വിശന്നു കുടലു കരിയുകയായിരുന്ന അവനെ സംബന്ധിച്ചു, മനസ്സിൽ ഒരു കുളിർമഴ പെയ്ത പ്രതീതി, ശ്രീക്കുട്ടിക്ക് ബാധ കയറിയ കാരണം പുറത്തു നിന്നു കഴിക്കാനും പറ്റിയില്ലല്ലോ .
ആഹ് ആയിക്കോട്ടെ അമ്മേ അവൻ പറയാൻ തുടങ്ങിയതും
“വേണ്ട അമ്മേ ഞങ്ങൾ പുറത്തൂന്നു കഴിച്ചിട്ടാ വന്നേ.”
ഹാളിൽ നിന്നും ഒരശരീരി…..
“ങ്ഹേ”…. അവൻ ഞെട്ടി തിരിഞ്ഞു നോക്കി.
ഈറൻ മുടിയിലൊരു വൈറ്റ് കളർ ബാത്ത് ടവ്വലും ചുറ്റി ബെഡ്റൂമിൽ നിന്നും ഹാളിലേയ്ക്ക് നടന്നു വരുന്നു ശ്രീക്കുട്ടി, ഒരു ബ്ലാക്ക് ചുരിദാറാണ് വേഷം.
“നന്ദേട്ടാ കുളിക്കുന്നില്ലേ “?
അവൾ വിളിച്ചു ചോദിച്ചു.
“ആ വേണം, ദാ വരുന്നു ശ്രീ. അല്ല നമ്മളെപ്പോ പുറത്തൂന്നു കഴിച്ചു എനിക്ക് വിശക്കുന്നു പെണ്ണേ”
അവൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു .
പുറകെ അവനും വച്ചടിച്ചു..
“ടീ അവിടെ നിൽക്കെടീ “…
റൂമിലേക്ക് കയറിയ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവൻ അവന്റെ നേരേ തിരിച്ചു.
“വാടാ നമുക്ക് ചപ്പാത്തി കഴിച്ചിട്ട് വരാം”
അവൻ അവളെ പ്രതീക്ഷയോടെ നോക്കി മറുപടി പറയാതെ അവൾ അവന്റെ കണ്ണുകളിലേയ്ക്ക് തുറിച്ചു നോക്കി.
“നന്ദേട്ടൻ ചെല്ല് കുളിച്ചിട്ടു വാ.. ”
“എന്താ പറ്റിയെ നിനക്ക് എന്തിനാ ഈ കള്ള പിണക്കം..”
അവനവുളുടെ, അവന്റെ മാത്രമായ ആ ഉണ്ടക്കണ്ണുകളിലേക്ക് പ്രണയ ഭാവത്തിൽ നോക്കി.
“അതിനു ഞാൻ പിണങ്ങിയോ? ഉവ്വോ നന്ദേട്ടാ?”
“ഇല്ലേ?? എന്നിട്ടാണോടീ പുല്ലേ ഈ എയറു പിടിച്ചുള്ള സംസാരോം കപട ഗൗരവോം”