അവൾ ഒരിക്കൽ കൂടി നന്ദനെ നിർബന്ധിച്ചു.
“ഇപ്പൊ സമയമില്ലെടോ മോള് ശ്രീക്കുട്ടീടെ വീട്ടിലാ അവളെ കൂട്ടണം പിന്നെയൊരു ചെറിയ കറക്കം. ലേറ്റ് ആയി, അതുകൊണ്ടാ” “പിന്നെയൊരിക്കലാവട്ടെ .”
അവിടെ നിന്നും യാത്ര പറഞ്ഞു നന്ദൻ വേഗം പുറപ്പെട്ടു. ആ വണ്ടി കണ്ണിൽ നിന്നും മറയുന്നതു വരെ അനിത നോക്കി നിന്നു.
അവൾ മെല്ലെ അകത്തേക്ക് കയറി.
അമ്മ ഹാളിലിരുന്നു ടി വി കാണുന്നുണ്ട് കണ്ണനിരുന്നു ഹോം വർക്ക് ചെയ്യുന്നു, അവന്റെ തലയിലൂടെ ഒന്ന് വിരലോടിച്ചു അവൾ ബെഡ്റൂമിനുള്ളിലേക്ക് കയറി പോയി.
ഷാൾ അഴിച്ചുമാറ്റി ഹോൾഡറിലേക്കിട്ട്, ഡ്രസ്സ് പോലും മാറ്റാൻ നിൽക്കാതെ അവൾ ബെഡിലേയ്ക്ക് കിടന്നു. അവളുടെ മനസ്സ് മുഴുവൻ നന്ദൻ സാറായിരുന്നു എന്തൊരു മനുഷ്യൻ എപ്പോഴും പുഞ്ചിരിയും ശാന്തതയും, ഭാര്യ മരിച്ച ഒരാൾ അങ്ങനെ ഒരിക്കൽ പോലും തോന്നിയിട്ടില്ല
ആളുകൾ എന്തൊക്കെയാണ് അദ്ദേഹത്തെ പറ്റി പറയുന്നത്, അതൊന്നും ശ്രദ്ധിക്കാതെ എല്ലാം പോസിറ്റീവ് ആയി കാണുന്നൊരാൾ.
അദ്ദേഹം കാരണം ഇപ്പൊ തന്റെയാ പ്രോബ്ളവും സോൾവായി അവൾ ഒന്നു ആശ്വസിച്ചു..
ഒരു നിമിഷം പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ ചാടി എഴുന്നേറ്റു വേഗം തൊട്ടടുത്തു ബെഡിൽ കിടന്നിരുന്ന ടാബ് എടുത്തു ഓപ്പൺ ചെയ്തു പിന്നീട് ഫേസ്ബുക് തുറന്നു.
“മനോജ് കുമാർ” അവൾ സേർച്ച് ബാറിൽ ടൈപ്പ് ചെയ്തു അവൾ ആ പ്രൊഫൈൽ ഓപ്പൺ ചെയ്തു പ്രൊഫൈൽ പിക്ച്ചറിൽ, മനോജേട്ടനോടൊപ്പം സംഗീത,
“എനിയ്ക്കു പകരം വാമഭാഗത്തു അവൾ..
ഇവിടെയും, വൈകിട്ട് ഏഴു മണിയ്ക്ക് അവിടെയും”
അവളാ ഫോട്ടോയിൽ നോക്കി പുച്ഛത്തോടെ മന്ദഹസിച്ചു..
വിരലുകൾ മുകളിലേക്ക് സ്ക്രോൾ ചെയ്തു ..