“നോവട്ടെ എന്നെ പട്ടിണിക്കിട്ടതല്ലേ” അവനവളെ ഒന്നു കൂടിയമർത്തി…
“ആഹ്… ആഹ്” അവളുടെ കുറുകലിന്റെയാ വശ്യതയാൽ അവനവളെ ഒന്നുകൂടിയാഞ്ഞു പുൽകി മിനിറ്റുകളോളം…
പിന്നെ മെല്ലെ മെല്ലെ പിടി അയച്ചു.. അവൾ ചാടി എഴുന്നേറ്റു..
“ഹൂ…. എന്ത് പിടിയാ പിടിച്ചേ ചൊമന്നു”
ഒരു കൊച്ചു കുട്ടിയുടെ ഭാവത്തോടെ അവൾ കൈകൾ മെല്ലെ ഉയർത്തി കാട്ടി…
ടേബിൾ ലാംപിന്റെ നീല വെളിച്ചത്തിൽ അഴിഞ്ഞുലഞ്ഞ മുടിയും തിളങ്ങുന്ന വിടർന്ന ഉണ്ടക്കണ്ണുകളുമായി പൂർണ്ണ നഗ്നയായി അവന്റെ അരികിലിരുന്ന അവളുടെ ആ കയ്യിൽ അവനമർത്തി ചുംബിച്ചു,
നേരിയ വിയർപ്പു പൊടിഞ്ഞ ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ള ആ ദേഹം മേലേക്ക് വലിച്ചിട്ടു..
അവന്റെ കാതിൽ അപ്പോഴും തിയറ്റർ കാഴ്ച്ചയിലെ ആ വാക്കുകൾ മുഴങ്ങിയിരുന്നു.
അവന്റെ ഹൃദയത്തിൽ അപ്പോഴേക്കും ആ വാക്കുകൾ ആഴത്തിൽ പതിഞ്ഞിരുന്നു .
“ഒരാളെ മാത്രം സ്നേഹിക്കാൻ ഇന്റെൻസായി പ്രണയിക്കാൻ, മനസ്സിലും ശരീരത്തിലും ഒരാൾ മാത്രം ടു ബീ എ വൺ വുമൺ മാൻ അതങ്ങനെ ചെയ്യാൻ ഇറ്റ് ഡിമാൻഡ്സ് എ മൈൻഡ് ഓഫ് ക്വാളിറ്റി.”…..
*********************************************************************************,
“നന്ദൻ സാർ… നേരെയല്ല ഇനി ഇടത്തോട്ട്..”
അനിത നന്ദനെ ഓർമ്മിപ്പിച്ചു..
“ഓഹ് സോറി.. ഇയാള് പറഞ്ഞതു നന്നായി പണ്ട് വന്നതല്ലേ”
നന്ദനൊന്നു ചിരിച്ചു കൊണ്ടു വണ്ടി റിവേഴ്സെടുത്തു…
സിറ്റിക്കകത്തു നിന്നും കുറച്ചു മാറി ഹൗസിംഗ് കോളനികൾ തിങ്ങി നിറഞ്ഞ വീഥിയിലൂടെയുള്ള അവരുടെ യാത്ര അനിതയുടെ വീടിനു മുന്നിൽ അവസാനിച്ചു , ഗേറ്റിനു വെളിയിൽ നന്ദൻ വണ്ടി ഒതുക്കി..
അനിത ഡോർ തുറന്നു പുറത്തേക്കിറങ്ങി.. “ഇറങ്ങുന്നില്ലേ ഒന്നു കയറിയിട്ടു പോവാം സാർ..”
“പിന്നെയൊരിക്കലാവാം അനിത, മോനെ കണ്ടില്ലല്ലോ”
നന്ദൻ പുറത്തേക്കൊന്നു എത്തി നോക്കി.
“അവൻ അകത്തു അമ്മയുടെ കൂടെയുണ്ടാവും വരുന്നേ ഒന്നു കയറിയിട്ടു പോവാം,”