അവൻ ഒന്നു കൂടി അവളോടു ചേർന്നു നിന്ന്, അവളുടെ ദേഹത്തു നിന്നും വമിയ്ക്കുന്ന ചെമ്പകപ്പൂവിന്റെ സുഗന്ധം ആസ്വദിച്ചു ചെറു നനവാർന്ന അവളുടെ പൊന്നൊളി തൂകുന്ന ചന്ദ്രബിംബം പോലുള്ള മുഖം ഇടംകൈയ്യാൽ മെല്ലെയുയർത്തി ചുവന്ന പനിനീർ പൂവ് പോലെ അരുണിമ പടർന്ന ആ മിനുസമാർന്ന കവിളിതളിലൂടെ മൃദുവായി വിരലോടിച്ചു,
“പറ എന്താ ഇപ്പൊ ന്റെ ശ്രീക്കുട്ടീടെ മനസ്സിൽ ” അവൻ പതിയെ അവളിലേക്ക് ചാഞ്ഞു ആ ചെമ്പകപ്പൂവിന്റെ സൗരഭ്യം നുകരാൻ മുഖം അവളോടടുപ്പിച്ചു,
“എന്താ നന്ദേട്ടന്റെ മനസ്സിൽ?”
ഇരു കൈകളാലും അവന്റെ നെഞ്ചിൽ പിടിച്ചു തടയിട്ടു പുറകോട്ടു തല വലിച്ചു കൊണ്ട് ശ്രീക്കുട്ടി ആരാഞ്ഞു, അവൻ വലംകൈയാൽ അവളെയൊന്നു ചുറ്റി, അവന്റെ ഇടതു കൈപ്പത്തി അവളുടെ അരക്കെട്ടിലമർന്നു, മൂക്കുത്തി മാറ്റു കൂട്ടിയ ആ മൂക്കിൻ തുമ്പിൽ മൂക്കുരസി അവനാ തുടുത്ത കവിളിണയിൽ ചുണ്ടുകൾ ചേർത്തു അവളുടെ മിഴികൾ കൂമ്പിയടഞ്ഞു,അവളുടെ നിറഞ്ഞ മാറിടം അവന്റെ നെഞ്ചിലമർന്നു, ശ്വാസഗതി ഉയർന്നു അവൻ ചുണ്ടുകൾ മെല്ലെ വിടർത്തി അവളുടെ കവിളിലെ മൃദു മാംസത്തിൽ അമർത്തിയൊന്നു കടിച്ചു കൊണ്ടു മന്ത്രിക്കും പോലെ മൊഴിഞ്ഞു.. “ന്റെ മനസ്സിലിപ്പോ കോഫീ ഹൗസിലെ നല്ല മൊരിഞ്ഞ ദോശയും ചുവന്ന വറ്റൽ മുളകിട്ടരച്ച ഉള്ളി ചമ്മന്തീം”
“ആഹ് .. ” അവനെ മുഴുവൻ ശക്തിയെടുത്തു തള്ളി മാറ്റി, അവൾ സ്വയം പിടഞ്ഞു മാറി, പിന്നീട് കവിളിൽ മെല്ലെ ഉഴിഞ്ഞു..
“ദുഷ്ടൻ! നൊന്തു..”
ചെറുതായൊന്നു പുറകോട്ടാഞ്ഞ അവൻ മെല്ലെ ചിരിച്ചു ഹ ഹാ….
“ഈ പാതിരയ്ക്കല്ലേ ദോശേം ചമ്മന്തീം ഇങ്ങനൊരു സാധനം” അവൾ, അവൻ കേൾക്കാതെ പിറു പിറുത്തു..
“എന്ത് നന്ദാന്ന.?” അവൻ കണ്ണുരുട്ടി, പിന്നീട് മൃദുവായി ഈണത്തിൽ ചോദിച്ചു.
“എന്നാ പറ കൊച്ചേ എന്താ ഗൗരവം,ഫിലിം ഇഷ്ടാവാത്തോണ്ടാ? അയ്യേ അതിനാണോ ഈ മോന്തായം ഇങ്ങനെ ബുംന്നു വീർപ്പിച്ചേക്കണേ??
“അത്.. അതൊന്നൂല്യ നന്ദേട്ടാ..ഇപ്പൊ കുളിച്ചിട്ടു വാ വേഗം, എനിക്കുറക്കം വരുന്നു.”
“ഉറങ്ങാനോ? ഒന്ന് പോയെടീ പെണ്ണെ, നീ കൂടി വാ നമുക്കൊന്നിച്ചു ഒന്ന് കൂടി കുളിക്കാം ഈ ഉറക്കം അങ്ങട് പൊക്കോളും.”
” വാ.. ” അവനവളുടെ കയ്യിൽ പിടിച്ചു വലിച്ചു.