ശ്രീനന്ദനം [മാഡി]

Posted by

കിളികൾ പറന്നതോ പ്രണയം വിടർന്നതോ..
പുഴകൾ നിറഞ്ഞതോ കനവാണോ…

പാട്ടിനൊപ്പം ഈണത്തിൽ പാടിക്കൊണ്ടിരുന്ന അവളെ ചേർത്തു പിടിച്ചു ഒരു കയ്യാൽ സ്റ്റിയറിങ് നിയന്ത്രിച്ചു നന്ദൻ യാത്ര തുടർന്നു, മഴയും, മഞ്ഞും വീണലിഞ്ഞ ശംഖുമുഖത്തെ കടൽ തീരത്തേയ്ക്ക് , ഋതുക്കൾ മാറി മറിയുന്ന ജീവിതത്തിലെ കോടി സ്വപ്നങ്ങളും പൊലിഞ്ഞു വീണ അവിടുത്തെ മണൽത്തരികളെ കാണാനും, തഴുകാനും…
ആർത്തിരമ്പി വരുന്ന തിരകൾ തീരത്തെ പുൽകി കൂടെ കൂട്ടുമ്പോൾ ബാക്കി വെയ്ക്കുന്ന ആ മണൽത്തരികളെ വീണ്ടും വീണ്ടും പ്രണയിക്കാൻ…
ഭൂമിയെ നനുത്ത മൂടൽ മഞ്ഞിന്റെ കമ്പളം പൊതിഞ്ഞു പ്രകൃതിയും ഇളം നിലാവത്തു വാനിൽ മിന്നിത്തിളങ്ങി നക്ഷത്രങ്ങളും ശംഖുമുഖത്തെ അന്നു പതിവിലും സുന്ദരമാക്കിയിരുന്നു.
വിടരും മുമ്പേ ഞെട്ടറ്റു പോയ തന്റെ ചെമ്പകപ്പൂവിന്റെ സ്മരണകളിൽ മുഴുകി ആ ഇഷ്ടങ്ങളും നെഞ്ചിലേറ്റി ഒരിയ്ക്കലും മരിക്കാത്ത ഓർമ്മകളുമായി അയാളുടെ യാത്ര തുടരുന്നു അവസാനമില്ലാതെ….

അകലത്തിരുന്നു നീ മീട്ടുന്ന രാഗമെൻ..
ഹൃദയത്തിൻ തന്ത്രിയിൽ അലിയുന്ന വേളയിൽ
ഇടനെഞ്ചു പിടയുന്ന തേങ്ങലൊതുക്കി ഞാൻ
അഴകാർന്ന സ്വപ്നത്തിൻ മിഴിവേകും നിനവിനായ്
ഒരു നൂറു കനവുകൾ ഇതളൂർന്ന പുലരിയിൽ
കനവിലും നിനവിലും പ്രിയ സഖി നീ മാത്രം..

അവസാനിച്ചു….

(കമ്പി എഴുതാൻ അറിയില്ല സുഹൃത്തുക്കളെ ആ സിനിമ കണ്ടപ്പോൾ തോന്നിയ വട്ടാണ്, കൊല്ലരുത് പ്ലീസ്….)

Leave a Reply

Your email address will not be published. Required fields are marked *