“അയ്യടാ,ഒറ്റക്ക് അങ്ങൊട് കുളിച്ചാ മതി “അവന്റെ കൈ വിടുവിച്ചു, ഹോൾഡറിൽ കിടന്ന ടവ്വൽ അവനു നേരേ നീട്ടി അവനെ ഉന്തി തള്ളി ബാത്റൂമിലാക്കി അവൾ വാതിൽ അടച്ചു.
നന്ദൻ കുളി കഴിഞ്ഞു വരുമ്പോഴേക്കും കിടക്ക വിരി വിരിക്കുന്ന തിരക്കിലായിരുന്നു ശ്രീക്കുട്ടി ഇളം റോസ് നിറത്തിൽ പൂക്കൾ ഉള്ള ബെഡ് ഷീറ്റ് വിരിച്ചു തിരിഞ്ഞ അവൾ, ഒരു കള്ള ചിരിയോടെ അവളുടെ വിരിഞ്ഞ പിന്നഴക് ആസ്വദിച്ച് നിൽക്കുന്ന അവനെ കണ്ടു നീണ്ടു ത്രെഡ് ചെയ്തു സുന്ദരമായ പുരികം ഉയർത്തി.
“എന്താ മാഷേ ഒരു കള്ള ലക്ഷണം?, ഈ നിൽപ്പത്ര പന്തിയല്ലല്ലോ”
“ഈ രാത്രി ആരേലും ചുരിദാർ ഇടോടീ ഗൗൺ ഒന്നുമില്ലേ” അവൻ തിരിച്ചു ചോദിച്ചു.
“ഇതിനെന്താ കുഴപ്പം നന്ദേട്ടൻ അല്ലെ പറയാറ് ബ്ലാക്ക് കളർ എനിക്ക് നന്നായി ചേരുമെന്ന്.” “ഞാനോ എപ്പോ?” അവൻ ആലോചിക്കുന്ന ഭാവത്തിൽ നിന്നു..
അവളുടെ മുഖം വാടി.
ഇങ്ങനൊരു തൊട്ടാവാടീ അവൻ ഉള്ളിൽ ചിരിച്ചു..
“ആഹ് അത്……. ”
“നിന്റെയീ വെളുത്ത ശരീരത്തിന് ബ്ലാക്ക് നന്നായി ചേരും പക്ഷെ അത് ചുരിദാറല്ല ”
അവൻ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടു പറഞ്ഞു .
“ന്നാല് പിന്നെ സാരിയാണൊ?”
ആകാംക്ഷയാൽ അവളുടെയാ ഉണ്ടക്കണ്ണുകൾ അടർന്നു വീഴുമെന്നവനു തോന്നി.
അല്ലെന്ന അർത്ഥത്തിൽ അവൻ തല വെട്ടിച്ചു
“എന്നാൽ ലാച്ച ആവും, അല്ലേ? പറ നന്ദേട്ടാ… “
“ഇങ്ങനൊരു മന്ദാളു! കുറച്ചു കൂടി ലോ ലെവലിൽ ചിന്തിയ്ക്കൂ കുട്ടി”
അവൻ അവന്റെ ബുൾഗാൻ താടിയിൽ അലസമായി ഉഴിഞ്ഞു കൊണ്ട് ഒരു ബുദ്ധി ജീവി സ്റ്റൈലിൽ പറഞ്ഞു..