുത്തു മാറ്റി, അവളുടെ ശരീരത്തിൽ നിന്നും പ്രസരിയ്ക്കുന്ന ഗന്ധം മുറിയിലാകമാനം ചെമ്പകപ്പൂവിന്റെ സൗരഭ്യം പടർത്തി, ചുവന്ന നെയിൽ പോളിഷിട്ട ആ നീണ്ടു മെലിഞ്ഞ വിരലുകൾക്ക് മേലെക്കൂടി അമർത്തി ചുംബിച്ചു കൊണ്ടവൻ ആ കൈകൾ എടുത്തുമാറ്റി കണ്ണടച്ചു കിടക്കുകയായിരുന്ന അവളുടെ താമര മൊട്ടിനെ അനുസ്മരിപ്പിയ്ക്കുന്ന കൺപോളകളിൽ മെല്ലെയൊന്നൂതി,അവൾ മന്ദസ്മിതം തൂകി പൂ വിരിയുന്ന സൗന്ദര്യത്തോടെ കണ്ണുകൾ മെല്ലെ വിടർത്തി അവളുടെ കൈകൾ അവന്റെ മുടിയിലമർന്നു, ചന്ദനം മണക്കുന്ന ആ മാൻ കഴുത്തിലേക്ക് അവൻ മുഖമമർത്തി. മെല്ലെയൊന്നു കുറുകി കൊണ്ട് അവൾ നീണ്ടു മെലിഞ്ഞു സുന്ദരമായ ആ കൈവിരലുകൾ അവന്റെ മുടിയിലൂടെ പായിച്ചു ,അവന്റെ ചുണ്ടുകൾ അവിടമാകെ ചുംബന വർഷം നടത്തി തുടർന്നവളുടെ കാതിൽ മെല്ലെ മെല്ലെ തുടുത്ത കവിളിൽ നാസിക തുമ്പിൽ ഒടുവിൽ അവളുടെ നനുത്ത തുടുത്ത അധരങ്ങൾ നുണഞ്ഞാസ്വദിച്ചു കൊണ്ട് അവൻ മുല്ലവള്ളി പോലെ ആവളുടെമേലേ പടർന്നു കയറി.
ഹമ്.. അഹ്… അവൾ ഒന്നു കുറുകി..
അവളുടെ വിരലുകൾ അവന്റെ മുടിയിൽ മുറുകി മിനിറ്റുകൾ നീണ്ട അധരപാനം നിർത്തിയവൻ മെല്ലെ മുഖമുയർത്തി അവളെ നോക്കി റൂമിലെ നിറ വെളിച്ചത്തിൽ വെട്ടി തിളങ്ങുന്ന അവളുടെ ഉണ്ടക്കണ്ണുകൾ അവനെ മാടി വിളിച്ചു, അവൻ മുഖം മെല്ലെ കണ്ണുകളിലേക്കടുപ്പിച്ചതും അവളാ മുഖം ചെരിച്ചു കവിളിൽ അമർത്തി കടിച്ചതും ഒരുമിച്ചായിരുന്നു.
“ഹൂ..” അവൻ പിടഞ്ഞെഴുന്നേറ്റു…
“നൊന്തെടീ…”
അവൻ കവിളിൽ അമർത്തിയുഴിഞ്ഞു…
“ഹ ഹാ … കണക്കായി പോയി”
അവൾ പൊട്ടിച്ചിരിച്ചു….ഉച്ചത്തിൽ …ഉച്ചത്തിൽ..
ഹ ഹാ ഹാ..
ഹ ഹാ ഹാ…..

Leave a Reply

Your email address will not be published. Required fields are marked *